വളവുകളില്‍ ഓവര്‍ടേക്കിംഗ് അരുതരുത്, ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് പൊലീസ്

Published : Sep 30, 2019, 09:36 PM IST
വളവുകളില്‍ ഓവര്‍ടേക്കിംഗ് അരുതരുത്, ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് പൊലീസ്

Synopsis

 വളവുകളിലെ ഓവർടേക്കിങ് അപകടകരമാണ് എന്ന തലക്കെട്ടോടെയാണ് പൊലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഏകദേശം നൂറോളം വാഹനാപകടങ്ങൾ ഒരുദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം. 

അടുത്തിടെ ഇത്തരം അശ്രദ്ധമൂലം നടന്ന ഒരു ബൈക്കപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. കൊടും വളവില്‍ അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്‍ത് കയറിയ ബൈക്ക് കെഎസ്ആര്‍ടിസി ബസിനിടിച്ചാണ് അപകടം. വളവുകളിലെ ഓവർടേക്കിങ് അപകടകരമാണ് എന്ന തലക്കെട്ടോടെയാണ് പൊലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ കാണാം 

1.  വലതുവശം
മുന്നിലെ വാഹനത്തിന്‍റെ വലതുവശത്തുകൂടിയല്ലാതെ ഓവര്‍ടേക്ക് ചെയ്യരുത്. മാത്രമല്ല മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാതെ വേണം മറികടക്കാന്‍

2.  റോഡ് കാണാന്‍ കഴിയണം
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനു മുമ്പ് സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാമെന്ന് ഉറപ്പാക്കണം

3. വളവുകളില്‍ അരുതേയരുത്
വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് ഒരിക്കലും പാടില്ല

4. പിന്നിലെ വാഹനങ്ങള്‍
പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം

5. എതിര്‍ദിശയിലെ വാഹനങ്ങള്‍
എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. 

6. കണക്കുകൂട്ടല്‍ പിഴച്ചാല്‍
ഓവര്‍ടേക്കിങ് വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ്. അമിതമായ ആത്മവിശ്വാസം വേണ്ടേ വേണ്ട. കാരണം കണക്കുകൂട്ടല്‍ അല്‍പമൊന്നു പിഴച്ചാല്‍ മതി വന്‍ ദുരന്തം സംഭവിക്കാന്‍.

PREV
click me!

Recommended Stories

തിരക്ക് കൂടിയ സമയത്തും നിരക്ക് കൂട്ടില്ല; യൂബറിന്‍റെയും ഒലയുടെയുമൊക്കെ നെഞ്ചിടിപ്പേറ്റി ഭാരത് ടാക്സി
സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?