പുത്തന്‍ ക്വിഡ് നാളെയെത്തും

By Web TeamFirst Published Sep 30, 2019, 7:54 PM IST
Highlights

റെനോയുടെ ജനപ്രിയവാഹനം ക്വിഡിന്‍റെ പുതിയ പതിപ്പ് ഓക്ടോബര്‍ 1ന് വിപണിയിലേക്ക്

പുത്തന്‍ പരിഷ്‍‍കാരങ്ങളുമായെത്തുന്ന റെനോയുടെ ജനപ്രിയവാഹനം ക്വിഡ് നാളെ വിപണിയിലെത്തും. അടിമുടി മാറ്റങ്ങളോടെ ക്വിഡ് നിരത്തുകളിലേക്ക് എത്തുന്നത്. സ്പ്ലിറ്റ് ഹെഡ്ലാംപ്, ഗണ്‍ മെറ്റല്‍ ഗ്രേ ഷേഡിലുള്ള  അലോയ് വീല്‍, ഫോക്സ് സ്കിഡ് പ്ലേറ്റ്സ്, ബോഡി ക്ലാഡിങ്, റൂഫ് റെയില്‍സ് എന്നിവയെല്ലാം ക്വിഡിന്‍റെ ക്ലൈംപര്‍ വേരിയെന്‍റിലുണ്ടാവും. 

ചൈനയിൽ പറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാർ കെഇസഡ്–ഇയോട് വളരെ അധികം സാമ്യമുണ്ട് പുതിയ ക്വിഡിന്.  ആദ്യ മോഡലിലെ 800 സിസി, ഒരു ലിറ്റർ എൻജിനുകളുടെ പരിഷ്‍കരിച്ച പതിപ്പാകും പുതിയ ക്വി‍ഡിൽ. മാനുവലിനൊപ്പം എഎംടി ഗിയർബോക്സുകളും പ്രതീക്ഷിക്കാം.

3735 മില്ലിമീറ്റര്‍ നീളവും പുതിയ ക്വിഡിനുണ്ടാവും. പഴയ ക്വിഡിനേക്കാളും നീളമുള്ള മോഡലാണിത്. അടുത്തിടെ റെനോ പുറത്തിറക്കിയ ട്രൈബറിലുള്ള 8.05 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍റ്മെന്‍റ് സിസ്റ്റം, പാര്‍ക്കിങ് ക്യാമറ, ഡിജിറ്റല്‍ ഇന്‍ട്രുമെന്‍റ് ക്ലസ്റ്റര്‍ എന്നിവയും പുതിയ ക്വിഡിലുണ്ടാവും. മാരുതി ഇന്ന് അവതരപ്പിച്ച എസ്-പ്രെസോയാവും നിരത്തുകളില്‍ ക്വിഡിന്‍റെ മുഖ്യ എതിരാളി. 

click me!