Kia Carens : കിയ കാരന്‍സ് നാളെയെത്തും, പ്രതീക്ഷിക്കുന്ന വില

Web Desk   | Asianet News
Published : Feb 14, 2022, 08:40 PM IST
Kia Carens : കിയ കാരന്‍സ് നാളെയെത്തും, പ്രതീക്ഷിക്കുന്ന വില

Synopsis

ഇന്ത്യൻ വിപണിയിൽ കൊറിയൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള നാലാമത്തെ ഉൽപ്പന്നമാണ് കിയ കാരൻസ്. ഹ്യുണ്ടായ് അൽകാസർ പോലുള്ള എതിരാളികളുമായി മൂന്ന് നിരകളുള്ള കാരൻസ് മത്സരിക്കും.

ക്ഷിണ കൊറിയൻ (South Korea) കാർ നിർമ്മാതാക്കളായ കിയ ഇന്ത്യയ്‌ക്കുള്ള ഏറ്റവും പുതിയ മോഡലായ കാരന്‍സിന്‍റെ വില പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. സെൽറ്റോസ്, സോണറ്റ്, കാർണിവൽ എന്നിവയ്ക്ക് ശേഷം രാജ്യത്തെ കിയയുടെ നാലാമത്തെ ഉൽപ്പന്നമായ കാരന്‍സ്, 2021 ഡിസംബറിൽ അനാച്ഛാദനം ചെയ്തതിന് ശേഷം നാളെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

കിയ കാരന്‍സിന് 14 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വില നൽകാനാണ് സാധ്യത എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വില വാഹനത്തിന്‍റെ സാങ്കേതിക സഹോദരനായ ഹ്യൂണ്ടായ് അൽകാസറിനും സമാനമായിരിക്കും. ലോഞ്ച് ചെയ്യുമ്പോൾ, കിയ കാരന്‍സ് അതിന്റെ കൊറിയൻ എതിരാളിയെ കൂടാതെ മഹീന്ദ്ര XUV700, ടാറ്റ സഫാരി തുടങ്ങിയ എതിരാളികളെ നേരിടും.

ഈ വർഷം ആദ്യം ആന്ധ്രാപ്രദേശിലെ അനന്തപൂർ നിർമ്മാണശാലയിൽ മൂന്ന് നിരകളുള്ള എംപിവി അല്ലെങ്കിൽ വിനോദ വാഹനമായ (ആർവി) കാരൻസ് എന്ന വാഹനത്തിന്‍റെ ഉൽപ്പാദനം കിയ ആരംഭിച്ചിരുന്നു. കാർ ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങിയതോടെ കഴിഞ്ഞ മാസം ബുക്കിംഗ് ആരംഭിച്ചു.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങൾ ഉൾപ്പെടുന്ന അഞ്ച് വേരിയന്റുകളിൽ കാരെൻസ് ലഭ്യമാകും. 10.25 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്‌ക്കുമുള്ള വയർലെസ് കണക്റ്റിവിറ്റി, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സൺറൂഫ് തുടങ്ങിയ സവിശേഷതകളോടെയാണ് ടോപ്പ്-സ്പെക്ക് ട്രിം വാഗ്ദാനം ചെയ്യുന്നത്.

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, രണ്ടാം നിര സീറ്റുകൾക്ക് വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഫംഗ്ഷൻ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, കൂടാതെ മേൽക്കൂരയിൽ ഘടിപ്പിച്ച എയർ കണ്ടീഷനിംഗ് വെന്റുകൾ എന്നിവയും കിയ കാരൻസിന് ലഭിക്കുന്നു. 

എഞ്ചിനുകളുടെയും ട്രാൻസ്മിഷൻ യൂണിറ്റുകളുടെയും മൂന്ന് ചോയ്‌സുകളോടെയാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്.

സുരക്ഷയ്‌ക്കായി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, റിയർ പാർക്കിംഗ് സെൻസറുകൾ, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിങ്ങനെ വ്യവസായ നിലവാരമുള്ള ചില സവിശേഷതകൾ കാരന്‍സ് ഉപയോഗിക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്‍മീര്‍ വിഘടനവാദികളെ പിന്തുണച്ച സംഭവം, പാക്ക് ഡീലറുടെ ചെയ്‍തിയെന്ന് കിയ ഇന്ത്യയും

ദില്ലി: പാകിസ്ഥാന്‍ (Pakistan) ആചരിക്കുന്ന കശ്‍മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്‍മീരി (Kashmir വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്ക് പോസ്റ്റ് വന്ന സംഭവത്തിൽ വിശദീകരണവുമായി ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി (Hyundai)ക്ക് പിന്നാലെ സഹോദര സ്ഥാപനമായ കിയ ഇന്ത്യയും (Kia India).  രാഷ്ട്രീയവും സാംസ്കാരികവുമായ കാര്യങ്ങളിൽ ഏർപ്പെടില്ല എന്ന വ്യക്തമായ നയമാണ് തങ്ങൾക്ക് ഉള്ളതെന്ന് കിയ ഇന്ത്യ പറയുന്നു. ഈ സോഷ്യൽ മീഡിയ പോസ്റ്റുകൾ അനധികൃതമാണെന്ന് പറഞ്ഞ കിയ ഇന്ത്യ, കിയ ബ്രാൻഡ് ഐഡന്റിറ്റിയുടെ ഉപയോഗം അത്തരത്തിൽ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കിയ ഇന്ത്യ പുറത്തിറക്കിയ പ്രസ്‍താവനയിൽ വ്യക്തമാക്കി. 

കശ്‍മീരി വിഘടന വാദികള്‍ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹ്യുണ്ടായ്, കിയ, സുസുക്കി തുടങ്ങിയ വാഹന നിര്‍മ്മാതാക്കളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടര്‍ന്നാണ് കമ്പനികള്‍ നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിതരായത്.

പാക്കിസ്ഥാനിലെ ഹ്യൂണ്ടായി വിതരണക്കാരൻ ആണ് ഇത്തരത്തില്‍ പോസ്റ്റിട്ടതെന്നും അതുമായി ഹ്യൂണ്ടായി കമ്പനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നുമാണ് ഹ്യുണ്ടായി ഇന്ത്യയുടെ വിശദീകരണം. വിഷയം വിവാദമായതോടെ വിതരണക്കാരനെ താക്കീത് ചെയ്‍തതായും ഹ്യൂണ്ടായി അറിയിച്ചു. ഹ്യുണ്ടായ് പാകിസ്ഥാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഐക്യദാര്‍ഢ്യ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കശ്മീര്‍ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക വിമര്‍ശനമുണ്ടായി. പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ഹ്യുണ്ടായി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.ദേശീയതയെ ബഹുമാനിക്കുന്ന ശക്തമായ ധാര്‍മികതക്കൊപ്പം നില്‍ക്കുന്നുവെന്ന് ഹ്യുണ്ടായി പ്രസ്താവനയില്‍ വ്യക്തമാക്കി. 'ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ ബന്ധിപ്പിക്കുന്ന അനാവശ്യമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഈ മഹത്തായ രാജ്യത്തോടുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത പ്രതിബദ്ധതയെയും സേവനത്തെയും വേദനിപ്പിക്കുന്നുവെന്നും കമ്പനി പറയുന്നു. ഹ്യുണ്ടായ് ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഭവനമാണ് ഇന്ത്യ. നിരവധി വർഷങ്ങളായി ഹ്യൂണ്ടായി മോട്ടോർ കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളോട് വിശ്വസ്തരായിരിക്കുന്നത് തുടരും. അനൌദ്യോഗികമായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ഇന്ത്യൻ ജനതയ്ക്ക് വിഷമമുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു.

രാജ്യത്ത് മാരുതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ഹ്യുണ്ടായി.ഹ്യുണ്ടായി കമ്പനി ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കില്‍ രാജ്യം വിടണമെന്ന ആവശ്യം ഉയര്‍ന്നതോടെ കമ്പനി കൂടുകതല്‍ പ്രതിരോധത്തില്‍ ആകുകയായിരുന്നു.     

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ