
ഒരു വശത്ത് കോംപാക്ട് എസ്‌യുവികൾക്ക് രാജ്യത്ത് ഡിമാൻഡ് വർധിച്ചപ്പോൾ, മറുവശത്ത് വലിയ കുടുംബങ്ങളിൽ എംപിവികൾ വാങ്ങുന്ന പ്രവണതയും വർദ്ധിച്ചു. ഇപ്പോൾ യൂട്ടിലിറ്റി വാഹനം എന്നതിലുപരി ഫാമിലി കാറായി മാറിയിരിക്കുന്നു എംപിവികള്‍. കുടുംബം മുഴുവൻ ഒരുമിച്ച് എവിടെയെങ്കിലും പോകണമെങ്കിൽ ഏഴ് സീറ്റർ കാറിനേക്കാൾ മികച്ച ഓപ്ഷൻ വേറെയില്ല. എന്നിരുന്നാലും, ഈ കാറുകൾക്ക് ചില പ്രശ്‌നങ്ങളുണ്ട്. ഉയർന്ന വിലയ്‌ക്കൊപ്പം കുറഞ്ഞ മൈലേജും ഈ വാഹനങ്ങളില്‍ നിന്നും പലരെയും അപ്രാപ്യമാക്കുന്നു. അതിനാൽ എല്ലാവർക്കും അവ താങ്ങാൻ കഴിയില്ല. നിങ്ങളും സമാനമായ ഒരു കാർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണോ? മൈലേജ് കുറവായതിനാൽ അത് വേണ്ടെന്ന് വച്ചിരിക്കുകയാണോ? എങ്കിൽ, വിഷമിക്കേണ്ട. മികച്ച മൈലേജ് തരുന്ന അത്തരമൊരു ഏഴ് സീറ്റർ കാറുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ.
കിയ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കാരെൻസ് ലൈനപ്പിൽ പുതിയ എക്സ്-ലൈൻ ട്രിം അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ കാർ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഈ സ്‌പോർട്ടിയർ ട്രിമ്മുമായി വരുന്ന ബ്രാൻഡിന്റെ ഇന്ത്യൻ നിരയിലെ മൂന്നാമത്തെ മോഡലാണ് കിയ കാരൻസ്. പെട്രോൾ 7DCT, ഡീസൽ 6AT എന്നീ രണ്ട് വേരിയന്റുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു - യഥാക്രമം 18.95 ലക്ഷം രൂപയും 19.45 ലക്ഷം രൂപയുമാണ് വില. എക്സ്-ലൈൻ ട്രിം 6-സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ.
പുതിയ എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ കളറും ടു-ടോൺ ബ്ലാക്ക് & സ്പ്ലെൻഡിംഗ് സേജ് ഗ്രീൻ ഇന്റീരിയറുകളും ഉൾപ്പെടെയുള്ള എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങളോടെയാണ് പുതിയ കിയ കാരെൻസ് എക്സ്-ലൈൻ വരുന്നത്. പോഡ്‌കാസ്റ്റുകൾ, സ്‌ക്രീൻ മിററിംഗ്, പിങ്ക്‌ഫോംഗ് എന്നിവയും മറ്റ് വിവിധ വിനോദങ്ങളും പുതിയ ആപ്പുകളും ഫീച്ചർ ചെയ്യുന്ന എൽഎച്ച് പിൻ യാത്രക്കാർക്കുള്ള എക്‌സ്‌ക്ലൂസീവ് റിയർ സീറ്റ് എന്റർടൈൻമെന്റ് (ആർഎസ്ഇ) യൂണിറ്റിനൊപ്പം ഇത് വരുന്നു. ഉപയോക്താവിന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്‍തിട്ടുള്ള റിമോട്ട് കൺട്രോൾ ആപ്പ് വഴിയും റിയർ സീറ്റ് എന്റർടൈൻമെന്‍റ് യൂണിറ്റ് നിയന്ത്രിക്കാൻ സാധിക്കും.
ഇതാ വരാനിരിക്കുന്ന ഇടത്തരം ഇലക്ട്രിക് എസ്‌യുവികൾ
ബാഹ്യ മാറ്റങ്ങളുടെ കാര്യത്തിൽ, മാറ്റ് ഗ്രാഫൈറ്റ് ഫിനിഷ്ഡ് ഫ്രണ്ട് ബമ്പർ, ഷാർക്ക് ഫിൻ ആന്റിന, സ്‌പോയിലർ, റിയർ ബമ്പർ, ഔട്ട് ഡോർ ഹാൻഡിൽ എന്നിവയുമായാണ് കാരൻസ് എക്‌സ്-ലൈൻ വരുന്നത്. എംപിവിക്ക് ക്രോം റേഡിയേറ്റർ ഗ്രിൽ ഗാർണിഷും ഡിഎൽഒ അല്ലെങ്കിൽ ഗ്ലാസ്‌ഹൗസ് ഏരിയയ്ക്ക് ചുറ്റും ക്രോം ട്രീറ്റ്‌മെന്റും ലഭിക്കുന്നു. സിൽവർ ഫിനിഷ്ഡ് ഫ്രണ്ട് കാലിപ്പറുകളോടെയാണ് ഇത് വരുന്നത്, ടെയിൽഗേറ്റിൽ എക്സ്-ലൈൻ ലോഗോ സ്ഥാപിച്ചിരിക്കുന്നു. റേഡിയേറ്റർ ഗ്രിൽ, ഫ്രണ്ട്, റിയർ ബമ്പറുകൾ ഗാർണിഷ്, റിയർ സ്‌കിഡ് പ്ലേറ്റ്, റൂഫ് റാക്ക്, സൈഡ് ഡോർ ഗാർണിഷ്, വീൽ സെന്റർ ക്യാപ് ഔട്ട്‌ലൈൻ, ഒആർവിഎമ്മുകൾ എന്നിവ തിളങ്ങുന്ന കറുപ്പിലാണ്. പുതിയ ഡ്യുവൽ ടോൺ ക്രിസ്റ്റൽ കട്ട് 16 ഇഞ്ച് അലോയ് വീലിലാണ് പുതിയ കിയ കാരൻസ് എക്‌സ്-ലൈൻ സഞ്ചരിക്കുന്നത്.
ക്യാബിനിനുള്ളിൽ, പുതിയ കിയ കാരൻസ് എക്സ്-ലൈനിന് സ്പീക്കർ ഗ്രില്ലിലും ഡാഷ്‌ബോർഡിന്റെ ഭാഗങ്ങളിലും പുതിയ സ്‌പ്ലെൻഡിഗ് സേജ് ഗ്രീൻ ഫിനിഷ് ലഭിക്കുന്നു. ഇന്റീരിയർ ലാമ്പുകൾ, റൂഫ് ലൈനിംഗ് സൺവൈസർ, അസിസ്റ്റ് ഗ്രിപ്പ്, ട്രിം പില്ലർ എന്നിവ കറുപ്പ് നിറത്തിലും, സീറ്റുകൾ, ഡോർ ആംറെസ്റ്റ്, കൺസോൾ ആംറെസ്റ്റ് എന്നിവ ഓറഞ്ച് സ്റ്റിച്ചിംഗിനൊപ്പം സ്‌പ്ലെൻഡിംഗ് സേജ് ഗ്രീനിൽ ഫിനിഷ് ചെയ്‍തിട്ടുണ്ട്. സ്റ്റിയറിംഗ് വീൽ ഓറഞ്ച് സ്റ്റിച്ചിംഗോടുകൂടിയ കറുത്ത അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞിരിക്കുന്നു. അതേസമയം ഇന്റീരിയർ ഡോർ ഹാൻഡിൽ വെള്ളി നിറത്തിലാണ്.