
ദക്ഷിണ കൊറിയൻ (South Korea) വാഹന നിർമ്മാതാക്കളായ കിയ (Kia) അടുത്തിടെ ഇന്ത്യയിൽ EV6 നെയിംപ്ലേറ്റ് ട്രേഡ്‍മാർക്ക് ചെയ്‍തിരുന്നു. ആഗോളതലത്തിൽ മികച്ച പ്രതികരണം ലഭിച്ച ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് ഓഫറാണിത്. ഇപ്പോഴിതാ, 2022 ജൂണിൽ കിയ EV6 ഇലക്ട്രിക് ക്രോസ് ഓവർ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കിയ EV6 ഇലക്ട്രിക് ക്രോസ്ഓവർ ഒരു സിബിയു (പൂർണ്ണമായ ഇറക്കുമതി) ആയിട്ടാണ് ഇന്ത്യന്‍ വിപണിയിൽ എത്തുന്നത്. ഡിസൈൻ, ഫീച്ചറുകൾ അല്ലെങ്കിൽ ഇലക്ട്രിക് പവർട്രെയിൻ എന്നിവയുടെ കാര്യത്തിൽ ഇത് ആഗോള മോഡലിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇ-ജിഎംപി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്ലാറ്റ്ഫോം ഉടൻ പുറത്തിറക്കാനിരിക്കുന്ന ഹ്യുണ്ടായ് അയോണിക് 5-ന് അടിസ്ഥാനമേകുന്നതാണ്. ബ്രാൻഡിന്റെ ഏറ്റവും പുതിയ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' ഡിസൈൻ ഫിലോസഫിയാണ് കിയ EV6 അവതരിപ്പിക്കുന്നത്. അത് വാഹനത്തിന് മൊത്തത്തിലുള്ള സ്പോർട്ടി ലുക്ക് പ്രദാനം ചെയ്യുന്നു.
സ്റ്റൈലിംഗിന്റെ കാര്യത്തിൽ, കിയ EV6-ൽ ടൈഗർ നോസ് ഗ്രിൽ, സ്ലീക്ക് DRL-കൾ, തുടർച്ചയായ ഡൈനാമിക് ലൈറ്റ് പാറ്റേണുകളുള്ള ഹെഡ്‌ലാമ്പുകൾ, കുറഞ്ഞ എയർ ഇൻടേക്ക് എന്നിവ ഉൾപ്പെടുന്നു. സൈഡ് പ്രൊഫൈൽ ക്രോസ്ഓവർ-പ്രചോദിതമായി കാണപ്പെടുന്നു, സ്വീപ്പ്-ബാക്ക് വിൻഡ്‌ഷീൽഡ് തുടങ്ങിയവ വാഹനത്തിന് ലഭിക്കുന്നു. പിന്നിൽ, ഈ ഇലക്ട്രിക് ക്രോസ്ഓവറിന് ഒരു ചരിഞ്ഞ സി-പില്ലർ, ഒരു സംയോജിത ബ്ലാക്ക് ഗ്ലോസി ഇൻസേർട്ട്, ഒരു റൂഫ് സ്‌പോയിലർ, മികച്ച ടെയിൽ-ലാമ്പുകൾ എന്നിവയും ലഭിക്കുന്നു.
അകത്ത്, കിയ EV6 ഒരു ഡ്യുവൽ സ്‌ക്രീൻ ലേഔട്ട് അവതരിപ്പിക്കും. ഒന്ന് ഡിജിറ്റൽ ഡയലുകൾക്കും മറ്റൊന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ലഭിക്കും. കണക്റ്റഡ് കാർ ടെക്, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഡിസൈൻ, ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ , നിരവധി ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) സുരക്ഷാ ഫീച്ചറുകൾ എന്നിവയും EV6ല്‍ കിയ വാഗ്‍ദാനം ചെയ്യുന്നു.
അതേസമയം, ഇന്ത്യയിൽ കിയ ഇവി6ല്‍ വാഗ്‍ദാനം ചെയ്യുന്ന കൃത്യമായ പവർട്രെയിൻ സജ്ജീകരണത്തെക്കുറിച്ച് ഇതുവരെ വ്യക്തമല്ല. എങ്കിലും, ആഗോളതലത്തിൽ കിയ EV6 രണ്ട് ബാറ്ററി പാക്ക് പതിപ്പുകളിലാണ് വരുന്നത്. 58kWh, 77.4kWh എന്നിവയാണവ. 58kWh ബാറ്ററി പായ്ക്ക് രണ്ട് കോൺഫിഗറേഷനുകളിൽ ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 170bhp സിംഗിൾ മോട്ടോറോടുകൂടിയ RWD ലേഔട്ടും 235bhp ഡ്യുവൽ മോട്ടോർ സജ്ജീകരണമുള്ള AWD ലേഔട്ട്. വലിയ ബാറ്ററി പാക്കിൽ 229bhp സിംഗിൾ-മോട്ടോർ RWD സജ്ജീകരണവും 325bhp, ഡ്യുവൽ-മോട്ടോർ AWD സജ്ജീകരണവും ഉണ്ട്. റേഞ്ച്-ടോപ്പിംഗ് പെർഫോമൻസ് ഫോക്കസ്‍ഡ് GT ഗെയ്‌സ് 585bhp-യും 740 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കുന്ന ഡ്യുവൽ-മോട്ടോർ AWD ലേഔട്ടിലാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാരന്‍സ് ബുക്കിംഗ് അരലക്ഷം, കൊറിയന്‍ മാജിക്കില്‍ ഞെട്ടി ഇന്ത്യന്‍ വാഹനലോകം!
ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ കിയ (Kia India) അടുത്തിടെയാണ് 8.99 ലക്ഷം രൂപയിൽ ആരംഭിക്കുന്ന എക്സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ പുതിയ കാരന്‍സ് എംപിവി അവതരിപ്പിച്ചത്. കിയ 'വിനോദ വാഹനം' എന്ന് വിളിക്കുന്ന ഈ മോഡലിന്‍റെ ബുക്കിംഗ് 2022 ജനുവരി 14നാണ് കമ്പനി തുടങ്ങിയത്. ബുക്കിംഗ് തുടങ്ങി വെറും രണ്ടു മാസത്തിനുള്ളില്‍ വാഹനത്തിന്‍റെ ബുക്കിംഗ് 50000 കടന്നതായി കിയ ഇന്ത്യ അറിയിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കാരന്‍സിന്‍റെ ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങള്‍ക്കാണ് ഏറെ ആവശ്യക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാരന്‍സിന് ലഭിച്ച ഈ പ്രതികരണം ഫാമിലി മൂവര്‍ സെഗ്മെന്‍റില്‍ മുമ്പെങ്ങും ഇല്ലാത്ത ആവേശം സൃഷ്‍ടിച്ചതായി ഈ നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച കിയ ഇന്തയയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞു. കാറിന്‍റെ പെട്രോള്‍, ഡീസല്‍ വേരിയന്‍റുകളുടെ ആവശ്യം സന്തുലിതമായി തുടരുന്നതായും ഏകദേശം 50 ശതമാനം ഉപഭോക്താക്കളും ഡീസല്‍ വേരിയന്‍റുകളാണ് ഇഷ്‍ടപ്പെടുന്നത് എന്നും ഓട്ടോമാറ്റിക്ക് വേരിയന്‍റിന് 30 ശതമാനം ഉപഭോക്താക്കളെ മാത്രമേ ആകര്‍ഷിക്കാന്‍ കഴിഞ്ഞുള്ളൂ എന്നും കിയ ഇന്ത്യ പറയുന്നു.
കാരന്‍സ്; അളവുകൾ, സവിശേഷതകൾ, വേരിയന്റ് വിശദാംശങ്ങൾ
കിയ മോട്ടോഴ്‌സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്‌സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരന്‍സ്. 4540 എം.എം. ആണ് നീളം. വീതി 1800 എം.എമ്മും. 1700 എം.എം. ഉയരമുള്ള കാരന്‍സിന്റെ വീല്‍ബേസ് 2780 എം.എമ്മാണ്. 195 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. സെൽറ്റോസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കുന്ന കാരൻസിന് അതിന്റെ സഹോദരനേക്കാൾ 225 എംഎം നീളമുണ്ട്. വീൽബേസും 160 എംഎം നീട്ടി. ഡിസൈനിന്റെ കാര്യത്തിൽ, കിയ കാരന്‍സിന് ഒരു വേറിട്ട രൂപം നൽകി. കമ്പനി 'വിനോദ വാഹനം' എന്ന് വിളിക്കുന്ന, കാരെൻസിന് പ്രൊഫൈലിൽ ഒരു എംപിവിയുടെ രൂപമുണ്ട്, എന്നാൽ നിരവധി എസ്‌യുവി-പ്രചോദിതമായ ഡിസൈൻ ഘടകങ്ങളുണ്ട്.
ക്യാബിനിലേക്ക് നീങ്ങുമ്പോൾ, ക്യാരൻസിന് ഏഴ് സീറ്റുകളുള്ള ലേഔട്ട് സ്റ്റാൻഡേർഡായി ലഭിക്കുന്നു, അതേസമയം മുൻനിര പതിപ്പുകൾക്ക് മാത്രമേ രണ്ടാമത്തെ നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റുകളുള്ള കോൺഫിഗറേഷൻ ലഭിക്കൂ. മൂന്നാം നിരയിൽ പോലും മതിയായ ഇടമുള്ള ഒരു നല്ല 7-സീറ്റർ ഉണ്ടാക്കാൻ കാരന്‍സ് സഹായിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.