സെല്‍റ്റൊസിന്‍റെ ചിറകിലേറി കിയ കുതിക്കുന്നു

By Web TeamFirst Published Oct 5, 2021, 10:27 PM IST
Highlights

2021 സെപ്റ്റംബറിൽ 14,441 യൂണിറ്റുകളുടെ  വിൽപ്പന കിയ ഇന്ത്യ രേഖപ്പെടുത്തിയതായി ഇന്ത്യാ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ന്ത്യന്‍ വാഹന വിപണിയില്‍ മികച്ച നേട്ടവുമായി ദക്ഷിണ കൊറിയന്‍ (South korea) വാഹന നിര്‍മ്മാതാക്കളായ കിയ (Kia. 2021 സെപ്റ്റംബറിൽ 14,441 യൂണിറ്റുകളുടെ  വിൽപ്പന കിയ ഇന്ത്യ (Kia India) രേഖപ്പെടുത്തിയതായി ഇന്ത്യാ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി 7.8 ശതമാനം മാർക്കറ്റ് ഷെയറുമായി 1.4 ശതമാനം വർദ്ധനയോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ കാർ നിർമ്മാതാവായി കിയ. സെൽറ്റോസ് (Kia Seltos)  മാത്രം 9,583 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്. ഈ മാസത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി സെൽറ്റോസ് മാറി. 

കിയ സോണറ്റ്  4,454യൂണിറ്റുകളുടെയും  കിയ കാർണിവൽ 404 യൂണിറ്റുകളൂടേയും വിൽപ്പന കാഴ്ച വച്ചു. വിൽപ്പന ആരംഭിച്ച് 25 മാസം പിന്നിട്ടപ്പോൾ കിയ ഇന്ത്യ ഏകദേശം 3.3 ലക്ഷം വാഹനങ്ങൾ വിൽപ്പന നടത്തി. സോണറ്റ് ഈ മാസത്തിൽ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടു. ഈ മാസം ആദ്യം, കാർണിവൽ എംപിവിയുടെ വേരിയന്റ് ലൈനപ്പ് കമ്പനി പുനർവിന്യസിച്ചു, ഇപ്പോൾ കിയയുടെ പുതിയ കോർപ്പറേറ്റ് ലോഗോ വാഹനത്തിന് പുതിയ രൂപം നൽകുന്നു.

കാർണിവൽ പ്രീമിയം എംപിവിയുടെ പുതുക്കിയ പതിപ്പ് ഇപ്പോൾ നാല് ആവേശകരമായ ട്രിം ലെവലുകളായ ലിമോസിൻ+, ലിമോസിൻ, പ്രസ്റ്റീജ്, പ്രീമിയം എന്നിവയിൽ ലഭ്യമാണ്. സെയിൽസ് എസ്‌യുവിയ്‌ക്ക് X- ലൈൻ പതിപ്പ് കിയ അടുത്തിടെ അവതരിപ്പിച്ചിരുന്നു.

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്. 

2021 മോഡല്‍ സെല്‍റ്റോസ് എസ്‌യുവിയെ മെയ് മാസത്തിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ അനാവരണം ചെയ്‍ത പുതിയ ലോഗോ നല്‍കിയതുകൂടാതെ പുതിയ ഫീച്ചറുകളും മറ്റും നല്‍കി എസ്‌യുവിയുടെ എല്ലാ വേരിയന്റുകളും പരിഷ്‌കരിച്ചു. ആകെ പതിനേഴ് പുതിയ മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇവയില്‍ പല ഫീച്ചറുകളും സെഗ്‌മെന്റില്‍ ഇതാദ്യമാണ്. 

എച്ച്ടിഎക്‌സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റ് ഒഴിവാക്കി. പകരം എച്ച്ടികെ പ്ലസ് ഐഎംടി 1.5 പെട്രോള്‍, ജിടിഎക്‌സ് (ഒ) 6എംടി 1.4 ടര്‍ബോ ജിഡിഐ പെട്രോള്‍ എന്നീ രണ്ട് വേരിയന്റുകള്‍ പുതുതായി അവതരിപ്പിച്ചു. നിലവിലെ താഴ്ന്ന, മധ്യ വേരിയന്റുകളില്‍ ഉയര്‍ന്ന വേരിയന്റുകളിലെ ഫീച്ചറുകള്‍ നല്‍കി.  എച്ച്ടിഎക്‌സ് പ്ലസ് വേരിയന്റില്‍ ജെന്റില്‍ ബ്രൗണ്‍ ലെതററ്റ് സീറ്റുകള്‍ നല്‍കി. കറുപ്പിലും ഇളം തവിട്ടുനിറത്തിലുമുള്ള സ്‌പോര്‍ട്‌സ് ലെതററ്റ് സീറ്റുകള്‍ ജിടിഎക്‌സ് (ഒ) വേരിയന്റിന് ലഭിച്ചു. ജിടിഎക്‌സ് പ്ലസ് വകഭേദത്തിന്റെ 7 ഡിസിടി, എടി വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കി. 

click me!