മുഖം മിനുക്കി സെല്‍റ്റോസ് എത്തി

By Web TeamFirst Published Jun 2, 2020, 4:50 PM IST
Highlights

പരിഷ്‍കരിച്ച കിയ സെൽറ്റോസ് ഇന്ത്യയിൽ വിപണിയിലെത്തി. 

പരിഷ്‍കരിച്ച കിയ സെൽറ്റോസ് ഇന്ത്യയിൽ വിപണിയിലെത്തി.  9.89 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് ട്രിം ലെവലുകളിലുമായി 16 വേരിയന്റുകളുണ്ട്. സെൽറ്റോസ് എസ്‌യുവിക്കുള്ള മോഡൽ ഇയർ പുതുക്കലിന്റെ ഭാഗമായി കിയ ശ്രേണിയിൽ ഉടനീളം 10 പുതിയ സവിശേഷതകൾ ചേർത്തിട്ടുണ്ട്.  

എല്ലാ പതിപ്പുകളിലും എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഫ്രണ്ട്, റിയർ യുഎസ്ബി ചാർജിംഗ് പോയിന്റുകൾ സ്റ്റാൻഡേർഡായി ലഭിക്കും. സ്മാർട്ട് കീ വഴിയുള്ള എഞ്ചിൻ സ്റ്റാർട്ട്‌ , UVO കണക്റ്റ് ആപ്പിനായുള്ള  എക്സറ്റൻഡഡ്‌ കമാൻഡ് ലിസ്റ്റ്, എച്ച്ടികെ + / എച്ച്ടിഎക്സ് / എച്ച്ടിഎക്സ് + / ജിടിഎക്സ് / ജിടിഎക്സ് + വേരിയന്റുകൾക്കായുള്ള ഇരട്ട മഫ്ലർ ടിപ്പുകൾ എന്നിവയാണ് സെൽറ്റോസിന്റെ ഫീച്ചർ ലിസ്റ്റിൽ പുതിയത്.

മൂന്നു പവർട്രെയിൻ ഓപ്ഷനുകളാണ് സെൽറ്റോസ് വാഗ്ദാനം ചെയ്യുന്നത്. 114bhp / 144Nm ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ+ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി.  114bhp / 250Nm നൽകുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ +ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്. അവസാനമായി, സ്‌പോർടി ജിടി ട്രിം ലൈനിന് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നൽകിയിരിക്കുന്നു, അത് 138 ബിഎച്ച്പി / 242 എൻഎം ഉത്പാദിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി എന്ന രീതിയിൽ ലഭിക്കും. 

ഇന്ത്യൻ കാർ വിപണിയിലെ ഡി-സെഗ്‌മെന്റിലെ നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ, റെനോ കാപ്ച്ചർ , ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവരുടെ നേരിട്ടുള്ള എതിരാളിയാണ് കിയ സെൽറ്റോസ്.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹന വിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. ആഗോളതലത്തില്‍ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. വിപണിയിലെത്തി അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഈ സെഗ്മെന്റില്‍ ഏറ്റവും ഡിമാന്റുള്ള വാഹനം എന്ന അംഗീകാരം സ്വന്തം പേരിലാക്കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റയുടെയും റെനോ ഡസ്റ്ററിന്റെയും കുത്തകയാണ് തകര്‍ത്തത്. 
 

click me!