രണ്ട് ഡിസൈന്‍ അവാര്‍ഡുകള്‍ സ്വന്തമാക്കി കിയയുടെ ഈ മോഡല്‍

By Web TeamFirst Published Apr 18, 2021, 2:55 PM IST
Highlights

രണ്ട് ഡിസൈന്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി കിയ സൊറെന്‍റോ.

ആഗോളതലത്തില്‍ രണ്ട് ഡിസൈന്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി കിയ സൊറെന്‍റോ. ഉല്‍പ്പന്ന രൂപകല്‍പ്പനയുടെ കാര്യത്തില്‍ റെഡ് ഡോട്ട് അവാര്‍ഡ്, ഐഎഫ് അവാര്‍ഡ് എന്നിവയാണ് വാഹനം നേടിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് അവാര്‍ഡുകളും നേടിയതില്‍ വളരെ സന്തോഷമുണ്ടെന്ന് കിയ ഗ്ലോബല്‍ ഡിസൈന്‍ സെന്റര്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ കരീം ഹബീബ് പറഞ്ഞു.

എക്കാലത്തെയും ഏറ്റവും കൂടുതല്‍ ടെക് ലഭിച്ച കാറാണ് സൊറെന്റോ എന്ന് കിയ അവകാശപ്പെടുന്നു. 10.25 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് യുഎസ്ബി ചാര്‍ജിംഗ് പോയന്റുകള്‍, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 12 സ്പീക്കറുകളോടെ ബോസ് സിസ്റ്റം ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.

ഇതോടെ റെഡ് ഡോട്ട് അവാര്‍ഡ് നേടുന്ന 26 -ാമത്തെ കിയ മോഡലാണ് സൊറെന്റോ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ഐഎഫ് അവാര്‍ഡ് നേടുന്ന 21 -ാമത്തെ കിയ മോഡല്‍ കൂടിയാണ് സൊറെന്‍റോ. 

click me!