Komaki Ranger : വരുന്നൂ, 250 കിമീ മൈലേജുമായി ഒരു ക്രൂയിസര്‍ ബൈക്ക്!

Web Desk   | Asianet News
Published : Dec 06, 2021, 08:37 AM IST
Komaki Ranger : വരുന്നൂ, 250 കിമീ മൈലേജുമായി ഒരു ക്രൂയിസര്‍ ബൈക്ക്!

Synopsis

ഈ വാഹനം ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹന വിഭാഗത്തിൽ ദില്ലി (Delhi) ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ കൊമാകി ഇലക്ട്രിക് വെഹിക്കിൾസിന് (Komaki) നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസറായ കൊമാകി റേഞ്ചർ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ് കമ്പനി. ഇലക്ട്രിക് ക്രൂയിസറിനെ കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചതായും കൊമാകി റേഞ്ചർ (Komaki Ranger) ഇലക്ട്രിക് ക്രൂയിസർ 2022 ജനുവരിയിൽ അരങ്ങേറ്റം കുറിക്കുമെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാഹനത്തിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ഈ വാഹനം ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. റേഞ്ചർ ഇലക്ട്രിക് ക്രൂയിസർ രൂപകല്‍പ്പന ചെയ്യുന്നതിനായി 1 മില്യൺ യുഎസ് ഡോളറിലധികം നിക്ഷേപിച്ചതായും കമ്പനി പറയുന്നു. ഇത് ഏകദേശം 7.5 കോടി രൂപയോളം വരും. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനത്തിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കായ 4kW ബാറ്ററി പായ്ക്കോട് കൂടിയാണ് പുതിയ മോട്ടോർസൈക്കിൾ വരുന്നത്. ഈ ബാറ്ററി പാക്ക് ക്രൂയിസറിന് 250 കിലോമീറ്റർ റേഞ്ച് നേടാൻ സഹായിക്കും.

5000-വാട്ട് മോട്ടോറാണ് കൊമാകി റേഞ്ചറിന്‍റെ ഹൃദയം. ഇത് വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെ കീഴടക്കാൻ പ്രാപ്‍തമാക്കുമെന്ന് അവകാശപ്പെടുന്നു. ക്രൂയിസ് കൺട്രോൾ, റിപ്പയർ സ്വിച്ച്, റിവേഴ്‍സ് സ്വിച്ച്, അഡ്വാൻസ്‍ഡ് ബ്രേക്കിംഗ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇലക്ട്രിക് ക്രൂയിസർ എത്തുന്നത്.

ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളായിരിക്കും ഇതെന്നു കമ്പനി പറയുന്നു. ജനങ്ങളിലേക്കെത്താൻ ബൈക്കിന് താങ്ങാനാവുന്ന ഒരു ടാഗ് കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് ക്രൂയിസര്‍ ഒന്നും ഇല്ല. ആ മുന്നണിയില്‍, ഇത് ആദ്യമായിരിക്കും. കൊമാകി പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നിര്‍മാതാവ് താങ്ങാനാവുന്ന വിലയ്ക്ക് മോഡലിനെ നിരത്തിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

 “ചില കാര്യങ്ങൾ അന്തിമമാക്കേണ്ടതുണ്ട്, എന്നാൽ വില താങ്ങാനാവുന്ന തരത്തിൽ നിലനിർത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയിൽ നിർമ്മിച്ച ഗുണനിലവാരമുള്ള ക്രൂയിസർ ഓടിക്കുന്നതിന്റെ സന്തോഷം എല്ലാവരും - പ്രത്യേകിച്ച് സാധാരണക്കാർ - അനുഭവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.." പുതിയ റേഞ്ചറിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, കൊമാകി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു. 

റേഞ്ചറിന്റെ രൂപകല്പനക്കും വികസനത്തിനുമായി കൊമാകി 1 ദശലക്ഷം USD-ല്‍ അധികം നിക്ഷേപിച്ചിട്ടുണ്ടെന്നും റേഞ്ചർ കമ്പനിയുടെ മാസ്റ്റർപീസായി പുറത്തുവരുമെന്ന് ഉറപ്പാക്കുമെന്നും വിപണിയിൽ പുറത്തിറങ്ങുമ്പോൾ അത് സ്നേഹത്തോടെ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊമാകി നിലവിൽ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളും മോട്ടോർസൈക്കിളുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ കൊമാകി ഇതിനകം നാല് ഇലക്ട്രിക് ബൈക്കുകള്‍ വാഗ്ദാനം ചെയ്യുന്നു,  ഈ ഉൽപ്പന്നങ്ങൾ 30,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലയിൽ ലഭ്യമാണ്.

അടുത്തിടെ പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ഉടൻ പുറത്തിറക്കുമെന്ന് കൊമാകി പ്രഖ്യാപിച്ചിരുന്നു. വെനീസ് എന്നാണ് ഈ പുതിയ സ്‍കൂട്ടറിന്‍റെ പേര്. 10 പെപ്പി നിറങ്ങളിൽ പുതിയ വെനീസ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയർ സ്വിച്ച്, മൊബൈൽ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് കൊമാകി വെനീസ് ഇലക്ട്രിക് സ്‍കൂട്ടർ ലഭ്യമാക്കുന്നത്. വരാനിരിക്കുന്ന അതിവേഗ ഇവി വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്‌സ് സൗകര്യവും നൽകുമെന്ന് കൊമാക്കി അവകാശപ്പെട്ടിരുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം