Komaki Venice High Speed Scooter : കൊമാകി വെനീസ് അതിവേഗ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചു

Published : Jan 13, 2022, 11:30 AM IST
Komaki Venice High Speed Scooter : കൊമാകി വെനീസ് അതിവേഗ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചു

Synopsis

കൊമാകി വെനീസ്, അതിന്റെ ട്രെൻഡി സൗന്ദര്യാത്മക സവിശേഷതകളാല്‍ വേറിട്ട് നില്‍ക്കുന്നു. ഐക്കണിക്, അത്യാധുനിക സ്‌റ്റൈലിങ്ങ് എന്നിവയുടെ സമന്വയമായ ഒരു രൂപഭാവം എല്ലാ പ്രായക്കാരെയും ലക്ഷ്യമിടുന്നു

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ കൊമാകി ഇലക്ട്രിക് വെഹിക്കിൾസ്  (Komaki Electric Vehicle) തങ്ങളുടെ പുതിയ അതിവേഗ ഇലക്ട്രിക് സ്‍കൂട്ടർ വെനീസ് (Komaki Venice High Speed Scooter) പുറത്തിറക്കി. കൊമാക്കിയുടെ രാജ്യത്തെ അതിവേഗ പോർട്ട്‌ഫോളിയോയിലെ അഞ്ചാമത്തെ മോഡലായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടർ. ഒമ്പത് വ്യത്യസ്ത വർണ്ണ സ്കീമുകളിൽ ഇത് വാഗ്ദാനം ചെയ്യും എന്നും കമ്പനിയുടെ പരിസ്ഥിതി സൗഹൃദ തീം പാലിച്ചുകൊണ്ട് വാഹനം ഉടൻ ഇന്ത്യൻ നിരത്തുകളിലെത്തും എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊമാകി വെനീസ്, അതിന്റെ ട്രെൻഡി സൗന്ദര്യാത്മക സവിശേഷതകളാല്‍ വേറിട്ട് നില്‍ക്കുന്നു. ഐക്കണിക്, അത്യാധുനിക സ്‌റ്റൈലിങ്ങ് എന്നിവയുടെ സമന്വയമായ ഒരു രൂപഭാവം എല്ലാ പ്രായക്കാരെയും ലക്ഷ്യമിടുന്നു. 72v40ah ബാറ്ററി പാക്ക്, വിശാലമായ ഇരിപ്പിടം, ദീർഘദൂര യാത്രകളിൽ സംഭരണം ഒരു പ്രശ്നമല്ലെന്ന് ഉറപ്പാക്കാൻ അധിക സ്റ്റോറേജ് ബോക്‌സ് എന്നിവയുമായാണ് ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്.

റിപ്പയർ സ്വിച്ച്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, റിവേഴ്സ് സ്വിച്ച്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും അതിവേഗ കൊമാകി ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്നു. യാത്രയുടെ ആവശ്യകതയും ഡ്രൈവിംഗിൽ നിന്ന് ആനന്ദം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് വാഹനം നിർമ്മിച്ചതെന്ന് കൊമാകി പറയുന്നു.

വെനീസിന് പുറമെ, കൊമാകി തങ്ങളുടെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളായ റേഞ്ചറും കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 5,000 വാട്ട് മോട്ടോറുമായി ജോടിയാക്കിയ നാല് കിലോവാട്ട് ബാറ്ററി പായ്ക്കോടുകൂടിയാണ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ ബൈക്ക് വരുന്നത്. ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടാൻ ഇവിക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റേഞ്ചുള്ള ഇലക്ട്രിക് ഇരുചക്രവാഹനമായി കൊമാകി റേഞ്ചറിനെ മാറ്റുന്നു. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെയും വ്യത്യസ്ത കാലാവസ്ഥയെയും നേരിടാൻ ഈ ക്രൂയിസർ ബൈക്കിന് കഴിയുമെന്നും EV ബ്രാൻഡ് അവകാശപ്പെടുന്നു.

ഈ രണ്ട് മോഡലുകളും - കൊമാക്കി റേഞ്ചർ, കൊമാക്കി വെനീസ് എന്നിവ പുറത്തിറക്കുന്നതോടെ, ഇവി നിർമ്മാതാവിന് അതിന്റെ പോർട്ട്‌ഫോളിയോയിൽ മൊത്തം അഞ്ച് അതിവേഗ രജിസ്ട്രേഷൻ മോഡലുകളും രാജ്യത്തെ ഉപഭോക്താക്കൾക്കായി മൊത്തം പതിനാറ് മോഡലുകളും ലഭിക്കും.

കൊമാകി റേഞ്ചറും കൊമാക്കി വെനീസും ഇന്ത്യൻ റോഡുകൾക്ക് ആവശ്യമായ രീതിയില്‍ മികച്ച മൈലേജും ആധുനിക സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദവുമാണെന്ന് കമ്പനിയുടെ ഡയറക്ടർ ഗുഞ്ചൻ മൽഹോത്ര പറഞ്ഞു.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ