Lamborghini : 2021-ൽ റെക്കോർഡ് വിൽപ്പനയുമായി ലംബോർഗിനി, 59 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

Published : Jan 13, 2022, 09:50 AM IST
Lamborghini : 2021-ൽ റെക്കോർഡ് വിൽപ്പനയുമായി ലംബോർഗിനി, 59 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

Synopsis

കമ്പനിയുടെ മോഡല്‍ ശ്രേണിയില്‍ ഉറുസ് എസ്‌യുവി ആഗോളതലത്തിൽ ലംബോർഗിനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്നു. 

ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ് കാർ ബ്രാൻഡായ ലംബോർഗിനി ( Lamborghini), ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ കാറുകൾ വിതരണം ചെയ്തുകൊണ്ട് 2021-ൽ എക്കാലത്തെയും മികച്ച വർഷം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 8,405 കാറുകൾ വിറ്റതായി കാർ നിർമ്മാതാവ് പ്രഖ്യാപിച്ചതായും 59 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും 2020 നെ അപേക്ഷിച്ച് 13 ശതമാനം വളർച്ചയുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിയുടെ മോഡല്‍ ശ്രേണിയില്‍ ഉറുസ് എസ്‌യുവി ആഗോളതലത്തിൽ ലംബോർഗിനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്നു. കഴിഞ്ഞ വർഷം 5,021 യൂണിറ്റ് ഉറൂസുകള്‍ വിറ്റഴിച്ചു. 2,586 യൂണിറ്റുകളുമായി ലംബോർഗിനിയുടെ ബെസ്റ്റ് സെല്ലറുകളിൽ രണ്ടാം സ്ഥാനത്താണ് ഹുറാകാൻ ആണ്.  798 യൂണിറ്റുകളുമായി അവന്റഡോർ V12 മൂന്നാം സ്ഥാനത്താണ്.

ഇന്ത്യയിൽ, ലംബോർഗിനി കഴിഞ്ഞ വർഷം നൂറാമത് ഉറൂസ് വിതരണം ചെയ്‍തിരുന്നു. ഹുറാകാൻ ഇവോ ആർഡബ്ല്യുഡി സ്പൈഡർ, ഹുറാകാൻ എസ്ടിഒ, ഉറുസ് പേൾ കാപ്സ്യൂൾ, ഉറുസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ എന്നിങ്ങനെ നാല് മോഡലുകളും കമ്പനി കഴിഞ്ഞ വര്‍ഷം പുറത്തിറക്കി. ഇന്ത്യയിൽ 300 യൂണിറ്റുകളുടെ സഞ്ചിത വിൽപ്പന നാഴികക്കല്ലും കഴിഞ്ഞ വര്‍ഷം കമ്പനി ആഘോഷിച്ചു.

കമ്പനിയുടെ തന്ത്രപരമായ പദ്ധതിയുടെ ദൃഢത, ബ്രാൻഡിന്റെ മികച്ച അന്താരാഷ്ട്ര പ്രശസ്‍തി, ഉപഭോക്താക്ളുടെ കഴിവും അഭിനിവേശവും അസാധാരണമായ പ്രൊഫഷണലിസവും ചലനാത്മകതയും തുടങ്ങി ഈ റെക്കോർഡ് നാല് ഘടകങ്ങളെ സ്ഥിരീകരിക്കുന്നതായി ലംബോർഗിനിയുടെ ചെയർമാനും സിഇഒയുമായ സ്റ്റീഫൻ വിൻകെൽമാൻ പറഞ്ഞു. 52 വിപണികളിലെ കമ്പനിയുടെ 173 ഡീലർമാർ വെല്ലുവിളി നിറഞ്ഞതും അനിശ്ചിതത്വമുള്ളതുമായ സമയത്ത് കമ്പനിക്കൊപ്പം നിക്ഷേപം തുടർന്നെന്നും അദ്ദേഹം പറഞ്ഞു.

“അഗാധമായ പരിവർത്തനത്തിന്റെ ഒരു കാലഘട്ടം ആരംഭിക്കാനും കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്ക് നീങ്ങാനും ഞങ്ങൾ തയ്യാറെടുക്കുമ്പോൾ ഞങ്ങൾ എന്നത്തേക്കാളും ശക്തരാണ്. 2022-ൽ നിലവിലെ പ്രകടനം ഏകീകരിക്കാനും 2023 മുതൽ ഞങ്ങളുടെ ഭാവി ഹൈബ്രിഡ് ശ്രേണിയുടെ വരവിന് തയ്യാറാകാനും ഞങ്ങൾ പരമാവധി ശ്രമിക്കും.." വിൻകെൽമാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ലംബോർഗിനി മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിരുന്നു. ഹുറാകാൻ സൂപ്പർ ട്രോഫിയോ EVO, GT3 EVO റേസിംഗ് കാറുകൾ, അവന്റഡോർ അൾട്ടിമേ, Countach LPI 800-4 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റോഡ്-ലീഗൽ മോഡലായ ഹുറേക്കാന്‍ STO തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം, ലോകമെമ്പാടും നാല് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ലംബോർഗിനി പദ്ധതിയിടുന്നു. ലംബോർഗിനി 2022-ൽ പുതിയ മോഡലുകൾ അണിനിരത്തിക്കൊണ്ട് മികച്ച ഒരു വർഷം കൂടി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ