"ഉന്നാൽ മുടിയും തമ്പീ.." മലപ്പുറത്തിന്‍റെ മനസ് കീഴടക്കി കെഎസ്ആർടിസി ഗ്രാമവണ്ടികൾ സൂപ്പർഹിറ്റ്!

Published : Dec 01, 2023, 10:58 AM ISTUpdated : Dec 01, 2023, 11:02 AM IST
"ഉന്നാൽ മുടിയും തമ്പീ.." മലപ്പുറത്തിന്‍റെ മനസ് കീഴടക്കി കെഎസ്ആർടിസി ഗ്രാമവണ്ടികൾ സൂപ്പർഹിറ്റ്!

Synopsis

ബസിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് സര്‍വീസ് നടത്തുകയെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.  ബസ് സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഇതിനകം ഗ്രാമവണ്ടി സര്‍വീസ് മികച്ച രീതിയില്‍ പ്രയോജനപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ യാത്രാപ്രശ്‍നത്തിന് പരിഹാരമായിട്ടാണ് കെഎസ്ആര്‍ടിസി ഗ്രാമവണ്ടി സര്‍വീസുകള്‍ തുടങ്ങിയത്. പഞ്ചായത്തുകളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും കൈകോർത്താണ് കെഎസ്ആർടിസിയുടെ ഈ പദ്ധതി. ഇതിനകം കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കിയിട്ടുണ്ട്.  ബസിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതിയുടെ പ്രത്യേകത.  ബസ് സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഇതിനകം ഗ്രാമവണ്ടി സര്‍വീസ് മികച്ച രീതിയില്‍ പ്രയോജനപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

 ​ഗ്രാമവണ്ടി പദ്ധതിക്ക് 2022 ജൂലൈ മാസത്തിലാണ് തുടക്കമായത്. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിൽ ​ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്‍തത്. ​ നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ​ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിം​ഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും. നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ​ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിം​ഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും. 

ഇപ്പോഴിതാ മലപ്പുറം ജില്ലയിൽ ഈ പദ്ധതി സൂപ്പർ ഹിറ്റായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ മൂന്നാമത്തെ ഗ്രാമവണ്ടി സർവ്വീസ് ഇന്ന് മുതൽ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, നിലമ്പൂരിലെ ഉടമ സംഭവം അറിഞ്ഞതേയില്ല! ഇക്കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് എംവിഡി

മലപ്പുറം ജില്ലയിലെ മൂന്നാമത്തെ ഗ്രാമവണ്ടി വേങ്ങര എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്‍തത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് ഈ പുതിയ ബസ് സർവ്വീസ് തുടങ്ങുന്നത്. ബസിന്റെ ഡീസൽ ചെലവ് പഞ്ചായത്ത് വഹിച്ചു സമയക്രമങ്ങളും പഞ്ചായത്ത് നിർദ്ദേശിക്കുന്നതിന് അനുസൃതമായി കെഎസ്ആർടിസി നടത്തുന്ന പദ്ധതിയാണ് ഗ്രാമ വണ്ടിയെന്നും കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.  

പോസ്റ്റിന്‍റെ പൂർണരൂപം

മലപ്പുറം ജില്ലയിലെ മൂന്നാമത്തെ ഗ്രാമവണ്ടി ഡിസംബർ 01 /2023 ന് യാഥാത്ഥ്യമാവുകയാണ്..
തദ്ദേശ സ്വയംഭരണ സ്ഥാപനവും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ആരംഭിച്ച ഗ്രാമവണ്ടി പദ്ധതി മലപ്പുറം ജില്ലയിൽ യാഥാത്ഥ്യമാവുകയാണ്
ജില്ലയിലെ മൂന്നാമത്തെ ഗ്രാമ വണ്ടി പദ്ധതി യാണ് യാഥാർത്ഥ്യമാകുന്നത്
ഗ്രാമവണ്ടിയുടെ ഉദ്ഘാടനം 2023 ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അച്ചനമ്പലത്ത് വച്ച് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു എം ഹംസയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട വേങ്ങര എംഎൽഎ ശ്രീ പി കെ കുഞ്ഞാലിക്കുട്ടി അവർകൾ നിർവഹിക്കുന്നു
ബസിന്റെഡീസൽ ചെലവ് പഞ്ചായത്ത് വഹിച്ചു സമയക്രമങ്ങളും പഞ്ചായത്ത് നിർദ്ദേശിക്കുന്നതിന് അനുസൃതമായി കെഎസ്ആർടിസി നടത്തുന്ന പദ്ധതിയാണ് ഗ്രാമ വണ്ടി ....
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
മലപ്പുറം0483-2734950/2736240
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205
ബന്ധപ്പെടാവുന്നതാണ്.

youtubevideo

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം