Asianet News MalayalamAsianet News Malayalam

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, നിലമ്പൂരിലെ ഉടമ സംഭവം അറിഞ്ഞതേയില്ല! ഇക്കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് എംവിഡി

അതൊരു വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണെന്നും ഇതേ നമ്പർ പ്ലേറ്റ് വെച്ചു ഇതേ പോലെ ഒരു കാർ മറ്റെവിടെയോ ഓടുന്നുണ്ടെന്നും ആ വാഹന നമ്പർ ഉപയോഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നും പറയുന്ന എംവിഡി വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ പിടികൂടാൻ മറ്റു ചില കാര്യങ്ങള്‍ കൂടി ഓർമ്മപ്പിക്കുന്നു.

Kerala MVD Facebook post about fake number plate in Abigel Sara Reji kidnap case
Author
First Published Nov 29, 2023, 11:36 AM IST

ഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ ഉപയോഗിച്ചിരുന്നത് നിലമ്പൂരിലെ മറ്റൊരു വാഹനത്തിന്‍റെ നമ്പർ എന്ന് സ്ഥിരീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി ഇക്കാര്യം സ്ഥരീകരിച്ചത്. കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന ഒരു വിവരം ലഭിച്ച സാഹര്യത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിയെന്നും സിസിടിവി ദൃശ്യങ്ങളിൽ കണ്ട, കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് ഉടമസ്ഥരുടെ കൈവശം തന്നെയുണ്ടെന്നും പക്ഷേ അവർ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ലെന്നും എംവിഡി വ്യക്തമാക്കുന്നു. 

അതൊരു വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണെന്നും ഇതേ നമ്പർ പ്ലേറ്റ് വെച്ചു ഇതേ പോലെ ഒരു കാർ മറ്റെവിടെയോ ഓടുന്നുണ്ടെന്നും ആ വാഹന നമ്പർ ഉപയോഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നും പറയുന്ന എംവിഡി വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ പിടികൂടാൻ മറ്റു ചില കാര്യങ്ങള്‍ കൂടി ഓർമ്മപ്പിക്കുന്നു.

1. വാഹന പരിശോധന നടത്തുന്ന സമയത്ത് ദയവായി ഉദ്യോഗസ്ഥരോട് സഹകരിക്കുക. ഇത്തരം വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ പോലീസിന്റേയും മോട്ടോർ വാഹന വകുപ്പിന്റേയും  വാഹന പരിശോധനകളിൽ പെടാറുണ്ട്.

2. രാജ്യത്ത് 2019 ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും  അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ (HSRP)ആണ് ഉള്ളത്. ദയവായി അത് ഇളക്കി മാറ്റുകയോ, പകരം ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയോ ചെയ്യരുത്.

സ്ലൈഡിംഗ് റിയർ ഡോറുകളുമായി പുത്തൻ വാഗൺആർ

3. വാഹനത്തിന്റെ നിറം അനധികൃതമായി മാറ്റുന്നത് കുറ്റകരം ആണ്.
(നിറം മാറ്റാൻ മുൻകൂർ അനുമതി വാങ്ങി  ചെയ്യാവുന്നതാണ്. )

4. നിരീക്ഷണ കാമറകൾ വഴി, നിങ്ങളുടെ കൈവശം ഇല്ലാത്ത , നിങ്ങൾക്ക് അറിയാത്ത ഒരു വാഹനത്തിന്‍റെ പിഴ നോട്ടീസ് നിങ്ങൾക്ക് ലഭിച്ചാൽ ഉടൻ തന്നെ അടുത്തുള്ള എംവിഡി/ പോലീസ് അധികാരികളുമായി ബന്ധപെടുക. കാരണം നിങ്ങളുടെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു മറ്റൊരു വാഹനം ഓടുന്നുണ്ട് എന്ന് സാരം.

5. നിങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ് സൈറ്റിലെ നിങ്ങളുടെ വാഹന വിവരങ്ങളുമായി ലിങ്ക് ചെയ്തു വെക്കാൻ ശ്രദ്ധിക്കുക.നിങ്ങളുടെ ആ മൊബൈൽ നമ്പരിൽ ലഭ്യമാകുന്ന ഒടിപി ഇല്ലാതെ പ്രസ്തുത വാഹനം മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കില്ല എന്നതു കൂടാതെ, വാഹനം മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം നിയമപാലകർക്ക് വാഹന ഉടമയുമായി ഉടനടി ബന്ധപ്പെടുന്നതിന് സൗകര്യപ്പെടുകയും ചെയ്യും. (പരിവാഹൻ വെബ്സൈറ്റിലൂടെ മൊബൈൽ നമ്പർ update ചെയ്യാവുന്നതാണ്.)

6.വാഹനത്തിൽ ഫാാശ്‍ടാഗ് വെക്കുക. ഏതൊക്കെ ടോൾ പ്ലാസ വഴി വാഹനം കടന്നു പോയി എന്ന് നിങ്ങൾക്ക് എസ്.എം.എസ് വഴി അറിയാൻ സാധിക്കും .

7.വാഹന പരിശോധനാ സ്ഥലം, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള ക്യാമറകൾ വെച്ചിട്ടുള്ളസ്ഥലം, എന്നിവ മുൻകൂട്ടി അറിയുന്നതിനുള്ള ആപ്പുകൾ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നവരേയും രക്ഷപ്പെടാൻ സഹായിക്കാറുണ്ട് എന്നത് പൊതുസമൂഹം കൂടിബോധ്യപ്പെടേണ്ട വസ്തുതയാണ്. 

 

 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios