നിലവിലുള്ള 890 ഡ്യൂക്കിനെ അപേക്ഷിച്ച് പുതിയ മോട്ടോർസൈക്കിളിലെ എഞ്ചിൻ വലുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാക്കളായ കെടിഎം ഒരു വലിയ ഡ്യൂക്കിന്റെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ 990 ഡ്യൂക്കിനെ പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലുള്ള 1290 സൂപ്പർ ഡ്യൂക് ജിടിയേക്കാൾ ചെറിയ സ്പോർട്ട്-ടൂറർ മോട്ടോർസൈക്കിളാണ് പരീക്ഷിക്കുന്നതെന്നാണ് സൂചന. ഡിസൈനിംഗിന്റെ കാര്യമെടുത്താല്‍ പുതിയ ബൈക്കിന്റെ ബാഹ്യരൂപവും പരിചിതമാണെന്നാണ് വിവരം. എൽഇഡി ഹെഡ്ലൈറ്റ് യൂനിറ്റും കുറച്ച് ബോഡി പാനലുകളും കെടിഎം 890 ഡ്യൂക്കിലേതിന് സമാനമാണെന്നും ടാങ്ക് എക്സ്റ്റൻഷനുകൾ പുതുതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ എക്സ്ഹോസ്റ്റ് സിസ്റ്റവും പുതിയ റേഡിയേറ്ററും വാഹനത്തിലുണ്ട്. നിലവിൽ യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ ഉള്ളതിനാൽ ശബ്ദം കുറക്കാൻ വാട്ടർ ജാക്കറ്റുകളും ഉൾപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുറത്തുവന്ന ചിത്രം അനുസരിച്ച് നിലവിലുള്ള 890 ഡ്യൂക്കിനെ അപേക്ഷിച്ച് മോട്ടോർസൈക്കിളിലെ എഞ്ചിൻ വലുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡലിലെ മറ്റ് പ്രധാന മാറ്റങ്ങളിൽ ഒരു അപ്ഡേറ്റ് ചെയ്ത സ്വിംഗാർമും അപ്ഡേറ്റ് ചെയ്ത ചേസിസ് സജ്ജീകരണവും ഉൾപ്പെടാം. രണ്ട് വ്യത്യസ്ത സസ്പെൻഷൻ സജ്ജീകരണങ്ങളും വാഹനത്തിൽ ഉണ്ടായേക്കാം. 990 ഡ്യൂക്കിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യത്യസ്ത മോഡലുകൾ സൃഷ്ടിക്കാനും കെടിഎം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആഗോളവിപണിക്കായാവും ബൈക്ക് പുറത്തിറക്കുകയെന്നും ഇന്ത്യയിലും വാഹനം അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെടിഎം ഓഹരികളില്‍ 51.7 ശതമാനം പിയറര്‍ മൊബിലിറ്റിയും 48 ശതമാനം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുമാണ് നിലവില്‍ കൈവശം വെയ്ക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona