ഔദ്യോഗിക കാറില്‍ ലൈംഗിക ബന്ധം; വീഡിയോ പുറത്ത്; പുലിവാല് പിടിച്ച് യുഎന്‍!

By Web TeamFirst Published Jul 1, 2020, 2:56 PM IST
Highlights

സിഗ്നലില്‍ നിര്‍ത്തിയ കാറിന്റെ പിൻസീറ്റിലെ ആളുടെ മടിയിൽ ചുവന്ന വസ്‍ത്രം ധരിച്ച ഒരു സ്‍ത്രീ ഇരിക്കുന്നത് വീഡിയോയില്‍ കാണാം

ഐക്യരാഷ്‍ട്രസഭയുടെ ഔദ്യോഗിക വാഹനത്തിൽ ഉദ്യോഗസ്ഥര്‍ ലൈംഗികബന്ധത്തില്‍ ഏർപെട്ട സംഭവത്തില്‍ വിവാദം പുകയുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ ഐക്യരാഷ്ട്രസഭ അന്വേഷണത്തിന് ഉത്തരവിട്ടു.  ദുരുപയോഗം, വഞ്ചന, അഴിമതി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്ന ഐക്യരാഷ്‍ട്രസഭയുടെ ആഭ്യന്തര മേൽനോട്ട ഓഫീസാണ് ഇക്കാര്യവും അന്വേഷിക്കുന്നത്. 

ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിൽ രണ്ടുപേര്‍ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇസ്രായേലിലെ ടെൽ അവിവിൽ നിന്നുള്ള വീഡിയോദൃശ്യമാണ് വ്യാപകമായി പ്രചരിച്ചത്. ഇതിനെ തുടർന്നാണ് യുഎൻ അന്വേഷണത്തിന് ഉത്തരവിട്ടത്. 

ഈ വീഡിയോ യുഎൻ തലവനെ ഞെട്ടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്തതായി യു.എൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.  രണ്ടു ദിവസം മുമ്പ് തന്നെ അന്വേഷണം ആരംഭിച്ചതായും എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധം, അധ്യാപികയുടെ പണി തെറിച്ചു!

റോഡിലെ സിഗ്നലിന് സമീപം നിര്‍ത്തിയ വെളുത്ത കാറില്‍ നിന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ടെൽ അവിവിലെ ഹാ യാർകോൺ തെരുവിലെ തിരക്കേറിയ റോഡിന് അരികിലുള്ള ഏതെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്നാവാം ദൃശ്യം പകർത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

യുഎൻ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ആളുടെ മടിയിൽ ചുവന്ന വസ്‍ത്രം ധരിച്ച ഒരു സ്ത്രീ ഇരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. കാറിന്‍റെ മുൻസീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതും കാണാം.  എന്നാല്‍ 18 സെക്കന്‍ഡ് വീഡിയോയില്‍ കാറിന്‍റെ ഡ്രൈവറെ കാണാൻ കഴിയുന്നില്ല. ഇസ്രേയലില്‍ സമാധനം പുനഃസ്ഥാപിക്കാനായി പ്രവര്‍ത്തിക്കുന്ന യുഎന്നിലെ ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്ന സ്‍ത്രീ - പുരുഷന്മാര്‍ സൂചന.

പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥ... 

ലൈംഗിക ദുരുപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരെ ശക്തമായ നയമാണ് ഐക്യരാഷ്ട്രസഭയുടേത്. മാത്രമല്ല, ലൈംഗികതയ്ക്ക് വേണ്ടി പണം നൽകുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം, ഇരുവരുടെയും സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണോ അതോ പണം നൽകിയുള്ള ലൈംഗികബന്ധമാണോ നടന്നിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.  

അതേസമയം 2019ല്‍ മാത്രം യുഎന്നിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള 175ല്‍ അധികം ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തെളിയിക്കപ്പെട്ട കേസുകളുടെ എണ്ണം 15എണ്ണം മാത്രമാണെന്നും 16 കേസുകള്‍ക്ക് ഇപ്പോഴും തെളിവില്ലെന്നും ബാക്കി കേസുകളുടെ അന്വേഷം നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ലൈംഗിക ബന്ധത്തിനുള്ള ഒളിയിടമാകുമോ ഈ വാഹനങ്ങള്‍?

click me!