അഞ്ച് പുതിയ മോഡലുകളുമായി കെടിഎം

Web Desk   | Asianet News
Published : May 26, 2021, 05:14 PM IST
അഞ്ച് പുതിയ മോഡലുകളുമായി കെടിഎം

Synopsis

ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎം പുതുതായി 490 സീരീസ് വികസിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.

ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎം പുതുതായി 490 സീരീസ് വികസിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.  പുതിയ പാരലല്‍ ട്വിന്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ഈ സീരീസിന്റെ ഭാഗമായി അഞ്ച് മോഡലുകള്‍ കമ്പനി വിപണിയിലെത്തിക്കുമെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. കെടിഎം 490 കുടുംബത്തില്‍ ആകെ അഞ്ച് മോഡലുകള്‍ ഉണ്ടായിരിക്കുമെന്ന് കെടിഎമ്മിന്റെ ഒരു മാതൃ കമ്പനിയായ പിയറര്‍ മൊബിലിറ്റിയുടെ പ്രസന്റേഷന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കെടിഎം 490 ഡ്യൂക്ക്, കെടിഎം 490 അഡ്വഞ്ചര്‍ എന്നീ മോഡലുകള്‍ ഈ സീരീസില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആര്‍സി 490 ആയിരിക്കും മൂന്നാമത്തെ മോഡല്‍. കൂടാതെ ആഗോള വിപണികള്‍ക്കായി എന്‍ഡ്യൂറോ, സൂപ്പര്‍മോട്ടോ മോഡലുകളും പുതിയ 490 സീരീസില്‍ ഉള്‍പ്പെടുമെന്നാണ് പുതിയ വിവരം. 2022 മോഡലുകളായി കെടിഎം 490 ആഗോള വിപണികളിലെത്തും.

കെടിഎം 390 ഡ്യൂക്ക്, ആര്‍സി 390, 390 അഡ്വഞ്ചര്‍ മോഡലുകള്‍ ഇന്ത്യയിലാണ് നിര്‍മിക്കുന്നതെങ്കില്‍, പുതിയ 490 സീരീസ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഈ ബൈക്കുകള്‍ ഉപയോഗിക്കുന്ന പുതിയ പാരലല്‍ ട്വിന്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത് ബജാജ് ഓട്ടോയുടെ പുതിയ പ്ലാന്റിലായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെടിഎം 390 ബൈക്കുകള്‍ ഉപയോഗിക്കുന്നത് 43 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 373 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. പുതിയ 490 സീരീസിലെ ബൈക്കുകള്‍ ഇതിനേക്കാള്‍ വളരെ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കും.

കെടിഎം ഓഹരികളില്‍ 51.7 ശതമാനം പിയറര്‍ മൊബിലിറ്റിയും 48 ശതമാനം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുമാണ് കൈവശം വെയ്ക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ