യാത്രികരെ സുരക്ഷിതരാക്കുന്നതിനിടെ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് വനിതാ കണ്ടക്ടര്‍

Web Desk   | Asianet News
Published : Jan 07, 2020, 07:10 PM IST
യാത്രികരെ സുരക്ഷിതരാക്കുന്നതിനിടെ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് വനിതാ കണ്ടക്ടര്‍

Synopsis

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ് വനിതാ കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ് വനിതാ കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടറായ വര്‍ക്കല സ്വദേശിനി സ്‍മിത(38)യ്ക്കാണ് പരുക്കേറ്റത്. ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപം താമരക്കുളത്ത് വെച്ചായിരുന്നു അപകടം. മെഡിക്കല്‍ കോളേജില്‍നിന്ന്‌ കോവൂര്‍ വഴി വര്‍ക്കലയിലേക്ക് പോകുകയായിരുന്നു ബസ്. നല്ല തിരക്കുണ്ടായിരുന്നു ബസില്‍.  യാത്രക്കാരോട് സുരക്ഷിതരായി നില്‍ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് മുന്‍വശത്തെ വാതിലിന്റെ ഭാഗത്തുനിന്ന് ടിക്കറ്റ് കൊടുക്കുകയായിരുന്ന സ്‍മിത ഇതിനിടെ ബസിന്‍റെ വാതില്‍ തുറന്ന് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.

തലക്ക് ഗുരുതരമായി പരുക്കേറ്റ കണ്ടക്ടറെ ഉടന്‍തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ