അമിതവേഗതയില്‍ പാഞ്ഞ 4 കോടിയുടെ ലംബോർഗിനി തവിടുപൊടി!

Published : Mar 29, 2019, 10:14 PM IST
അമിതവേഗതയില്‍ പാഞ്ഞ 4 കോടിയുടെ ലംബോർഗിനി തവിടുപൊടി!

Synopsis

അമിത വേഗതയിൽ പായുന്ന ലംബോർഗിനി ഹുറാകാൻ കാര്‍ മതിലിൽ ഇടിച്ചു തകരുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

അമിത വേഗതയിൽ പായുന്ന ലംബോർഗിനി ഹുറാകാൻ കാര്‍ മതിലിൽ ഇടിച്ചു തകരുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലണ്ടനിലെ സൂപ്പർകാർ മീറ്റിനിടെയാണ് അപകടം. ലംബോർഗിനിയുടെ സൂപ്പർകാറായ ഹുറാകാന്റെ പെർഫോമൻസ് പതിപ്പായ പെർഫോമന്റേയാണ് അപകടത്തിൽ നിശേഷം തകർന്നത്. 

ചെറുറോഡിൽ വേഗമെടുക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം മരത്തിലും മതിലിലും ഇടിച്ച് തകരുകയായിരുന്നു. ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 5204 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 631 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുണ്ട്.  പൂജ്യത്തിൽ നിന്ന് 100  കിലോമീറ്റർ വേഗത്തിലെത്താൻ വെറും 2.9 സെക്കന്റുകൾ മാത്രം മതിയാകും. 

എകദേശം 250,000 യൂറോയാണ് ഹുറാകാൻ പെർഫോമന്റേയുടെ യൂറോപ്യൻ വില. ഇന്ത്യൻ മോഡലിന് ഏകദേശം 4 കോടി രൂപ വില വരും. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.

PREV
click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ