വരുന്നൂ ബൈന്‍സ് അവതാര്‍

Published : Sep 30, 2020, 03:51 PM IST
വരുന്നൂ ബൈന്‍സ് അവതാര്‍

Synopsis

അവതാർ വൈദ്യുത കാറിന്റെ ഡ്രൈവ് ഫോട്ടോകള്‍ പുറത്തുവിട്ട് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ്. 

അവതാർ വൈദ്യുത കാറിന്റെ ഡ്രൈവ് ഫോട്ടോകള്‍ പുറത്തുവിട്ട് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ്. സമീപ ഭാവിയിലെ കാര്‍ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാകും അവതാർ ശ്രേണിയുടെ കടന്നുവരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ജെയിംസ് കാമറൂണിന്റെ ഹോളിവുഡ് സിനിമ അവതാറിന്റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മെഴ്‌സിഡസ് ഈ വാഹനത്തിന് പേരിട്ടത്. മധ്യഭാഗത്തെ സെന്‍സറിനാണ് ഈ കാറിന്റെ പ്രധാന നിയന്ത്രണം. വിപ്ലവകരമായ ബാറ്ററി സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുക.

ഗ്രാഫൈന്‍ അടിസ്ഥാനമാക്കിയ ഓര്‍ഗാനിക് സെല്ലില്‍ പ്രവര്‍ത്തിക്കുന്നതാകും ബാറ്ററി. പൂര്‍ണമായും പുനഃചംക്രമണം ചെയ്യാവുന്ന ലോഹങ്ങളും മറ്റും ഉപയോഗിച്ചാണ് നിര്‍മിച്ചത്. സാധാരണ സ്റ്റിയറിംഗും വാഹനത്തിലുണ്ടാകില്ല. മറിച്ച്‌ വാഹനത്തിന്റെ മധ്യഭാഗത്തെ കണ്‍ട്രോള്‍ യൂനിറ്റില്‍ കൈവെച്ചാല്‍ വാഹനം സജീവമാകും. കഴിഞ്ഞ ജനുവരിയിലാണ് മെഴ്‌സിഡസ് ഈ ആശയം പുറത്തുവിട്ടിരുന്നത്.  

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!