2021 വേൾഡ് കാർ ഡിസൈൻ കിരീടം സ്വന്തമാക്കി ലാന്‍ഡ് റോവർ ഡിഫന്‍ഡര്‍

By Web TeamFirst Published Apr 22, 2021, 10:33 PM IST
Highlights

2021 വേൾഡ് കാർ ഡിസൈൻ കിരീടം സ്വന്തമാക്കി ലാന്‍ഡ് റോവർ ഡിഫന്‍ഡര്‍

2021 വേൾഡ് കാർ ഡിസൈൻ കിരീടം സ്വന്തമാക്കി ലാന്‍ഡ് റോവർ ഡിഫന്‍ഡര്‍. വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ കിരീടം ഡിഫന്‍ഡര്‍ സ്വന്തമാക്കിയതായും ഇത് മൂന്നാം തവണയാണ് ലാന്‍ഡ് റോവർ സമാന വേദിയിൽ അംഗീകരിക്കപ്പെടുന്നതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റേഞ്ച് റോവർ (2018), റേഞ്ച്  റോവർ ഇവോക്വ( 2012) എന്നിവ മുൻ വർഷങ്ങളിൽ  അംഗീകരിക്കപ്പെട്ടിരുന്നു. 4x4 വാഹന വിഭാഗത്തിൽ ലഭിക്കുന്ന ഏറ്റവും പുതിയ ആഗോള അംഗീകാരമാണ് ഇപ്പോഴത്തേത്.    

പുതിയ ഡിഫന്‍ഡർ ലാൻറ് റോവറിന്‍റെ  പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതാണ്. വാഹന രംഗത്ത് കഴിഞ്ഞ എഴുപത് വർഷങ്ങളായി  മുദ്രപതിപ്പിച്ച ലാൻറ് റോവർ 21-ാം നൂറ്റാണ്ടിൻറെ ആവശ്യങ്ങൾക്കനുസരിച്ച് പുനർ നിർവചിക്കപ്പെട്ടു. ഐക്കണായി മാറിയ പേരും, ആകൃതിയും, കാര്യശേഷിയും  ഉപഭോക്തൃ താത്പര്യത്തെ മുൻ നിർത്തി ബോഡി ഡിസൈൻ അടക്കം തിരഞ്ഞെടുക്കാനുള്ള അവസരങ്ങളും, തിരഞ്ഞെടുപ്പിനുള്ള നാല് അസസറീസ് പാക്കും  വാഹന ഉടമകളെ സംബന്ധിച്ച് മികച്ച അവസരമാണ് ഒരുക്കുന്നത്.  

കഴിഞ്ഞ 12 മാസത്തിനിടെ  പുറത്തിറങ്ങിയ പുതിയ കാറുകളെയാണ് വേൾഡ് കാർ ഡിസൈനിങിന് പരിഗണിക്കുന്നത്. അത് കൊണ്ട് തന്നെ അംഗീകാരത്തിനർത്ഥം കഴിഞ്ഞ ഒരു വർഷത്തിനിടെ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാർ ലാൻറ് റോവറാണെന്നാണ്. ഏറ്റവും മികച്ച ഡിസൈൻ, നൂതനമായ സാങ്കേതിക വിദ്യകൾ തുടങ്ങി ഈ മേഖലയിലെ പുതിയ സാധ്യതകളാണ് മത്സരത്തിൽ തുറക്കപ്പെടുന്നത്.    

തനതായ ഡിസൈൻ , രാജകീയമായ ഓഫ് റോഡ് ശേഷി, ഓൺ റോഡ് ഡൈനാമിക്സ്, 21 –ാം നൂറ്റാണ്ടിലെ പ്രായോഗികത, കണക്ടിവിറ്റി എന്നിവ വിധികർത്താക്കൾ ചൂണ്ടികാണിച്ചു.  മികച്ച തിരഞ്ഞെടുപ്പിനുള്ള അവസരങ്ങൾ, ലാൻറ് റോവർ 90, 110 ബോഡി ഡിസൈൻ, പ്ലഗ് ഇൻ ഹൈബ്രിഡ് മുതൽ പുതിയ വി8 വരെയുള്ള പവർ ട്രെയിൻ  റേഞ്ച് ഡിഫൻറർ  പ്രാരംഭം കുറിച്ചത് മുതൽ  വിവിധ അവാർഡുകൾ നേടുന്നത് തുടരുകയാണ്. 53-ാമത്തെ അന്താരാഷ്ട്ര അവാർഡാണ് ഇപ്പോഴത്തേത്. ലാൻറ് റോവർ 90, 110  ന്  വൻതോതിലുള്ള ആവശ്യക്കാരാണ് വിപണിയിലുള്ളതെന്നും കമ്പനി പറയുന്നു. 
'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

click me!