
ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് 2021 മോഡല്‍ സ്‌ക്രാംബ്ലര്‍ 1200 എക്‌സ്‌സി, എക്‌സ്ഇ മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിച്ചു. ആഗോളതലത്തിലാണ് ഈ മോഡലുകള്‍ അനാവരണം ചെയ്‍തത് എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റീവ് മക്ക്വീന്‍ ലിമിറ്റഡ് എഡിഷന്‍ മോഡലും ഇതോടൊപ്പം പുറത്തിറക്കി. ആഗോളതലത്തില്‍ ആയിരം യൂണിറ്റ് സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ മാത്രമായിരിക്കും നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രത്യേക പതിപ്പിന്റെ ഇന്ധന ടാങ്കിലും ഹാന്‍ഡില്‍ബാര്‍ ക്ലാമ്പിലും സ്റ്റീവ് മക്ക്വീന്‍ ബ്രാന്‍ഡിംഗ്, കസ്റ്റം ഗ്രീന്‍ കളര്‍ സ്‌കീം എന്നിവ ലഭിക്കുന്നു. എക്‌സ്‌സി, എക്‌സ്ഇ, സ്റ്റീവ് മക്ക്വീന്‍ വകഭേദങ്ങളിലെ പവര്‍ട്രെയ്ന്‍ സംവിധാനം ഒരുപോലെയാണ്. ഓരോ മോട്ടോര്‍സൈക്കിളിനും നമ്പര്‍ നല്‍കും.
സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നതിന് മുന്നില്‍ പൂര്‍ണമായി ക്രമീകരിക്കാവുന്ന 45 എംഎം ഷോവ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ പൂര്‍ണമായി ക്രമീകരിക്കാവുന്ന ഒഹ്‌ലിന്‍സ് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഉള്ളത്. മുന്നിലും പിന്നിലും 200 എംഎം സസ്‌പെന്‍ഷന്‍ ട്രാവല്‍ ലഭിക്കും. വയര്‍ സ്‌പോക്ക് വീലുകള്‍ (മുന്നില്‍ 21 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച്), ഡബിള്‍ ക്രേഡില്‍ ഫ്രെയിം, ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവ ഉള്‍പ്പെടെ മറ്റെല്ലാം മുമ്പത്തേപ്പോലെയാണ്. ബ്രേക്കിംഗ് കൈകാര്യം ചെയ്യാൻ മുന്നില്‍ ബ്രെംബോയുടെ എം50 4 പിസ്റ്റണ്‍ കാലിപര്‍ സഹിതം ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ ഡുവല്‍ പിസ്റ്റണ്‍ ബ്രെംബോ കാലിപര്‍ സഹിതം സിംഗിള്‍ ഡിസ്‌ക്കുമുണ്ട്.
ട്രയംഫ് സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിന്റെ എന്‍ജിനും എക്‌സോസ്റ്റ് സംവിധാനവും യൂറോ 5 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പരിഷ്‌കരിച്ചു. തുടര്‍ന്നും 90 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്ന 1,200 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ ആണ് ലഭിക്കുക. മെച്ചപ്പെട്ട രീതിയില്‍ ചൂട് പുറന്തള്ളുന്നതിന് എക്‌സോസ്റ്റ് സിസ്റ്റം പരിഷ്‌കരിച്ചു.
'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'