പുത്തന്‍ ഡിഫന്‍ഡറിന്‍റെ ബുക്കിംഗ് തുടങ്ങി

By Web TeamFirst Published Feb 29, 2020, 9:50 AM IST
Highlights

പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചതായി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ലാന്‍ഡ് റോവറിന്റെ ഐതിഹാസിക വാഹനമായ ഡിഫന്‍ഡറിന്‍റെ പുതിയ പതിപ്പിന്‍റെ ബുക്കിംഗ് തുടങ്ങി. പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചതായി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  2.0 ലിറ്റര്‍, 221 കിലോവാട്ട് (300 പിഎസ്)  പെട്രോള്‍ പവര്‍ ട്രെയിനും 400 എന്‍എം ടോര്‍ക്കുമായി പുതിയ ഡിഫന്‍ഡര്‍ രണ്ട് വ്യത്യസ്ത ബോഡി സ്റ്റൈലുകളില്‍ ലഭ്യമാണ് - എലഗന്റ് 90 വേഴ്‌സറ്റൈല്‍ 110 എന്നിവ കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായി  69.99 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതല്‍ ലഭിക്കും.

ആധുനികമായ 21-ാം നൂറ്റാണ്ട് പാക്കേജില്‍ നിന്നും പാരമ്പര്യമുള്‍ക്കൊള്ളുന്നതാണ് പുതിയ ഡിഫന്‍ഡറെന്ന് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു. "ഓണ്‍ റോഡിലും ഓഫ് റോഡിലും അങ്ങേയറ്റം ശേഷി പുലര്‍ത്തുന്ന ഈ വാഹനത്തിന്റെ ഇന്ത്യാ പ്രവേശനത്തില്‍ അതിരറ്റ അഭിമാനമാണ് ഞങ്ങള്‍ക്കുള്ളത്. കാര്യക്ഷമതയാര്‍ന്നതും ദീര്‍ഘകാല ഉപയോഗത്തിനുള്ളതുമായ വാഹനശ്രേണിയുടെ ഭാഗമാണിത്. ഒറിജിനലിന്റെ ആധികാരികതയും സ്വഭാവസവിശേഷതകളും നിലനിര്‍ത്തിയാണ് ഈ അവതരണം", അദ്ദേഹം വ്യക്തമാക്കി.

90, 110 ബോഡി സ്റ്റൈലുകളില്‍ അഞ്ച് വ്യത്യസ്ത വേരിയന്റുകളില്‍ പുതിയ ഡിഫന്‍ഡര്‍ ലഭിക്കും. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷന്‍ എന്നിവയാണിവ. സാഹസിക ഹൃദയങ്ങള്‍ക്കും ജിജ്ഞാസ കുതുകികള്‍ക്കുമായി നിര്‍മിച്ച പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിവിധ സീറ്റിംഗ് ഓപ്ഷനുകള്‍, ആക്‌സസറി പാക്കുകള്‍, സവിശേഷതകള്‍ എന്നിവയോടെ തികച്ചും കസ്റ്റമൈസബിളാണ്. 

360 ഡിഗ്രി സറൗണ്ട് ക്യാമറ, വേഡ് സെന്‍സിംഗ്, ഇലക്‌ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍ (110ല്‍ സ്റ്റാന്‍ഡേഡ്), സ്മാര്‍ട്ട്‌ഫോണ്‍ പാക്ക്, കണക്ടഡ് നാവിഗേഷന്‍ പ്രോ, ഓഫ് റോഡ് ടയറുകള്‍, സെന്റര്‍ കണ്‍സോള്‍, റഫ്രിജേററ്റഡ് കംപാര്‍ട്‌മെന്റ് (ഓപ്ഷണല്‍) തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ ഡിഫന്‍ഡറിന്റെ ഇന്ത്യയിലെ അവതരണം. 

click me!