പിറന്നാളിന് അരക്കോടിയുടെ വാഹനം സ്വന്തമാക്കി താരസുന്ദരി!

Published : Apr 24, 2019, 03:43 PM IST
പിറന്നാളിന് അരക്കോടിയുടെ വാഹനം സ്വന്തമാക്കി താരസുന്ദരി!

Synopsis

പിറന്നാള്‍ ആഘോഷിക്കാന്‍ താരസുന്ദരി സ്വന്തമാക്കിയത് അരക്കോടിയിലധികം വിലയുള്ള ആഡംബര സെഡാന്‍. 

പിറന്നാള്‍ ആഘോഷിക്കാന്‍ താരസുന്ദരി സ്വന്തമാക്കിയത് അരക്കോടിയിലധികം വിലയുള്ള ആഡംബര സെഡാന്‍. മുന്‍ മിസ് യൂണിവേഴ്‍സും നടിയും മോഡലുമായ ലാറ ദത്തയാണ് പിറന്നാള്‍ ദിനത്തില്‍ ബെന്‍സ് ഇ ക്ലാസ് സ്വന്തമാക്കിയത്. 

ലാറ ദത്തയും ഭർത്താവ് മഹേഷ് ഭൂപതിയും ചേര്‍ന്ന് ബെന്‍സിന്‍റെ മുംബൈയിലെ ഓട്ടോഹാങ്ങർ ഡീലർഷിപ്പിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. ഏകദേശം 59 ലക്ഷം രൂപ മുതല്‍ 73 ലക്ഷം രൂപവരെയാണ് ഇ ക്ലാസിന്‍റെ എക്സ് ഷോറൂം വില. പെട്രോൾ ഡീസൽ എൻജിനുകളിലായി മൂന്നു വകഭേദങ്ങളിലാണ് ഇ ക്ലാസ് വിപണിയിലുള്ളത്. ഇ 200 ൽ 181 ബിഎച്ച്പി കരുത്തുള്ള 1991സിസി പെട്രോൾ എൻജിനും ഇ 220 ഡിയിൽ 192 ബിഎച്ച്പി കരുത്തുള്ള 1950 സിസി ഡീസല്‍ എൻജിനും ഇ 350 ഡിയിൽ 255 ബിഎച്ച്പി കരുത്തുള്ള 2987 സിസി ഡീസൽ എൻജിനുമാണ് വാഹനത്തിന്‍റെ ഹൃദയം. 

PREV
click me!

Recommended Stories

കിയ കാർണിവൽ സ്വന്തമാക്കാൻ ഈ ഉത്സവകാലത്ത് വമ്പൻ സർപ്രൈസ്
ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി