ഫാമിലി യാത്രകൾ സുരക്ഷിതമാക്കാൻ ആറ് എയർബാഗുള്ള കാർ വേണോ? ഇനി അധികം പണം മുടക്കേണ്ട!

Published : May 20, 2024, 11:47 AM IST
ഫാമിലി യാത്രകൾ സുരക്ഷിതമാക്കാൻ ആറ് എയർബാഗുള്ള കാർ വേണോ? ഇനി അധികം പണം മുടക്കേണ്ട!

Synopsis

രാജ്യത്തെ ജനങ്ങൾക്കിടയിൽ കാറുകളിലെ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചുവരുന്നതിനാൽ, മിക്കവാറും എല്ലാ കമ്പനികളും അവരുടെ കുറഞ്ഞ വിലയുള്ള മോഡലുകളിൽ പോലും ആറ് എയർബാഗുകൾ നൽകുന്നു. ഇതാ താങ്ങാവുന്ന വിലയും ആറ് എയർബാഗുകളും ഉള്ള ചില മോഡലുകളെ പരിചയപ്പെടാം. 

റ് എയർബാഗുകളുള്ള കാർ വാങ്ങാൻ ഇനി വലിയ തുക മുടക്കേണ്ടി വരില്ല. രാജ്യത്തെ ജനങ്ങൾക്കിടയിൽ കാറുകളിലെ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചുവരുന്നതിനാൽ, മിക്കവാറും എല്ലാ കമ്പനികളും അവരുടെ കുറഞ്ഞ വിലയുള്ള മോഡലുകളിൽ പോലും ആറ് എയർബാഗുകൾ നൽകുന്നു. ഇതാ താങ്ങാവുന്ന വിലയും ആറ് എയർബാഗുകളും ഉള്ള ചില മോഡലുകളെ പരിചയപ്പെടാം. 

ടാറ്റ നെക്സോൺ
ടാറ്റയുടെ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണിന് ഇപ്പോൾ എല്ലാ വേരിയൻ്റിലും ആറ് എയർബാഗുകൾ നൽകിയിട്ടുണ്ട്. 8.15 ലക്ഷം രൂപ മുതലാണ് ഈ വേരിയൻ്റുകളുടെ വില.  മഹീന്ദ്രയുടെ 3XO യോടാണ് ഇതിൻ്റെ മത്സരം.

മാരുതി സ്വിഫ്റ്റ് 2024
ഇതാദ്യമായി, പുതിയ സ്വിഫ്റ്റിൻ്റെ നാലാം തലമുറയിൽ നിന്നുള്ള ഏതൊരു മോഡലിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി മാരുതി നിലനിർത്തി. സ്റ്റാർട്ടിംഗ് വേരിയൻ്റിൻ്റെ വില 6.49 ലക്ഷം രൂപ. പുതിയ സ്വിഫ്റ്റിന് 1.2 ലിറ്റർ ത്രീ സിലിണ്ടർ Z സീരീസ് എഞ്ചിൻ ഉണ്ട്, ഇത് ലിറ്ററിന് 25.75 കിലോമീറ്റർ മൈലേജ് നൽകും. മാരുതി ബലേനോയിൽ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ സീറ്റ വേരിയൻ്റിൽ മാത്രമാണിത്.

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
വെറും 5.92 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ആറ് എയർബാഗുകളോട് കൂടിയ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് ആണിത്. i 10 നിയോസിൻ്റെ ഓരോ വേരിയൻ്റിലും ആറ് എയർബാഗുകൾ ലഭ്യമാകും. ഹ്യുണ്ടായിയുടെ എക്‌സ്‌റ്ററിന് ആറ് എയർബാഗുകളാണുള്ളത്. ഹ്യൂണ്ടായ് i20 ഒരു പ്രീമിയം ഹാച്ച്ബാക്ക് ആണ്, 7.40 ലക്ഷം രൂപ വിലയുള്ള എല്ലാ വേരിയൻ്റുകളിലും നിങ്ങൾക്ക് ആറ് എയർബാഗുകൾ ലഭിക്കും.

കിയ സോനെറ്റ്
കിയ സോനെറ്റിൻ്റെ എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകൾ ഉണ്ട്. 7.99 ലക്ഷം രൂപയിൽ തുടങ്ങി 15.75 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. സോനെറ്റിൻ്റെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, കാരണം അതിൻ്റെ ഓരോ വേരിയൻ്റിലും ESC, VSM, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ടിപിഎസ്എസ് തുടങ്ങിയ ചില സവിശേഷതകളും ഉണ്ട്.

മഹീന്ദ്ര 3XO
വെറും 7.49 ലക്ഷം രൂപയ്ക്ക് അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര 3XO യിലും ആറ് എയർബാഗുകൾ നൽകിയിട്ടുണ്ട്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം