മൈലേജ് 25 കിമീ, ഈ കാറുകളുടെ വില അഞ്ച് ലക്ഷത്തിൽ താഴെ!

By Web TeamFirst Published Nov 29, 2022, 4:47 PM IST
Highlights

അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള ഒരു കാർ വാങ്ങാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? എങ്കിൽ, അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച കാറുകളുടെ ഒരു ലിസ്റ്റ് ഇതാ

ന്ത്യയിൽ എൻട്രി ലെവൽ കാറുകൾക്ക് വലിയ ഡിമാൻഡാണ്. 2022 ഒക്ടോബറിൽ മാരുതി സുസുക്കിയുടെ കാർ ആൾട്ടോയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്നത് തന്നെ ഇതിന് തെളിവ്. കമ്പനി അടുത്തിടെ ആൾട്ടോ കെ10 അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. ഇതും വിൽപ്പനയിൽ കമ്പനിയെ സഹായിച്ചിട്ടുണ്ട്. മാരുതി സുസുക്കി ആൾട്ടോയുടെ 21,260 യൂണിറ്റുകൾ വിറ്റപ്പോൾ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 17,389 യൂണിറ്റുകൾ വിറ്റു. അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള ഒരു കാർ വാങ്ങാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? എങ്കിൽ, അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച കാറുകളുടെ ഒരു ലിസ്റ്റ് ഇതാ

മാരുതി സുസുക്കി അൾട്ടോ കെ10
മാരുതി സുസുക്കി ആൾട്ടോയാണ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കാർ. അതിന്റെ വിൽപ്പന ഓരോ മാസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒരു എൻട്രി ലെവൽ കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, മാരുതി സുസുക്കി ആൾട്ടോ കെ10 ഒരു ഓപ്ഷനാണ്. ഇതിന്റെ പ്രാരംഭ വില 3.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). 66 ബിഎച്ച്‌പി പവറും 89 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ കെ സീരീസ് ഡ്യുവൽ-ജെറ്റ് ഡ്യുവൽ-വിവിടി പെട്രോൾ എഞ്ചിനാണ് ആൾട്ടോ കെ10 ന് കരുത്തേകുന്നത്. ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ, എഎംടി (എജിഎസ്) എന്നിവയിൽ സജ്ജീകരിച്ചിരിക്കുന്നു. 24.90kmpl മൈലേജാണ് പുതിയ K10 നൽകുന്നത്.

ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി ഹൈ-സ്പീഡ് അലേർട്ട്, ഡോർ ചൈൽഡ് ലോക്ക്, ഫോഴ്‌സ് ലിമിറ്റർ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, എഞ്ചിൻ ഇമ്മൊബിലൈസർ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും പുതിയ ആൾട്ടോ കെ10ന് ലഭിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ഏഴ് ഇഞ്ച് സ്‍മാര്‍ട്ടപ്ലേ സ്റ്റുഡിയോ ഇതിലുണ്ട്.

മാരുതി സുസുക്കി എസ്-പ്രസ്സോ
നിങ്ങളുടെ ബജറ്റ് അൽപ്പം കൂടുതലാണെങ്കിൽ, മാരുതി സുസുക്കി എസ്-പ്രസോയും അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള ഓപ്ഷനാണ്. 5500 ആർപിഎമ്മിൽ 49 കിലോവാട്ട് പവറും 3500 ആർപിഎമ്മിൽ 89 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന അടുത്ത തലമുറ കെ-സീരീസ് 1.0 എൽ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എൻജിനാണ് പുതിയ എസ്-പ്രസോയ്ക്ക് കരുത്തേകുന്നത്. 5 സ്പീഡ് മാനുവലും എജിഎസ് ഗിയർബോക്സും ഉണ്ട്. ഈ എഞ്ചിൻ ഐഡില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റോപ്പ് സാങ്കേതികതയിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ സാങ്കേതികവിദ്യ ഇന്ധനം ലാഭിക്കുന്നു. ഈ എഞ്ചിന്റെ സഹായത്തോടെ 25 കിലോമീറ്ററിലധികം മൈലേജ് ഈ കാർ വാഗ്ദാനം ചെയ്യുന്നു.

എഞ്ചിന് പുറമെ കാറിന്റെ ഡിസൈനിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. സുരക്ഷയ്ക്കായി, ഡ്യുവൽ എയർബാഗുകൾ, EBD ഹൈ-സ്പീഡ് അലേർട്ട്, ഡോർ ചൈൽഡ് ലോക്ക്, ഫോഴ്സ് ലിമിറ്റർ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, എഞ്ചിൻ ഇമ്മൊബിലൈസർ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക് തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു. ഇതിന്റെ എക്‌സ് ഷോറൂം വില 4.25 ലക്ഷം രൂപ മുതലാണ്.

റെനോ ക്വിഡ്
അഞ്ച് ലക്ഷത്തിൽ താഴെവിലയുള്ള മികച്ച ഡിസൈൻ കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചാൽ, റെനോ ക്വിഡ് പരീക്ഷിക്കാം. 800 സിസി, 1.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ റെനോ ക്വിഡ് ലഭ്യമാണ്. ഇതിന്റെ 800 സിസി പെട്രോൾ എഞ്ചിൻ 54 ബിഎച്ച്പി പവറും 72 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെയാണ് വരുന്നത്, 1.0 ലിറ്റർ എഞ്ചിൻ 68 ബിഎച്ച്പി പവറും 91 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിലാണ് ഈ എഞ്ചിൻ വരുന്നത്. എആർഎഐ ടെസ്റ്റിംഗ് സർട്ടിഫിക്കേഷനോടെ ക്വിഡ് ലിറ്ററിന് 22.25 കിലോമീറ്റർ മൈലേജ് നൽകുന്നു.

ഇതിന് മീഡിയ എൻഎവി എവല്യൂഷൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകിയിരിക്കുന്നു, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിയോ പ്ലേബാക്ക്, വോയ്സ് റെക്കഗ്നിഷൻ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമെ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഓവർസ്പീഡ് അലേർട്ട്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, പ്രീ ടെൻഷനർ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. പിൻസീറ്റ് ആംറെസ്റ്റ്, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ കാറിന് ലഭിക്കുന്നു. റെനോ ക്വിഡിന്റെ ദില്ലിയിലെ എക്‌സ് ഷോറൂം വില 4.64 ലക്ഷം രൂപ മുതലാണ്.

പിഎംവി ഇലക്ട്രിക് കാർ ഈസ്-ഇ
അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള ബജറ്റിൽ പിഎംവി ഇലക്ട്രിക് കാറും വാങ്ങാം. പിഎംവി ഇലക്ട്രിക് ഇഎഎസ്-ഇയെ 4.79 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ പുറത്തിറക്കി. 2000 രൂപ മുടക്കി ബുക്ക് ചെയ്യാം. ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ട്, എയർ കണ്ടീഷനിംഗ്, റിമോട്ട് കീലെസ് എൻട്രി, റിമോട്ട് പാർക്ക് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, എയർബാഗുകൾ, സീറ്റ് ബെൽറ്റുകൾ എന്നിവ ഈസ്-ഇ ഇലക്ട്രിക് കാറിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. വിവിധ റൈഡിംഗ് മോഡുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓൺബോർഡ് നാവിഗേഷൻ, സംഗീത നിയന്ത്രണം, കണക്റ്റുചെയ്‌ത സ്‍മാർട്ട്‌ഫോണിൽ കോൾ നിയന്ത്രണവും ലഭിക്കുന്നു.

മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് ഈ ഇലക്ട്രിക് കാർ വരുന്നത്. EAS-E മൈക്രോ ഇലക്ട്രിക് കാർ ഒറ്റത്തവണ ചാർജ് ചെയ്‍താൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഒറ്റ ചാർജിൽ കുറഞ്ഞത് 120 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് ഇവി നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്നു. നാല് മണിക്കൂറിനുള്ളിൽ ഇവി പൂർണമായും ചാർജ്ജ് ആകും. ഈല്-ഇ മൈക്രോ കാർ ഏത് 15A ഔട്ട്‌ലെറ്റിൽ നിന്നും ചാർജ് ചെയ്യാം. നിർമ്മാതാവ് 3 kW എസി ചാർജറും വാഗ്ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് കാർ പരമാവധി 13 എച്ച്പി കരുത്തും 50 എൻഎം ടോർക്കും നൽകുന്നു. EaS-E ഇലക്ട്രിക് കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. വെറും അഞ്ച് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്ന് ഇത് അവകാശപ്പെടുന്നു.

click me!