കാശുവാരി ഈ ത്രിമൂര്‍ത്തികള്‍; മാരുതി തന്നെ മുമ്പൻ, ഇന്നോവ രണ്ടാമൻ, കിയ മൂന്നാമൻ!

By Web TeamFirst Published Oct 14, 2022, 2:28 PM IST
Highlights

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്ന് എംപിവികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.   

2022 സെപ്റ്റംബർ ഇന്ത്യയിലെ കാർ നിർമ്മാതാക്കൾക്ക് മികച്ച മാസമായിരുന്നു. യൂട്ടിലിറ്റി വാഹന വിൽപ്പനയിൽ നല്ല വാര്‍ഷിക വളർച്ചയാണ് പല കമ്പനികളും രേഖപ്പെടുത്തിയത്. ബ്രെസയും എർട്ടിഗയും യഥാക്രമം എസ്‌യുവി, എം‌പി‌വി വിഭാഗങ്ങളിൽ വില്‍പ്പനയിൽ മുന്നിലെത്തി. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവികളെക്കുറിച്ച് പറയുമ്പോൾ, 9,299 യൂണിറ്റ് വിൽപ്പനയുമായി മാരുതി എർട്ടിഗ ഒന്നാം സ്ഥാനം നിലനിർത്തി. എങ്കിലും, 2021 സെപ്റ്റംബറിനെ അപേക്ഷിച്ച് എംപിവിയുടെ വിൽപ്പനയിൽ 18 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്നോവ ക്രിസ്റ്റയുടെ 7,282 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 4,724 യൂണിറ്റുകളിൽ നിന്നാണ് ഈ വിൽപന വളര്‍ച്ച. കിയയുടെ പുതുതായി എത്തിയ കാരൻസ് കമ്പനിക്കായി മികച്ച വില്‍പ്പന സൃഷ്‍ടിക്കുന്നു. 2022 സെപ്റ്റംബറിൽ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് 5233 യൂണിറ്റ് കാരൻസ് റീട്ടെയിൽ ചെയ്‍തു. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്ന് എംപിവികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.  

എര്‍ട്ടിഗയില്‍ 'സൊയമ്പൻ' ഫീച്ചറുകള്‍, പക്ഷേ എത്തിയത് ഇന്ത്യയിലല്ല ഈ രാജ്യത്ത്! 

മാരുതി എർട്ടിഗ
മാരുതി സുസുക്കി എർട്ടിഗയ്ക്ക് ഈ വർഷം ആദ്യം മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിച്ചു. സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത പുതിയ 1.5L ഡ്യുവൽജെറ്റ് എഞ്ചിനാണ് മോഡലിന് ലഭിക്കുന്നത്. മോട്ടോർ 103 ബിഎച്ച്‌പി പവറും 36 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവലും പാഡിൽഷിഫ്റ്ററുകളുള്ള ഒരു പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് ട്രാൻസ്മിഷൻ ചുമതലകൾ. മാനുവൽ ഉപയോഗിച്ച് ലിറ്ററിന് 20.51 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ 20.30 കിലോമീറ്ററും ആകർഷകമായ മൈലേജ് എർട്ടിഗ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎൻജി ഇന്ധന ഓപ്ഷനോടൊപ്പം എംപിവിയും ലഭിക്കും. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ ഇത് 87 ബിഎച്ച്പി കരുത്തും 121.5 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്‍മിഷൻ ഉപയോഗിക്കുന്ന എർട്ടിഗ സിഎൻജി വാഗ്ദാനം ചെയ്യുന്നത് 26.11km/kg മൈലേജ് ആണ്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ
166 എച്ച്പി, 2.7 ലിറ്റർ പെട്രോൾ, 150 എച്ച്പി, 2.4 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ വരുന്നത്. രണ്ട് മോട്ടോറുകൾക്കും 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉണ്ട്.  നിലവില്‍ പുതുതലമുറ ഇന്നോവ ക്രിസ്റ്റയുടെ പണിപ്പുരയിലാണ് ടൊയോട്ട കമ്പനി. ടൊയോട്ട സി-എംപിവി എന്ന് ആന്തരികമായി അറിയപ്പെടുന്ന ഇന്നോവ ഹൈക്രോസ് എന്ന പുതിയ വാഹനം ഈ വർഷം നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും. ഇന്തോനേഷ്യയിൽ ആയിരിക്കും വാഹനം ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുക. ഇന്തോനേഷ്യൻ മോഡലിനെ ഇന്നോവ സെനിക്‌സ് എന്ന് വിളിക്കുമെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം ഇന്ത്യ-സ്പെക്ക് മോഡലിനെ ഇന്നോവ ഹൈക്രോസ് എന്ന് വിളിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അടുത്ത മാസത്തെ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, പുതിയ ഇന്നോവ ഇന്ത്യയിൽ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിരുന്നു. 

'അവതാരപ്പിറവിയുടെ രൗദ്രഭാവങ്ങളുമായി' പുത്തന്‍ ഇന്നോവയെത്തുന്നു! കാത്തിരിപ്പ് അവസാനിപ്പിക്കാം, പ്രഖ്യാപനം

കിയ കാരൻസ്
കിയ കാരൻസ് നിലവിൽ 115hp 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 140hp 1.4 ലിറ്റർ ടർബോ-പെട്രോൾ, 115hp 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിൽ ലഭ്യമാണ്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മൂന്ന് എഞ്ചിനുകളിലും സ്റ്റാൻഡേർഡായി വരുന്നു. ടർബോ-പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്. കാരൻസ് പെട്രോളും ഡീസലും യഥാക്രമം 16.5kpl, 21.5kpl എന്നിങ്ങനെ അവകാശപ്പെട്ട മൈലേജ് നൽകുമെന്ന് കിയ അവകാശപ്പെടുന്നു.

"പണി പാളീന്നാ തോന്നുന്നേ.." അരലക്ഷത്തോളം കിയ വാഹനങ്ങളില്‍ ഈ തകരാര്‍!

 

click me!