മാസം 5,999 രൂപ മാത്രം, നെക്സോൺ മോഹികള്‍ക്ക് കിടിലന്‍ ഓഫറുമായി ടാറ്റ!

By Web TeamFirst Published Sep 29, 2020, 3:32 PM IST
Highlights

ജനപ്രിയ മോഡല്‍ നെക്സോണിന് ലാഭകരമായ ഫിനാൻസ് പദ്ധതികൾ വാഗ്ദാനം ചെയ്‍ത് ടാറ്റ മോട്ടോഴ്‍സ്. 

ജനപ്രിയ മോഡല്‍ നെക്സോണിന് ലാഭകരമായ ഫിനാൻസ് പദ്ധതികൾ വാഗ്ദാനം ചെയ്‍ത് ടാറ്റ മോട്ടോഴ്‍സ്. പ്രതിമാസം 5,999 രൂപയാണ് കുറഞ്ഞ EMI -യ്ക്ക് എസ്‌യുവി ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകള്‍. എന്നാൽ ആദ്യ ആറ് മാസങ്ങളിൽ മാത്രമേ ഈ ഇഎംഐ ബാധകമാകൂ എന്നും പിന്നീട് EMI തുക അഞ്ച് വർഷത്തെ വായ്‍പാ കാലയളവിൽ കാലക്രമേണ വർധിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഉപഭോക്താക്കൾക്ക് കാലാവധി അവസാനിക്കുമ്പോൾ ബാക്കി തുക വീണ്ടും ഫിനാൻസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. മാത്രമല്ല, ടാറ്റ മറ്റ് രസകരമായ ഫിനാൻസ് ഓപ്ഷനുകളും നെക്സോണിനായി ഒരുക്കുന്നു. സീറോ ഡൗൺ പേയ്മെൻറിനൊപ്പം 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നണ്ടെന്നാണ് അറിയുന്നത്. ആറുമാസത്തേക്ക് ഉപഭോക്താക്കൾക്ക് ഒരു EMI ഹോളിഡേയും നേടാം. പ്രതിമാസ പലിശ മാത്രമേ അതിൽ അടക്കേണ്ടതുള്ളൂ.

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് നെക്‌സൺ വിപണിയില്‍ എത്തുന്നത്. പെട്രോൾ യൂണിറ്റ് 120 bhp കരുത്തും 170 Nm ടോർക്കും ഉല്‍പ്പാദിപ്പിക്കും. ഡീസൽ എഞ്ചിൻ‌ 110 bhp കരുത്തും 260 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഈ രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AMT ഗിയർബോക്സുകളാണ് ട്രാന്‍സ്‍മിഷന്‍. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, iRA കണക്റ്റഡ് കാർ ടെക് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കും. പെട്രോൾ മോഡലുകൾക്ക് 6.99 ലക്ഷം മുതൽ 11.34 ലക്ഷം രൂപ വരേയും, ഡീസൽ മോഡലുകൾക്ക് 8.44 ലക്ഷം മുതൽ 12.69 ലക്ഷം രൂപ വരേയുമാണ് വില.

ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ.  ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്.

click me!