വേസ്റ്റ് നിറച്ച കവറുകള്‍ ബ്രേക്കിലുടക്കി, ആംഡംബര കാറിന്‍റെ നിയന്ത്രണം പോയി!

By Web TeamFirst Published Jun 28, 2019, 9:49 AM IST
Highlights

പിന്‍സീറ്റിലും, മുന്‍സീറ്റിലും, ഡ്രൈവര്‍ സീറ്റിലും, കാറിന്‍റെ തറയിലുമായി ചിതറിക്കിടന്ന മാലിന്യത്തിനിടയില്‍ ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്ക് ഇടാനാവാതെ വന്നതാണ് അപകടത്തിന് കാരണമായത്. 

ഹാംപ്ഷെയര്‍: കാറിനുള്ളില്‍ നിറഞ്ഞ  മാലിന്യക്കൂമ്പാരത്തിനുള്ളിനിടയില്‍ ബ്രേക്ക് കണ്ടെത്താനാവാതെ പാര്‍ക്കിംഗ് യാര്‍ഡ് ഇടിച്ച് തകര്‍ത്ത് ആഡംബരവാഹനം. ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലാണ് സംഭവം. പാര്‍ക്കിംഗ് യാര്‍ഡിലേക്ക് കാര്‍ കയറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറിയത്.

പിന്‍സീറ്റിലും, മുന്‍സീറ്റിലും, ഡ്രൈവര്‍ സീറ്റിലും, കാറിന്‍റെ തറയിലുമായി ചിതറിക്കിടന്ന മാലിന്യത്തിനിടയില്‍ ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്ക് ഇടാനാവാതെ വന്നതാണ് അപകടത്തിന് കാരണമായത്. നിരവധി ക്യാരി ബാഗുകളിലും അല്ലാതെയുമായി വലിയൊരു മാലിന്യക്കൂമ്പാരവുമായാണ് കാര്‍ എത്തിയത്.

പഴയ പത്രങ്ങള്‍, മാസികകള്‍, സിഗരറ്റ്, സിഗരറ്റിന്‍റെ അവശിഷ്ടങ്ങള്‍, പഴകിയ പൂച്ചെണ്ടുകള്‍ എന്നിങ്ങനെ ആ കാറിനുള്ളില്‍ ഇല്ലാത്തതായി ഒന്നുമില്ലെന്നാണ് ഹാംപ്ഷെയര്‍ പൊലീസിന്‍റെ റിപ്പോര്‍ട്ട്. ആഡംബരവാഹനത്തിന്‍റെ സീറ്റുകളില്‍ നിന്ന് മാലിന്യം കാറിനുള്ളില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു. നല്ല കാലാവസ്ഥയില്‍ കാറില്‍ നിന്ന് വഹിക്കുന്ന ദുര്‍ഗന്ധം സഹിക്കാവുന്നതിലും അപ്പുറമെന്നായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പൊലീസുകാരന്‍റെ വാക്കുകള്‍  വിശദമാക്കുന്നത്.

ഇത്തരത്തില്‍ കാര്‍ സൂക്ഷിക്കരുത് അത് അപകടത്തിന് കാരണമാകുമെന്ന മുന്നറിയിപ്പോടെ ഹാംപ്ഷെയര്‍ പൊലീസ് കാറിന്‍റെ ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പാര്‍ക്കിംഗ് യാര്‍ഡ് ഇടിച്ച് തകര്‍ത്തതിന് ജോണ്‍സണ്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

click me!