മാസ്റ്റർ പ്ലാനുമായി മഹീന്ദ്ര; പുതിയ എസ്‌യുവികൾ ഇനി കൂടുതൽ ബജറ്റ് ഫ്രണ്ട‍്ലി ആകും

Published : Aug 28, 2025, 12:35 PM IST
mahindra thar

Synopsis

ഇന്ത്യയിൽ E30 ഇന്ധനം നടപ്പിലാക്കാൻ സർക്കാർ തയ്യാറെടുക്കുമ്പോൾ, മഹീന്ദ്ര ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിൻ വികസിപ്പിക്കുന്നു. ഈ എഞ്ചിനുകൾ എത്തനോൾ കലർന്ന പെട്രോളിൽ പ്രവർത്തിക്കും, ഇത് ഇന്ധനച്ചെലവ് കുറയ്ക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യും.

ന്ത്യൻ ഓട്ടോമൊബൈൽ വിപണി ഇന്ന് പെട്രോളിലും ഡീസലിലും മാത്രം ഒതുങ്ങുന്നില്ല. 2030 ഓടെ E30 ഇന്ധനം (30% എത്തനോൾ + 70% പെട്രോൾ മിശ്രിതം) നടപ്പിലാക്കാൻ സർക്കാർ തയ്യാറെടുക്കുമ്പോൾ, രാജ്യത്തെ വൻകിട കമ്പനികളും ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു. ഇപ്പോൾ മഹീന്ദ്ര തങ്ങളുടെ വരാനിരിക്കുന്ന എസ്‌യുവികൾക്കായി ഒരു ഫ്ലെക്‌സ്-ഫ്യൂവൽ എഞ്ചിൻ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 

ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിനുകൾക്ക് എത്തനോൾ കലർന്ന പെട്രോളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത പെട്രോൾ എഞ്ചിനുകളാണ്. അതായത് ഈ വാഹനങ്ങൾ പെട്രോളിൽ മാത്രമല്ല, E20, E30, കൂടുതൽ എത്തനോൾ മിശ്രിതങ്ങളുള്ള ഇന്ധനങ്ങളിലും പ്രവർത്തിക്കാൻ കഴിയും.

മഹീന്ദ്ര അടുത്തിടെ അവരുടെ എൻയു-ഐക്യു മോഡുലാർ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഈ പ്ലാറ്റ്‍ഫോം ഉപയോഗിച്ചായിരിക്കും ഇനി കമ്പനി വരാനിരിക്കുന്ന നിരവധി എസ്‌യുവികൾ നിർമ്മിക്കുന്നത്. ഫ്ലെക്സ് ഇന്ധന എഞ്ചിനുകൾ ഉപയോഗിക്കുന്ന വാഹനങ്ങളും കമ്പനി ഈ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കും. തുടക്കത്തിൽ  ഈ എഞ്ചിനുകൾ E30 ഇന്ധനത്തിനായി (30 ശതമാനം എത്തനോൾ അടങ്ങിയ പെട്രോൾ) ട്യൂൺ ചെയ്യും.

എത്തനോൾ മിശ്രിതം കൂടുതലായിരിക്കുമ്പോൾ, എഞ്ചിന് ചില സാങ്കേതിക നവീകരണങ്ങൾ ആവശ്യമാണ്. ഇന്ധന മിശ്രിതം തത്സമയം അളക്കാൻ എത്തനോൾ സെൻസറുകൾ ആവശ്യമാണ്. ഇതിനുപുറമെ, തണുത്ത കാലാവസ്ഥയിൽ എഞ്ചിൻ എളുപ്പത്തിൽ സ്റ്റാർട്ട് ചെയ്യാൻ കഴിയുന്ന തരത്തിൽ ഇന്ധന റെയിലും ഇൻജക്ടർ ഹീറ്ററുകളും ആവശ്യമാണ്. എത്തനോളിന്റെ പ്രഭാവം മൂലം എഞ്ചിൻ ഭാഗങ്ങൾ പെട്ടെന്ന് കേടാകാതിരിക്കാൻ പ്രത്യേക വസ്തുക്കളും ആവശ്യമാണ്.

അതേസമയം മഹീന്ദ്ര മാത്രമല്ല, മാരുതി സുസുക്കി , ടാറ്റ മോട്ടോഴ്‌സ് , ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയ കമ്പനികളും ഈ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ 1.0 ഫ്ലെക്സ് ഫ്യുവൽ മോഡൽ ഒരുക്കുന്നു . ടാറ്റ പഞ്ച് E85-റെഡി മോഡൽ ഒരുക്കുന്നു. ഇതിനുപുറമെ, മാരുതി വാഗൺആർ ആർ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പും തയ്യാറാക്കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് E20-റെഡി മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

ഇത് ഉപഭോക്താക്കൾക്കും ഗുണം ചെയ്യും. എത്തനോൾ പെട്രോളിനേക്കാൾ വിലകുറഞ്ഞത് ആയിരിക്കും എന്നതിനാൽ ഈ ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്ക് വിലയും കുറയും. ഇതിനുപുറമെ, പെട്രോളിനെ സർക്കാർ ആശ്രയിക്കുന്നത് കുറയും. ഇന്ധന ഇറക്കുമതി കുറയ്ക്കാൻ ഇത് സഹായിക്കും. ഇതോടൊപ്പം പരിസ്ഥിതി മലിനീകരണവും കാർബൺ ഉദ്‌വമനവും കുറയും.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം