ഇടിക്കൂട്ടിലെ പെണ്‍കരുത്തിന് മഹീന്ദ്രയുടെ സ്‍നേഹസമ്മാനം, കിടിലനൊരു ഥാര്‍!

Published : Aug 12, 2023, 02:28 PM IST
ഇടിക്കൂട്ടിലെ പെണ്‍കരുത്തിന് മഹീന്ദ്രയുടെ സ്‍നേഹസമ്മാനം, കിടിലനൊരു ഥാര്‍!

Synopsis

കോട്ടഗുഡയിലെ മഹീന്ദ്ര വിവിസി ഷോറൂമിൽ വെച്ച് സൗത്ത് സോണൽ ഹെഡ് റോയ്, റീജിയണൽ സെയിൽസ് ഹെഡ് അഭിഷേക്, വിവിസി മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ വി വി രാജേന്ദ്രപ്രസാദ് എന്നിവർ ചേർന്ന് നാപ്പോളി ബ്ലാക്ക് നിറത്തിലുള്ള ഥാർ എസ്‌യുവി താരത്തിന് കൈമാറി.

ന്ത്യൻ ബോക്സിംഗ് ചാമ്പ്യൻ നിഖത് സറീനിന്  മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരു പുതിയ മഹീന്ദ്ര ഥാർ സമ്മാനിച്ചു. വിയറ്റ്നാമിൽ നിന്നുള്ള എൻഗുയെൻ തി ടാമിനെ തോൽപ്പിച്ച് നിഖത് സരീൻ അടുത്തിടെ 2023 ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.  മഹീന്ദ്ര എമർജിംഗ് ബോക്സിംഗ് ഐക്കൺ അവാർഡിന്റെ ഭാഗമായിട്ടാണ് ഈ പുതിയ സമ്മാനം. 

കോട്ടഗുഡയിലെ മഹീന്ദ്ര വിവിസി ഷോറൂമിൽ വെച്ച് സൗത്ത് സോണൽ ഹെഡ് റോയ്, റീജിയണൽ സെയിൽസ് ഹെഡ് അഭിഷേക്, വിവിസി മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ വി വി രാജേന്ദ്രപ്രസാദ് എന്നിവർ ചേർന്ന് നാപ്പോളി ബ്ലാക്ക് നിറത്തിലുള്ള ഥാർ എസ്‌യുവി താരത്തിന് കൈമാറി. RWD, 4WD എന്നീ രണ്ട് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ മഹീന്ദ്ര ഥാർ ലഭ്യമാണ്. വില 10.54 ലക്ഷം മുതൽ ആരംഭിക്കുന്നു, ടോപ്പ്-സ്പെക്ക് ഥാറിന് 16.78 ലക്ഷം രൂപയാണ് വില. ഇതി ഥാറിന്റെ ഏത് വേരിയന്‍റാണ്  നിഖത് സറീനിന് നല്‍കിയതെന്ന് വ്യക്തമല്ല.

മെക്കാനിക്കലായി, മഹീന്ദ്ര ഥാർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.5 ലിറ്റർ ഡീസൽ എൻജിൻ 117 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും, 2.2 ലിറ്റർ ഡീസൽ എൻജിൻ 128 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 150 bhp കരുത്തും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മഹീന്ദ്ര ഥാറിന്റെ എല്ലാ ട്രിമ്മുകൾക്കും വേരിയന്റുകൾക്കും ഓപ്ഷനുകളായി ലഭ്യമാണ്.

ടാറ്റയുടെ പണിപ്പുരയില്‍ ഇനി 'ജീപ്പും' പിറക്കും, നടുക്കം വിട്ടുമാറാതെ മഹീന്ദ്രയും ഥാറും!

അതേസമയം ഇതാദ്യമായല്ല മഹീന്ദ്ര ദേശീയ തലത്തിലുള്ള കായിക താരങ്ങൾക്ക് അവരുടെ വാഹനങ്ങൾ സമ്മാനിക്കുന്നത്. നേരത്തെ, ആനന്ദ് മഹീന്ദ്ര തന്നെ 2020 ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് ഒരു പ്രത്യേക കസ്റ്റമൈസ്ഡ് മഹീന്ദ്ര XUV700 സമ്മാനമായി നൽകിയിരുന്നു. മഹീന്ദ്ര XUV700 ജാവലിൻ എഡിഷൻ എന്നാണിതിനെ വിളിക്കുന്നത്. ബോഡിയിലെ മാറ്റങ്ങളിൽ സ്വർണ്ണ നിറങ്ങളുള്ള സൗന്ദര്യാത്മകമായി പരിഷ്കരിച്ച ഗ്രില്ലും വാഹനത്തിന് അർദ്ധരാത്രി നീല നിറവും നൽകിയിട്ടുണ്ട്.

youtubevideo

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം