ഒന്നും രണ്ടുമല്ല; മഹീന്ദ്ര ഒരുക്കുന്നത് ഇത്രയും ഇലക്ട്രിക്ക് മോഡലുകള്‍!

Web Desk   | Asianet News
Published : Nov 10, 2021, 04:33 PM IST
ഒന്നും രണ്ടുമല്ല; മഹീന്ദ്ര ഒരുക്കുന്നത് ഇത്രയും ഇലക്ട്രിക്ക് മോഡലുകള്‍!

Synopsis

2027ഓടെ എസ്‌യുവി, ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിഭാഗങ്ങളിലായി 16 ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) കമ്പനി പുറത്തിറക്കും എന്ന് കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇന്ത്യയുടെ ഇലക്‌ട്രിക് വാഹന  (e-mobility) വിപണി അനുദിനം കരുത്താര്‍ജ്ജിക്കുകയാണ്. ഈ വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra).  2027ഓടെ എസ്‌യുവി, ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിഭാഗങ്ങളിലായി 16 ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) കമ്പനി പുറത്തിറക്കും എന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതുതായി പ്രഖ്യാപിച്ച ഇലക്ട്രിക് വാഹനങ്ങളിൽ എട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികളും ഉണ്ടാകുമെന്ന് മഹീന്ദ്ര അറിയിച്ചു. എസ്‌യുവിയിൽ, 2027 ഓടെ 13 പുതിയ ലോഞ്ചുകൾക്ക് ശ്രമിക്കുന്നതായും അതിൽ എട്ടെണ്ണം ഇലക്ട്രിക് ആയിരിക്കുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ ഒരു വെർച്വൽ വരുമാന സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2027 ഓടെ മൊത്തം യുവി (യൂട്ടിലിറ്റി വാഹനങ്ങൾ) വോളിയത്തിന്റെ 20 ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. 

2025-27 കാലയളവിൽ നാല് പുതിയ ഇ-എസ്‌യുവികളുമായികമ്പനി എത്തിയേക്കും.  അതേസമയം ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) സെഗ്‌മെന്‍റിലും 2027 ഓടെ എട്ട് ഇവി ലോഞ്ചുകൾ നടത്താനാണ് മഹീന്ദ്രയുടെ പദ്ധതി. കമ്പനിക്ക് ഇലക്ട്രിക്കിൽ വ്യക്തമായി പദ്ധതികള്‍ ഉണ്ടെന്നും ഈ ഇലക്ട്രിക്കുകളിൽ ചിലത് പൂർണ്ണമായും പുതിയതായിരിക്കും എന്നും ബാക്കിയുള്ളത് നിലവിലുള്ള ഉൽപ്പന്നങ്ങള്‍ തന്നെയായിരിക്കുമെന്നും ജെജുരിക്കർ കൂട്ടിച്ചേർത്തു.

EV-കളിൽ 3,000 കോടി രൂപ നിക്ഷേപിക്കാനുള്ള ഉദ്ദേശ്യം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇലക്ട്രിക്ക് വാഹന വിഭാഗത്തോടുള്ള കമ്പ ിയയുടെ സമീപനത്തിന്‍റെ ഗൌരവംപ്രതിഫലിപ്പിക്കുന്നു. 2027-ഓടെ ഇ-എസ്‌യുവികൾക്കായി പ്രത്യേകമായി ഒരു പുതിയ ബ്രാൻഡ് നാമം അവതരിപ്പിക്കാനും മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ, പ്രധാനമായും രണ്ട് ചെറുകിട വാണിജ്യ വാഹനങ്ങളും കാറുകളും ഉൾപ്പെടുന്നതാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന ശ്രേണി. 
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ