മഹീന്ദ്ര ട്രാക്ടർ വിൽപ്പനയിൽ കുതിപ്പ്, കയറ്റുമതിയും വർദ്ധിച്ചു

Published : Jul 02, 2025, 12:21 PM IST
Mahindra Tractor

Synopsis

2025 ജൂണിൽ മഹീന്ദ്ര ഫാം എക്യുപ്‌മെന്‍റ് 51,769 ട്രാക്ടറുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർദ്ധനവാണ്. മൊത്തം വിൽപ്പന 53,392 യൂണിറ്റായിരുന്നു. കയറ്റുമതി 1,623 യൂണിറ്റും.

ഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്‌മെന്റ് ബിസിനസ് (FEB) 2025 ജൂണിലെ ട്രാക്ടർ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. 2025 ജൂണിൽ കമ്പനി ആഭ്യന്തര വിപണിയിൽ ആകെ 51,769 ട്രാക്ടറുകൾ വിറ്റു എന്നാണ് റിപ്പോർട്ടുകൾ. 2024 ജൂണിൽ ഇത് 45,888 ആയിരുന്നു. ഇതനുസരിച്ച് കമ്പനി പ്രതിവർഷം 13 ശതമാനം വളർച്ച രേഖപ്പെടുത്തി.

ആഭ്യന്തര വിപണിയും കയറ്റുമതിയും ഉൾപ്പെടെ 2025 ജൂണിലെ മൊത്തം വിൽപ്പന 53,392 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 47,319 യൂണിറ്റായിരുന്നു. ഈ മാസം കമ്പനി 1,623 ട്രാക്ടറുകളും കയറ്റുമതി ചെയ്തു.

2025 ജൂണിൽ കമ്പനി ആഭ്യന്തര വിപണിയിൽ 51,769 ട്രാക്ടറുകൾ വിറ്റഴിച്ചു എന്നും ഇത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം കൂടുതലാണ് എന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്‌മെന്റ് ബിസിനസ് പ്രസിഡന്റ് വീരെ ജയ് നക്ര പറഞ്ഞു. ജൂൺ മാസത്തിൽ ട്രാക്ടർ വിൽപ്പന വർദ്ധിക്കാനുള്ള പ്രധാന കാരണം റാബി വിളകളുടെ വിളവെടുപ്പിൽ നിന്നും രാജ്യത്തുടനീളം മൺസൂൺ നല്ല രീതിയിൽ ആരംഭിച്ചതിൽ നിന്നുമുള്ള പണമാണ്. ഇത്തവണ മെച്ചപ്പെട്ട മഴ കാരണം ഖാരിഫ് സീസണിനുള്ള ഒരുക്കങ്ങൾ സജീവമാണ്. കൂടാതെ, അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ എന്നിവയുടെ റെക്കോർഡ് ഉൽപ്പാദനവും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ പദ്ധതികളും ട്രാക്ടറുകളുടെ ആവശ്യം കൂടുതൽ വർദ്ധിപ്പിക്കും. കയറ്റുമതി വിപണിയിൽ കമ്പനി 1,623 ട്രാക്ടറുകൾ വിറ്റഴിച്ചു എന്നും ഇത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം കൂടുതലാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ പുതിയ പ്രവണതകളുമായി കമ്പനിയുടെ പ്രകടനം പൊരുത്തപ്പെടുന്നു എന്നും കൂടാതെ ഇന്ത്യയുടെ ട്രാക്ടർ വിപണിയിൽ മഹീന്ദ്രയുടെ തുടർച്ചയായ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു എന്നും കമ്പനി പറയുന്നു. ഖാരിഫ് സീസൺ അടുക്കുമ്പോൾ, വരും മാസങ്ങളിൽ വളർച്ചയുടെ വേഗത നിലനിർത്താൻ കഴിയുമെന്നും മഹീന്ദ്ര പ്രതീക്ഷിക്കുന്നു.

1945-ൽ സ്ഥാപിതമായ മഹീന്ദ്ര ഗ്രൂപ്പ്, 100-ലധികം രാജ്യങ്ങളിലായി 2.6 ലക്ഷം ജീവനക്കാരുള്ള ഒരു വലിയ ബഹുരാഷ്ട്ര കമ്പനിയാണ്. ഇന്ത്യയിൽ, കാർഷിക ഉപകരണങ്ങൾ, യൂട്ടിലിറ്റി വാഹനങ്ങൾ, ഐടി, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ മുൻപന്തിയിലാണ് കമ്പനി. ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളുമാണ് മഹീന്ദ്ര. ഇതിനുപുറമെ, പുനരുപയോഗ ഊർജ്ജം, കൃഷി, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് മേഖലകളിലും ഇത് സജീവമാണ്. സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ കഴിയുന്ന തരത്തിൽ ഗ്രാമവികസനം പ്രോത്സാഹിപ്പിക്കുകയും നഗരജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ