ലക്ഷംലക്ഷം പിന്നാലെ, ജീത്തോയുടെ വില്‍പ്പന കുതിക്കുന്നു; ടാറ്റാ ഏയിസ് വിറയ്ക്കുന്നോ?!

By Web TeamFirst Published Oct 20, 2022, 10:45 AM IST
Highlights

മികച്ച ഇൻ-ക്ലാസ് മൈലേജ്, കുറഞ്ഞ മെയിന്റനൻസ്, ക്ലാസ്-ലീഡിംഗ് കംഫർട്ട് ആൻഡ് സ്‌റ്റൈലിങ്ങ്,  ഉയർന്ന ലാഭം നൽകുന്ന പണത്തിനുള്ള ഏറ്റവും മികച്ച മൂല്യം എന്നിവയാണ് ജീത്തോയെ ഇത്രയും ജനപ്രിയമാക്കിയത്  എന്ന് കമ്പനി പറയുന്നു. 

രക്കു നീക്കത്തിലെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കാനുള്ള ചെറുവാണിജ്യ വാഹന(എസ് സി വി)മെന്ന നിലയില്‍ 2015ല്‍ ആണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര  ജീത്തൊ പ്ലാറ്റ്ഫോമിലെ ആദ്യ വാഹനം അവതരിപ്പിക്കുന്നത്.  ഇപ്പോഴിതാ രാജ്യത്തുടനീളം ജീത്തോയുടെ രണ്ടുലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2015 ജൂൺ 23-ന് ലോഞ്ച് ചെയ്‍ത് ഏഴ് വർഷത്തിന് ശേഷമാണ് മഹീന്ദ്ര ജീത്തോയുടെ 200,000 യൂണിറ്റ് എന്ന  വിൽപ്പന നാഴികക്കല്ല് പിന്നിട്ടത്. 2018 ഓഗസ്റ്റ് 30-ന്, 100,000 - ആമത്തെ ജീത്തോ പുറത്തിറങ്ങിയിരുന്നു. അതായത് അടുത്ത 100,000 വിൽപ്പന നാലു വർഷത്തിനുള്ളിൽ കമ്പനി സ്വന്തമാക്കി എന്നാണ് കണക്കുകള്‍. 

മികച്ച ഇൻ-ക്ലാസ് മൈലേജ്, കുറഞ്ഞ മെയിന്റനൻസ്, ക്ലാസ്-ലീഡിംഗ് കംഫർട്ട് ആൻഡ് സ്‌റ്റൈലിങ്ങ്,  ഉയർന്ന ലാഭം നൽകുന്ന പണത്തിനുള്ള ഏറ്റവും മികച്ച മൂല്യം എന്നിവയാണ് ജീത്തോയെ ഇത്രയും ജനപ്രിയമാക്കിയത്  എന്ന് കമ്പനി പറയുന്നു. 2022 സെപ്‌റ്റംബർ വരെ, സ്മോൾ കൊമേഴ്‌സ്യൽ വിഭാഗത്തിൽ 17 ശതമാനം ഉയർന്ന വിപണി വിഹിതമാണ് ജീത്തോയ്‌ക്കുള്ളത്. മഹീന്ദ്ര ജീത്തോ എസ് സി വി ഡീസൽ, പെട്രോൾ, പെട്രോ+സിഎൻജി എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. അതോടൊപ്പം ആറടി, 7.4 അടി എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഡെക്ക് വലിപ്പങ്ങളിലാണ് വാഹനം എത്തുന്നത്. 

"എല്ലാത്തിനും കാരണം ചൈന.." തുറന്നടിച്ച് മഹീന്ദ്ര മുതലാളി, അവരുടെ നഷ്‍ടം ഇന്ത്യ നേട്ടമാക്കാനും ആഹ്വാനം!

മഹീന്ദ്രയുടെ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് ഉയർന്ന മൈലേജും ഉയർന്ന ലാഭവും നൽകുമെന്ന ബ്രാൻഡിന്റെ വാഗ്ദാനമാണ് ജീറ്റോ ശ്രേണി വിജയകരമായി ഉയർത്തിയതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എസ്‌സിവി ഡിവിഷൻ ബിസിനസ് ഹെഡ് അമിത് സാഗർ പറഞ്ഞു. ഗതാഗത വ്യവസായത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയുകയും ഇന്റർ-സിറ്റി ട്രാൻസ്‌പോർട്ടേഷനായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുകയും ചെയ്‍തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ 3.85 ലക്ഷം രൂപ മുതൽ 4.40 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ജീത്തോ ശ്രേണിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇന്ത്യയിൽ പ്രധാനമായും ടാറ്റ എയ്‌സുമായാണ് മോഡലിന്റെ പ്രധാന മത്സരം.  പാസഞ്ചർ മോഡലും ജീത്തോയ്ക്കുണ്ട്. ജീത്തോ മിനിവാൻ എന്ന പേരിൽ അറിയപ്പെടുന്ന ഇത് ഡീസൽ, പെട്രോൾ, സിഎൻജി എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. ഹാർഡ് ടോപ്, സെമി ഹാർഡ് ടോപ് എന്നീ രണ്ട് തരത്തിലുള്ള ടോപ്പുകളോടുകൂടിയാണ് ഈ വാൻ എത്തുന്നത്. 

ഡീസൽ, പെട്രോൾ, സിഎൻജി എഞ്ചിനുകൾക്കൊപ്പം രണ്ട് ഡെക്ക് സൈസുകളിൽ (6 അടി, 7.4 അടി) വരുന്ന ജീത്തോയില്‍ അടുത്തിടെ ഒരു പുതിയ വേരിയന്‍റ് കൂടി കമ്പനി ചേർത്തിരുന്നു.  2022 ഓഗസ്റ്റ് 8-ന്  മഹീന്ദ്രയുടെ അത്യാധുനിക സഹീറാബാദ് പ്ലാന്റിൽ നിന്നാണ് ജീറ്റോ പ്ലസ് സിഎൻജി ചാർസൗവിനെ മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചത്. വാഹനത്തിന് 35.1 കി.മീ/കിലോഗ്രാം എന്ന ഏറ്റവും മികച്ച മൈലേജും 650 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ട്.

മഹീന്ദ്രയുടെ വിപുലമായ സർവീസ് ശൃംഖലയാണ് ജീത്തോ ശ്രേണിയെ പിന്തുണയ്ക്കുന്നത്. ഇത് ഗ്രൗണ്ട് അറ്റകുറ്റപ്പണികൾക്കും സഹായത്തിനുമായി രാജ്യത്തെ ഏറ്റവും വലിയ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 

click me!