പുത്തന്‍ ജീത്തോയുമായി മഹീന്ദ്ര

Published : Nov 24, 2019, 04:38 PM IST
പുത്തന്‍ ജീത്തോയുമായി മഹീന്ദ്ര

Synopsis

ജീത്തോ ട്രക്കിന്റെ പുതിയ പ്ലസ് വേരിയന്‍റുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ജീത്തോ ട്രക്കിന്റെ പുതിയ പ്ലസ് വേരിയന്‍റുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. വാഹനത്തിന് 3876 എംഎം നീളവും 1498 എം വീതിയുമാണ്. കൂടാതെ, 1750 എംഎം ഉയരവും 2500 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 10.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

625 സിസി സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 3600 ആര്‍പിഎമ്മില്‍ 16 ബിഎച്ച്പി പവറും 1200-2200 ആര്‍പിഎമ്മില്‍ 38 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 4 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.

7.4 ഫീറ്റ് നീളത്തോടെ റഗുലര്‍ ജീത്തോയെക്കാള്‍ നീളമേറിയ ഡക്കാണ് ജീത്തോ പ്ലസിനുള്ളത്. 3.47 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ മുംബൈ എക്സ്ഷോറൂം വില. 715 കിലോഗ്രാമാണ് ഭാരവാഹക ശേഷി.  72000 കിലോമീറ്ററാണ് ജീത്തോ പ്ലസിന് ചെയ്യുന്ന മഹീന്ദ്ര വാഗ്ദാനം വാറണ്ടി. 

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ