3.06 ലക്ഷം രൂപ വിലക്കിഴിവ്, കിടിലന്‍ ഓഫറുകളുമായി മഹീന്ദ്ര!

Web Desk   | Asianet News
Published : Apr 26, 2021, 09:04 AM IST
3.06 ലക്ഷം രൂപ വിലക്കിഴിവ്, കിടിലന്‍ ഓഫറുകളുമായി മഹീന്ദ്ര!

Synopsis

കിടിലന്‍ ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര

ഏപ്രിൽ മാസത്തില്‍ മികച്ച ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന് റിപ്പോര്‍ട്ട്. 3.06 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് മഹീന്ദ്ര പ്രഖ്യാപിച്ചതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. കെയുവി100 മുതൽ ആൾടുറാസ് ജി4 വരെയുള്ള എല്ലാ എസ്‍യുവികൾക്കും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏറ്റവും വലിയ ഡിസ്‍കൌണ്ട് ലഭിക്കുന്നത് മഹീന്ദ്ര ശ്രേണിയിലെ പ്രീമിയം എസ്‌യുവിയായ ആൾടുറാസ് ജി4-നാണ്. 3.06 ലക്ഷം രൂപയുടെ വമ്പൻ ഓഫർ ആണ് ആൾടുറാസിന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.2 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് എന്നിങ്ങനെയാണ് ഓഫർ ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ആൾടുറാസ് ജി4 ഉപഭോക്താക്കൾക്ക് 16,000 രൂപ മുതൽ 20,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍.

36,542 രൂപയുടെ ആനുകൂല്യങ്ങളാണ് മഹിന്ദ്ര സ്കോർപ്പിയോയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്യുവി500 എസ്‌യുവിക്ക് 85,800 രൂപയുടെ ഓഫറുകളാണ് ലഭിക്കുക. ബൊലേറോയ്ക്ക് 17,500 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ സഹിതം 41,000 രൂപയുടെ ഓഫറുകളാണ് മഹീന്ദ്രയുടെ എംപിവി മോഡൽ ആയ മരാസോയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

44,500 രൂപയുടെ ആനുകൂല്യങ്ങളാണ് എക്സ്യുവി300 ന് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 4,500 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ കൂടാതെ 5,000 രൂപയുടെ അഡീഷണൽ ബെനിഫിറ്റ് അടക്കമാണ് ഈ ഓഫർ. മഹീന്ദ്രയുടെ എസ്‌യുവി ശ്രേണിയിലെ ഏറ്റവും ചെറിയ മോഡൽ ആയ കെയുവി100 എൻഎക്സ്ടി-ക്ക് 38,055 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപയുടെ കോർപ്പറേറ്റ് ബോണസ് എന്നിവ സഹിതം 62,055 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  അതേസമയം ലൊക്കേഷൻ, ഡീലർമാർ എന്നിവ അടിസ്ഥാനമാക്കി ഓഫറിൽ ചില ഏറ്റക്കുറച്ചിൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ