സർക്കാർ പറഞ്ഞ ഡേറ്റിന് മുമ്പുതന്നെ മഹീന്ദ്രയുടെ തീരുമാനം! ഥാർ, സ്കോർപിയോ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും ലക്ഷങ്ങൾ കുറയും

Published : Sep 09, 2025, 03:07 PM IST
Thar Roxx

Synopsis

പുതിയ ജിഎസ്ടി നികുതി ഘടന നിലവിൽ വരുന്നതിന് മുമ്പുതന്നെ മഹീന്ദ്ര കാറുകളുടെ വിലയിൽ 1.56 ലക്ഷം രൂപ വരെ കുറച്ചു. ഥാർ, സ്കോർപിയോ, ബൊലേറോ, XUV700, സ്കോർപിയോ-എൻ തുടങ്ങിയ മോഡലുകൾക്ക് വിലക്കുറവ് ബാധകമാണ്.

രാജ്യത്തെ ചരക്ക് സേവന നികുതി സ്ലാബ് ഘടനയിലെ മാറ്റങ്ങളുടെ ട്രെൻഡുകൾ വന്നുതുടങ്ങി. സെപ്റ്റംബർ 22 മുതലാണ് പുതിയ ജിഎസ്‍ടി നികുതി ഘടന രാജ്യത്ത് നിലവിൽ വരുന്നത്. എന്നാൽ പ്രമുഖ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര ഈ ജിഎസ്ടി സമയപരിധിക്ക് മുമ്പുതന്നെ കാറുകളുടെ വിലയിൽ 1.56 ലക്ഷം രൂപ വരെ കുറവ് പ്രഖ്യാപിച്ചു.

ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് കമ്പനി കാറുകളുടെ വില കുറച്ചതിന് ശേഷം മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കിട്ടു. അതിൽ എല്ലാവരും സെപ്റ്റംബർ 22 എന്ന് പറയുന്നുവെന്നും മഹീന്ദ്ര നിരയിലെ എല്ലാ കാറുകളിലും സെപ്റ്റംബർ 6 മുതൽ ജിഎസ്ടി ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ഈ ചിത്രം പങ്കിട്ടുകൊണ്ട് ആനന്ദ് മഹീന്ദ്ര എവുതി. നടപടി, വാഗ്ദാനങ്ങൾ മാത്രമല്ല എന്നും അദ്ദേഹം അടിക്കുറിപ്പിൽ എഴുതി.

ഒന്നാമതായി, മഹീന്ദ്രയുടെ മുഴുവൻ ICE (പെട്രോൾ-ഡീസൽ വാഹനങ്ങൾ) എസ്‌യുവി പോർട്ട്‌ഫോളിയോയിലും ജിഎസ്ടി 2.0 യുടെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ഉടനടി പ്രാബല്യത്തിൽ വരും. ജിഎസ്ടിയിലെ കുറവ് കാരണം, മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളായ ഥാർ, സ്കോർപിയോ, ബൊലേറോ, XUV700, സ്കോർപിയോ-എൻ എന്നിവ ഇപ്പോൾ മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 1.01 ലക്ഷം രൂപ മുതൽ 1.56 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും.

കമ്പനി പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ബൊലേറോയുടെയും ബൊലേറോ നിയോയുടെയും വില പരമാവധി 1.27 ലക്ഷം രൂപ വരെ കുറച്ചിട്ടുണ്ട്. അതേസമയം, XUV3XO പെട്രോളിന്റെ വില 1.40 ലക്ഷം രൂപയും XUV3XO ഡീസലിന്റെ പരമാവധി വില 1.56 ലക്ഷം രൂപയും കുറച്ചിട്ടുണ്ട്. പുതിയ വിലകൾ എല്ലാ ഡീലർഷിപ്പുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും അപ്‌ഡേറ്റ് ചെയ്യും. അതായത്, നിങ്ങൾക്ക് അടുത്തുള്ള ഡീലർഷിപ്പിൽ പോയി പുതിയ വിലകൾക്കൊപ്പം നിങ്ങളുടെ പ്രിയപ്പെട്ട കാർ ബുക്ക് ചെയ്യാം.

പുതിയ ജിഎസ്‍ടി നിയമം അനുസരിച്ച്, 1200 സിസിയിൽ താഴെയുള്ള പെട്രോൾ എഞ്ചിൻ, 1500 സിസിയിൽ താഴെയുള്ള ഡീസൽ എഞ്ചിൻ, 4 മീറ്ററിൽ താഴെയുള്ള നീളമുള്ള കാറുകൾ എന്നിവയ്ക്ക് ഇപ്പോൾ 28% ജിഎസ്ടിക്ക് പകരം 18% മാത്രമേ ജിഎസ്ടി ബാധകമാകൂ. അതുകൊണ്ടാണ് ഈ കാറുകളുടെ വില വലിയ രീതിയിൽ കുറയ്ക്കുന്നത്. ഏപ്രിൽ മുതൽ ജൂലൈ വരെ രാജ്യത്തുടനീളം വിറ്റഴിക്കപ്പെട്ട മൊത്തം പാസഞ്ചർ കാറുകളിൽ ഏകദേശം 61 ശതമാനവും നാല് മീറ്ററിൽ താഴെയുള്ള നീളമുള്ള കാറുകളായിരുന്നു എന്നാണ് കണക്കുകൾ. അതേസമയം, നാല് മീറ്ററിൽ കൂടുതൽ നീളമുള്ള കാറുകളുടെ വിപണി വിഹിതം 39 ശതമാനം മാത്രമാണ്. അത്തരമൊരു സാഹചര്യത്തിൽ, സർക്കാരിന്റെ ഈ തീരുമാനം ഒരു വലിയ ഉപഭോക്തൃ വിഭാഗത്തിന് ഗുണകരമാകും.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ