ഇന്നോവ വീട്ടുമുറ്റത്തെത്തിക്കാൻ മോഹിച്ചവർക്ക് ഹാപ്പി ന്യൂസ്, ജിഎസ്‍ടി കട്ടിന് ശേഷം ക്രിസ്റ്റ വിലയിൽ വൻ ഇടിവ്!

Published : Sep 09, 2025, 01:07 PM IST
New Toyota Innova Crysta Engine

Synopsis

ജിഎസ്‍ടി പരിഷ്‍കാരങ്ങൾക്ക് ശേഷം ടൊയോട്ട ഇന്നോവയുടെ വിലയിൽ ഗണ്യമായ കുറവ്. ഇന്നോവ ക്രിസ്റ്റയുടെ വില 1,80,000 രൂപയും ഇന്നോവ ഹൈക്രോസിന് 1,15,800 രൂപയും കുറഞ്ഞു.

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ എംപിവിയാണ് ഇന്നോവ. അടുത്തിടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജിഎസ്‍ടി പരിഷ്‍കാരങ്ങൾക്ക് ശേഷം ടൊയോട്ട ഇന്നോവയുടെ വിലയിലും വലിയ കിഴിവ് ലഭിക്കുന്നു. ഈ പ്രഖ്യാപനത്തിനുശേഷം, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില ഏകദേശം 1,80,000 രൂപ കുറഞ്ഞു. പുതിയ വിലകൾ 2025 സെപ്റ്റംബർ 22 മുതൽ ബാധകമാകും. ഈ വിലക്കുറവിന് ശേഷം, ടൊയോട്ട ഇന്നോവ ഹൈക്രോസിന് 1,15,800 രൂപ കുറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും സുഖകരവുമായ എംപിവി ആയി ടൊയോട്ട ഇന്നോവ കണക്കാക്കപ്പെടുന്നു. ടൊയോട്ട ഇന്നോവ അതിന്റെ സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾക്കും വിശാലമായ രൂപകൽപ്പനയ്ക്കും എപ്പോഴും പേരുകേട്ടതാണ്. എല്ലാ യാത്രക്കാർക്കും ദീർഘദൂര യാത്രകളിൽ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന വിശാലമായ സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. കുടുംബത്തിന് പതിവ് യാത്രകൾക്കും ദീർഘദൂര റോഡ് യാത്രകൾക്കും ഉപയോഗിക്കാൻ സൗകര്യപ്രദമാണെന്ന് ഉറപ്പാക്കാൻ പ്രായോഗികത മനസ്സിൽ വെച്ചുകൊണ്ടാണ് ഇന്നോവയുടെ ഇന്റീരിയർ നിർമ്മിച്ചിരിക്കുന്നത്.

സ്ഥലത്തിന്റെയും പ്രായോഗികതയുടെയും മികച്ച സംയോജനം ഇന്നോവ വാഗ്‍ദാനം ചെയ്യുന്നു. വലുതും സുഖകരവുമായ സീറ്റുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ഇന്നോവയിലുണ്ട്. കൂടാതെ, 360-ഡിഗ്രി ക്യാമറ, 7-എയർബാഗുകൾ, നൂതന സുരക്ഷാ സവിശേഷതകൾ എന്നിവ ഇതിനെ കൂടുതൽ പ്രീമിയമാക്കുന്നു.

സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ടൊയോട്ട ഇന്നോവയിൽ 7, 8 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനുകളുണ്ട്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. അതേസമയം, സുരക്ഷയ്ക്കായി, ഒന്നിലധികം എയർബാഗുകൾ, എബിഎസ്, ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ നൂതന സവിശേഷതകളും ഇതിലുണ്ട്. ഇന്നോവയിലെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇന്നോവയ്ക്ക് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുകളിൽ ലഭ്യമായ 2.4 ലിറ്റർ ഡീസൽ, 2.7 ലിറ്റർ പെട്രോൾ എഞ്ചിനുകളിലാണ് ഇത് വരുന്നത്. നിലവിൽ, ടൊയോട്ട ഇന്നോവയുടെ പ്രാരംഭ എക്സ്-ഷോറൂം വില 19.99 ലക്ഷം രൂപ മുതൽ 32.4 ലക്ഷം രൂപ വരെയാണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ