2030 ല്‍ ഇന്ത്യയില്‍ പെട്രോള്‍ വണ്ടികള്‍ വാങ്ങാന്‍ ആളുണ്ടാകില്ലെന്ന് മഹീന്ദ്ര!

Web Desk   | Asianet News
Published : Jan 27, 2021, 09:02 AM IST
2030 ല്‍ ഇന്ത്യയില്‍ പെട്രോള്‍ വണ്ടികള്‍ വാങ്ങാന്‍ ആളുണ്ടാകില്ലെന്ന് മഹീന്ദ്ര!

Synopsis

2030 ഓടെ പെട്രോള്‍ വാഹനങ്ങളുടെ വില്‍പ്പനയെ ഈ വിഭാഗം വാഹനങ്ങള്‍ കടത്തിവെട്ടുമെന്ന് മഹീന്ദ്ര

രാജ്യത്ത് ഇലക്ട്രിക്-വെഹിക്കിൾ (ഇവി) വിൽപ്പന 2030 ഓടെ പെട്രോളിയം വാഹന വിൽപ്പനയെ മറി‌കടക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ്. സാങ്കേതികവിദ്യയിലെ മെച്ചവും അടിസ്ഥാന സൗകര്യങ്ങളും ഇലക്ട്രിക് വാ​ഹനങ്ങളുടെ ജനപ്രിയത കൂട്ടുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയതായി ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിലകൾ കൂടുതൽ യോജിക്കുകയും അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും മെച്ചപ്പെടുകയും ചെയ്യുന്നതിനാൽ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ ഇലക്ട്രിക്-വെഹിക്കിൾ വിൽപ്പന പെട്രോളിയം വാഹന വിൽപ്പനയെ മറി‌കടക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. സർക്കാരിന്റെ ഭാ​ഗത്ത് നിന്നുളള ഇടപെടലുകൾ ഇക്കാര്യത്തിൽ പ്രസക്തമാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. 

'ഇലക്ട്രിക് വാ​ഹനങ്ങളുടെ കോസ്റ്റ് പാരിറ്റിയുടെ കാര്യത്തിൽ അധികാരികൾക്ക് സഹായിക്കാൻ കഴിയും. എന്നാല്‍ ഇന്ത്യയിൽ സമ്പന്നർക്ക് കാറുകളിൽ സബ്‍സിഡി നൽകുന്നത് ന്യായീകരിക്കാൻ സർക്കാരിന് ബുദ്ധിമുട്ടാണ്.' കഴിഞ്ഞ ദിവസം ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ മഹീന്ദ്ര ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അനിഷ് ഷാ പറഞ്ഞു. സാങ്കേതികവിദ്യയുടെ മുന്നേറ്റം തങ്ങൾ വേ​ഗം നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാരിന് ഒരു പ്രധാന പങ്ക് വഹിക്കേണ്ടിവരും. സാങ്കേതികമായി, ചാർജ് ചെയ്യുന്ന സമയവും ഡ്രൈവ് ചെയ്യുന്ന ദൂരവും ഇതിനകം തന്നെ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേ​ഹം വ്യക്തമാക്കി. 

PREV
click me!

Recommended Stories

ഈ വാഹന ഉടമകൾ റോഡിൽ ഇറങ്ങാൻ ഇനി പാടുപെടും! ആ പരിപാടികളൊന്നും ഇനി നടക്കില്ല, കർശന നീക്കവുമായി നിതിൻ ഗഡ്‍കരി
958 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്ര മണിക്കൂർ മാത്രം; അമ്പരപ്പിക്കും സ്‍പീഡും സുരക്ഷയും! രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് വിശേഷങ്ങൾ