Thar price : ജനപ്രിയ ഥാറിനും വില കൂട്ടി മഹീന്ദ്ര

By Web TeamFirst Published Jan 14, 2022, 12:15 PM IST
Highlights

വില വർദ്ധനയുടെ അടിസ്ഥാനത്തിൽ, ഥാർ പെട്രോൾ വേരിയന്റുകൾക്ക് മുമ്പത്തേതിനേക്കാൾ 44,000 രൂപ വരെ കൂടുതലാണ്. എൻട്രി ലെവൽ AX (O) MT സോഫ്റ്റ് ടോപ്പിന്റെ വില 39,000 രൂപ വർധിച്ചപ്പോൾ ടോപ്പ്-സ്പെക്ക് LX AT ഹാർഡ് ടോപ്പിന് ഇപ്പോൾ 44,000 രൂപ കൂടി. ഇതാ ഥാറിന്‍റെ വില വര്‍ദ്ധനവിനെപ്പറ്റി അറിയേണ്ടതെല്ലാം.

നപ്രിയ മോഡല്‍ ഥാർ എസ്‍യുയുടെ (Thar SUV) പുതിയ പതിപ്പിനെ 2020 ഒക്ടോബർ രണ്ടിനാണ് പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra And Mahindra) രാജ്യത്തെ് അവതരിപ്പിച്ചത്.  ആദ്യകാല ഥാർ ഡീസൽ-മാനുവൽ മോഡല്‍ മാത്രം ആയിരുന്നപ്പോൾ, രണ്ടാം തലമുറ മോഡലിന് ആദ്യമായി പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിച്ചു. പെട്രോൾ എഞ്ചിൻ 152 എച്ച്പി, 320 എൻഎം, 2.0 ലിറ്റർ 'എംസ്റ്റാലിയൻ' യൂണിറ്റാണ്, അത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ച് ലഭിക്കും. മാനുവൽ-ഷിഫ്റ്റ് ട്രാൻസ്‍ഫർ കേസ് പോലെ പെട്രോൾ, ഡീസൽ പതിപ്പുകൾക്കൊപ്പം പാർട്ട് ടൈം ഫോർ വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡാണ്. മികച്ച വില്‍പ്പന നേതി വിപണിയില്‍ കുതിച്ചുപായുന്ന മോഡലിന് ഇപ്പോള്‍ വില കൂട്ടിയിരിക്കുകയാണ് മഹീന്ദ്ര എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി പ്രകാശ് രാജ്

വില വർദ്ധനയുടെ അടിസ്ഥാനത്തിൽ, ഥാർ പെട്രോൾ വേരിയന്റുകൾക്ക് മുമ്പത്തേതിനേക്കാൾ 44,000 രൂപ വരെ കൂടുതലാണ്. എൻട്രി ലെവൽ AX (O) MT സോഫ്റ്റ് ടോപ്പിന്റെ വില 39,000 രൂപ വർധിച്ചപ്പോൾ ടോപ്പ്-സ്പെക്ക് LX AT ഹാർഡ് ടോപ്പിന് ഇപ്പോൾ 44,000 രൂപ കൂടി. ഇതാ ഥാറിന്‍റെ വില വര്‍ദ്ധനവിനെപ്പറ്റി അറിയേണ്ടതെല്ലാം.

മഹീന്ദ്ര ഥാർ പെട്രോൾ വില (എക്സ്-ഷോറൂം, ഇന്ത്യ)

  • ഥാർ പെട്രോൾ വേരിയന്‍റ്, പുതിയ വില, പഴയ വില,  വ്യത്യാസം എന്ന ക്രമത്തില്‍
  • AX (O) MT സോഫ്റ്റ് ടോപ്പ് 13.18 ലക്ഷം രൂപ 12.79 ലക്ഷം രൂപ 39,000 രൂപ
  • LX MT ഹാർഡ് ടോപ്പ് 13.79 ലക്ഷം രൂപ 13.39 ലക്ഷം രൂപ 40,000
  • എൽഎക്‌സ് എടി സോഫ്റ്റ് ടോപ്പ് 15.23 ലക്ഷം രൂപ 14.79 ലക്ഷം രൂപ 44,000 രൂപ
  • എൽഎക്‌സ് എടി ഹാർഡ് ടോപ്പ് 15.33 ലക്ഷം രൂപ 14.89 ലക്ഷം രൂപ 44,000

അതേസമയം, പുതിയ ഥാറിന്റെ ഡീസൽ എഞ്ചിൻ 132 എച്ച്പി, 300 എൻഎം, 2.2 ലിറ്റർ എംഹോക്ക് യൂണിറ്റാണ്, ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്സിലും ഐസിൻ സോഴ്‌സ്ഡ് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിലും ലഭ്യമാണ്.

ലേലം പിടിച്ച് അമൽ മുഹമ്മദ് അലി; ഗുരുവായൂരപ്പന്‍റെ 'ഥാർ' കൈമാറുന്നതിനെ ചൊല്ലി തർക്കം

താർ ഡീസൽ വില 39,000-45,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ബേസ് AX (O) MT സോഫ്റ്റ് ടോപ്പ് വേരിയന്റിന് ഏറ്റവും കുറഞ്ഞ വില വർദ്ധന കാണുന്നു, അതേസമയം LX AT ഹാർഡ് ടോപ്പിന് ഏറ്റവും വലിയ വില വർദ്ധനവ് ലഭിക്കുന്നു.

മഹീന്ദ്ര ഥാർ ഡീസൽ വില (എക്സ്-ഷോറൂം, ഇന്ത്യ)

  • താർ ഡീസൽ വേരിയന്‍റ്, പുതിയ വില, പഴയ വില,  വ്യത്യാസം എന്ന ക്രമത്തില്‍
  • AX (O) MT സോഫ്റ്റ് ടോപ്പ് 13.38 ലക്ഷം രൂപ 12.99 ലക്ഷം രൂപ 39,000 രൂപ
  • AX (O) MT ഹാർഡ് ടോപ്പ് 13.49 ലക്ഷം രൂപ 13.09 ലക്ഷം രൂപ 40,000 രൂപ
  • LX MT സോഫ്റ്റ് ടോപ്പ് 14.00 ലക്ഷം രൂപ 13.59 ലക്ഷം രൂപ 41,000
  • LX MT ഹാർഡ് ടോപ്പ് 14.10 ലക്ഷം രൂപ 13.69 ലക്ഷം രൂപ 41,000
  • എൽഎക്‌സ് എടി സോഫ്റ്റ് ടോപ്പ് 15.43 ലക്ഷം രൂപ 14.99 ലക്ഷം രൂപ 44,000 രൂപ
  • LX AT ഹാർഡ് ടോപ്പ് 15.54 ലക്ഷം രൂപ 15.09 ലക്ഷം രൂപ 45,000

വീണ്ടും പരീക്ഷണയോട്ടവുമായി മഹീന്ദ്ര 5-ഡോർ ഥാർ 

click me!