Asianet News MalayalamAsianet News Malayalam

Mahindra Thar| മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി പ്രകാശ് രാജ്

കുടുംബത്തോടൊപ്പം ഷോറൂമില്‍ എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. 

Actor Prakash Raj Takes Delivery Of His Mahindra Thar
Author
Hyderabad, First Published Nov 20, 2021, 8:40 PM IST

മഹീന്ദ്രയുടെ (Mahindra And Mahindra)  ജനപ്രിയ മോഡല്‍ ഥാർ (Thar SUV) സ്വന്തമാക്കി തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് (Prakash Raj). ഥാർ എസ്‍യുവിയുടെ (Thar SUV) പുതിയ പതിപ്പാണ് പ്രകാശ് രാജ് വാങ്ങിയതെന്നും ഹൈദരാബാദിലെ (Hyderabad) മഹീന്ദ്ര ഡീലര്‍ഷിപ്പിൽ നിന്നുമാണ് അദ്ദേഹം പുത്തന്‍ ഥാർ സ്വന്തമാക്കിയതെന്നും കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

നെപ്പോളി ബ്ലാക് കളറിലുള്ള ഓട്ടോമാറ്റിക്ക് ട്രാൻസ്‍മിഷൻ ഥാർ ജീപ്പിൻറെ ടോപ് എൻഡ് എൽ എക്സ് ട്രീം മോഡലാണ് പ്രകാശ് രാജ് വാങ്ങിയത്. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളില്‍ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് പേരുകേട്ട നടൻ പ്രകാശ് രാജ്. കുടുംബത്തോടൊപ്പം ഷോറൂമില്‍ എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. 

12.79 ലക്ഷം തൊട്ട് 15.09 വരെയാണ് ഇന്ത്യയിൽ ഥാർ ജീപ്പുകളുടെ വില. കഴിഞ്ഞ വർഷമാണ് മഹീന്ദ്ര എസ്.യു.വിയുടെ പുതിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചത്. ഇപ്പോള്‍ വിപണിയിലും നിരത്തിലും കുതിക്കുകയാണ് വാഹനം. മുത്തച്ഛനു സമ്മാനമായി ദീപാവലിക്ക് നടൻ ഇജ്ജാസ് ഖാനും മഹീന്ദ്രയുടെ ഥാർ ജീപ്പ് വാങ്ങിയിരുന്നു.

2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‍യുവിയെ  അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ വാഹനം 75,000 ബുക്കിംഗുകൾ നേടി എന്നാണ് റിപ്പോര്‍ട്ട്.

2020ല്‍ നിരത്തില്‍ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിങ്ങും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്. Rs 12.78 ലക്ഷം മുതൽ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്‌സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തൻ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബർ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്‍തു. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.

അതേസമയം ഥാറിന്‍റെ അഞ്ച്  ഡോർ പതിപ്പിനെ അവതരിപ്പിക്കാന്‍ മഹീന്ദ്ര ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരീക്ഷണയോട്ടങ്ങൾ നടത്തുന്ന അഞ്ച് ഡോർ പതിപ്പ് 2023ൽ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ പുതിയ ബൊലേറോ, സ്കോർപ്പിയോ തുടങ്ങി ഒമ്പത് വാഹനങ്ങൾ സമീപഭാവിയിൽ പുറത്തിറക്കുമെന്നും മഹീന്ദ്ര പറയുന്നു. എസ്‍യുവി വിപണിയിലെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഥാർ അടക്കം പുതിയ വാഹനങ്ങളുടെ വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ അഞ്ച് ഡോര്‍ പതിപ്പിന്റെ സ്‌റ്റൈലിംഗ് നിലവിലെ മോഡലിന് സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനൊപ്പം എല്‍എക്സ് വേരിയന്റില്‍ ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനും നല്‍കിയിട്ടുണ്ട്. ഈ മെക്കാനിക്കല്‍ ഫീച്ചേഴ്‍സുകളിലും 5 ഡോര്‍ പതിപ്പിന് കാര്യമായി മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

5 ഡോർ വകഭേദം കൂടാതെ എൻ‌ജിൻ ശേഷിയും വിലയും കുറഞ്ഞ ഥാർ പുറത്തിറക്കാൻ മഹീന്ദ്ര തയാറെടുക്കുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. അഞ്ച് ഡോറുകളിൽ മൂന്നുനിര സീറ്റുകളുമായി എത്തുമ്പോൾ ഥാറിന് കാര്യമായ മാറ്റം അവകാശപ്പെടാനുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios