ഫാൻസിനെ ഷോക്കടിപ്പിച്ച് മഹീന്ദ്ര, ഇനി ഥാർ റോക്ക്‌സ് വാങ്ങുന്നവരുടെ കീശ കീറും!

Published : Jan 17, 2025, 05:29 PM IST
ഫാൻസിനെ ഷോക്കടിപ്പിച്ച് മഹീന്ദ്ര, ഇനി ഥാർ റോക്ക്‌സ് വാങ്ങുന്നവരുടെ കീശ കീറും!

Synopsis

പുതിയ അഞ്ച് ഡോർ ഥാർ റോക്ക്‌സ് എസ്‍യുവിയുടെ വില കൂട്ടി. ഥാർ റോക്ക്‌സ് എസ്‍യുവിയുടെ വില 2.86 ശതമാനം വർദ്ധിപ്പിച്ചു. ഇത് ഏകദേശം 60,000 രൂപ വരെ വരും.  പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഈ വില വർധന ലഭിച്ചു.

ഹീന്ദ്രയുടെ പുതിയ അഞ്ച് ഡോർ ഥാർ റോക്ക്‌സ് എസ്‍യുവിയുടെ വില കൂട്ടി. ഥാർ റോക്ക്‌സ് എസ്‍യുവിയുടെ വില 2.86 ശതമാനം വർദ്ധിപ്പിച്ചു. ഇത് ഏകദേശം 60,000 രൂപ വരെ വരും.  പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഈ വില വർധന ലഭിച്ചു. അതേസമയം പെട്രോളിൻ്റെ അഞ്ച് വകഭേദങ്ങളിൽ ഒരെണ്ണം മാത്രമേ കമ്പനി വിലയേറിയതാക്കിയിട്ടുള്ളൂ എന്നതാണ് ശ്രദ്ധേയം. അതേസമയം, 13 ഡീസൽ വേരിയൻ്റുകളിൽ ആറ് എണ്ണത്തിൻ്റെയും വില വർധിപ്പിച്ചിട്ടുണ്ട്. രണ്ട് എൻട്രി ലെവൽ വേരിയൻ്റുകളുടെയും വിലയിൽ മാറ്റമില്ല. അതായത് താർ റോക്‌സ് പെട്രോളിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 12.99 ലക്ഷം രൂപയും ഡീസലിൻ്റെ പ്രാരംഭ വില 13.99 ലക്ഷം രൂപയുമായിരിക്കും. അതിൻ്റെ പുതിയ വിലകൾ നോക്കാം.

മഹീന്ദ്ര ഥാർ റോക്ക്‌സ് പെട്രോൾ വേരിയൻ്റുകളുടെ പുതിയ വിലകൾ പരിശോധിക്കുമ്പോൾ MX1 MT യുടെ വില 12.99 ലക്ഷം രൂപയും MX3 AT 14.99 ലക്ഷം രൂപയും MX5 MT ന് 16.49 ലക്ഷം രൂപയും MX5 ATന് 17.99 ലക്ഷം രൂപയുമാണ് വില. ഇവയുടെ വിലയിൽ മാറ്റമില്ല. അതേസമയം, AX7 L AT-യുടെ പുതിയ വില ഇപ്പോൾ 20.49 ലക്ഷം രൂപയായി. 19.99 ലക്ഷം രൂപയായിരുന്നു ഇതിൻ്റെ പഴയ വില. അതായത്, ഇത് വാങ്ങുന്നത് ഇപ്പോൾ 50,000 രൂപയായി വർദ്ധിച്ചു.

ഇനി മഹീന്ദ്ര ഥാർ റോക്ക്‌സ് ഡീസൽ വേരിയൻ്റുകളുടെ പുതിയ വിലകൾ പരിശോധിച്ചാൽ MX1 MT (13.99 ലക്ഷം), MX3 MT (15.99 ലക്ഷം), MX3 AT (17.49 ലക്ഷം), AX3 L MT (16.99 ലക്ഷം), MX5 MT ( MX5 AT (16.99 ലക്ഷം), MX5 AT (18.49 ലക്ഷം), AX5 L AT (18.99 ലക്ഷം രൂപ) എന്നിവയുടെ വിലകളിൽ മാറ്റമില്ല. MX5 MT 4x4 ൻ്റെ പുതിയ വില ഇപ്പോൾ 19.09 ലക്ഷം രൂപയായി. നേരത്തെ ഇത് 18.79 ലക്ഷം രൂപയായിരുന്നു. AX5 L AT 4x4 ൻ്റെ പുതിയ വില ഇപ്പോൾ 21.09 ലക്ഷം രൂപയായി. നേരത്തെ ഇത് 20.99 ലക്ഷം രൂപയായിരുന്നു. AX7 L MT യുടെ പുതിയ വില ഇപ്പോൾ 19.49 ലക്ഷം രൂപയായി. നേരത്തെ ഇത് 18.99 ലക്ഷം രൂപയായിരുന്നു. AX7 L MT 4x4 ൻ്റെ പുതിയ വില ഇപ്പോൾ 21.59 ലക്ഷം രൂപയായി. നേരത്തെ ഇത് 20.99 ലക്ഷം രൂപയായിരുന്നു. AX7 L AT-യുടെ പുതിയ വില ഇപ്പോൾ 20.99 ലക്ഷം രൂപയായി. നേരത്തെ ഇത് 20.49 ലക്ഷം രൂപയായിരുന്നു. AX7 L AT 4x4 ൻ്റെ പുതിയ വില ഇപ്പോൾ 23.09 ലക്ഷം രൂപയാണ്. നേരത്തെ ഇത് 22.49 ലക്ഷമായിരുന്നു.

മഹീന്ദ്ര ഥാർ റോക്ക്‌സ് ഒരു ഓഫ്-റോഡ് എസ്‌യുവിയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ വർഷമാണ് ഥാർ റോക്‌സിനെ വിപണിയിൽ അവതരിപ്പിച്ചത്. ശക്തമായ രൂപകൽപ്പനയ്ക്കും ഓഫ് റോഡിംഗിനും പേരുകേട്ട മോഡലാണ് മഹീന്ദ്ര ഥാർ റോക്സ്. ഇന്ത്യൻ വിപണിയിൽ ഥാർ റോക്സിന് മികച്ച ഡിമാൻഡുണ്ട്.ഈ വാഹനത്തിൻ്റെ പെട്രോൾ വേരിയൻ്റ് 2-വീൽ ഡ്രൈവിൽ മാത്രമേ ലഭ്യമാകൂ. ഈ എസ്‌യുവിക്ക് 2.0 ലിറ്റർ ടർബോ-പെട്രോൾ  എഞ്ചിനാണുള്ളത്. മാനുവൽ ട്രാൻസ്മിഷനോട് കൂടിയ എഞ്ചിന് 162 എച്ച്പി പവറും 330 എൻഎം ടോർക്കും ലഭിക്കും. ഇതുകൂടാതെ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 177 എച്ച്പി പവറും 380 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ 152 എച്ച്പി പവറും 330 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ്റെ ഓപ്ഷനും മഹീന്ദ്ര ഥാർ റോക്‌സിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഡീസൽ എഞ്ചിൻ വേരിയൻ്റുകളിലും 4WD ഓപ്ഷനും ലഭ്യമാണ്. ഏഴ് നിറങ്ങളിൽ മഹീന്ദ്ര ഥാർ റോക്ക്‌സ് വിപണിയിൽ ലഭ്യമാണ്. 26.03 സെൻ്റീമീറ്റർ ഇരട്ട ഡിജിറ്റൽ സ്‌ക്രീനാണ് ഈ കാറിനുള്ളത്.

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?