രാജ്യത്തിന്‍റെ അഭിമാനതാരങ്ങള്‍ക്ക് സമ്മാനിക്കാന്‍ പ്രത്യേകം വണ്ടിയുണ്ടാക്കാന്‍ മഹീന്ദ്ര!

By Web TeamFirst Published Sep 2, 2021, 11:30 AM IST
Highlights

ജാവലിൻ എഡിഷൻ എന്ന്​ പേരിട്ട വാഹനം മൂന്ന്​ എണ്ണം മാത്രമാണ്​ നിർമിക്കുക എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്തി​ന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങള്‍ക്ക്​ നല്‍കാന്‍ പ്രത്യേക വാഹനം രൂപകൽപ്പന ചെയ്​ത്​ രാജ്യത്തെ ഏറ്റവും പ്രബല വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ XUV700 ആണ് കമ്പനി ഇതിനായി പ്രത്യേകം രൂപ കല്‍പ്പന ചെയ്യുന്നത്. ജാവലിൻ എഡിഷൻ എന്ന്​ പേരിട്ട വാഹനം മൂന്ന്​ എണ്ണം മാത്രമാണ്​ നിർമിക്കുക എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടോ​ക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും രാജ്യത്തിനായി സ്വർണം നേടിയ മൂന്നു​പേർക്ക് നല്‍കാനാണ് ഈ വാഹനം ഒരുക്കുന്നത്.  നീരജ് ചോപ്ര, അവനിലേഖാര, സുമിത് ആൻറിൽ എന്നിവർക്കായിരിക്കും ഈ​ വാഹനം സമ്മാനിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മഹീന്ദ്രയുടെ ഡിസൈൻ ചീഫ്​ പ്രതാപ്​ ബോസ്​ ആണ്​ ഈ വാഹനം രൂപകൽപ്പന ചെയ്യുക​. മഹീന്ദ്ര അടുത്തിടെ 'ജാവലിൻ' എന്ന പേര് ട്രേഡ്​മാർക്​ ചെയ്​തിരുന്നു. ​. സ്റ്റാൻഡേർഡ് എക്​സ്​.യു.വി 700ൽ നിന്ന് ജാവലിൻ പതിപ്പിനെ വ്യത്യസ്​തമാക്കുന്നത്​ എന്താണെന്ന് കമ്പനി​ ഇതുവരെ വ്യക്​തമാക്കിയിട്ടില്ല. സൗന്ദര്യവർധക മാറ്റങ്ങളും പ്രത്യേക നിറങ്ങളുമൊക്കെയാണ്​ വാഹനത്തില്‍ പ്രതപ്രതീക്ഷിക്കപ്പെടുന്നത്​.

ടോ​ക്കിയോ ഒളിമ്പിക്​സിൽ ഇന്ത്യയ്ക്കായി ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രക്കാണ് എക്​സ്​.യു.വി 700 ജാവലിൻ പതിപ്പി​ന്‍റെ ആദ്യ യൂനിറ്റ് നൽകുക. പാരാലിമ്പിക്​സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ വനിതയായ ആവനി ലേഖാരക്ക്​  ജാവലിൻ എഡിഷ​ന്‍റെ രണ്ടാമത്തെ യൂനിറ്റ് നല്‍കും. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ്​ അവനി ജേതാവായത്​. ജാവലിൻ പതിപ്പി​ന്‍റെ മൂന്നാമത്തെ യൂണിറ്റ് പാരാലിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ സുമിത്​ ആൻറിലിനാണ്​ നൽകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്യ ദിനത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് XUV 700നെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ക്രാഫ്റ്റ് ചെയ്‍ത രൂപങ്ങള്‍, മനോഹരമായ ഇന്‍റീരിയറുകള്‍, അസാധാരണമായ യാത്രാ സുഖം എന്നിവയുമായാണ് എക്സ്യുവി 700 വരുന്നത്. മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ള 200 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനും 180 ബി.എച്ച്.പി. പവറുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ട് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (എഡിഎഎസ്) എക്സ് യു വി 700ല്‍ അവതരിപ്പിക്കുന്നുണ്ട്. ഡ്രൗസിനെസ് ഡിറ്റക്ഷന്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ്-സ്പോട്ട് ഡിറ്റക്ഷന്‍ എന്നിവയും സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു. 360 ഡിഗ്രി കാമറ, ടച്ച്‌സ്‌ക്രീന്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായി ട്വിന്‍ ഡിസ്‌പ്ലേ സജ്ജീകരണം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും മഹീന്ദ്ര എക്സ് യു വി 700 എസ്യുവിയുടെ സവിശേഷതയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!