
കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.പല കമ്പനികളും കൂടുതൽ ഇലക്ട്രിക്ക് പതിപ്പുകൾ വിപണിയിലേക്ക് എത്തിച്ചുകൊണ്ട്രിക്കുന്നു. അതുകൊണ്ടുതന്നെ ജനപ്രിയ വാഹന ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഏറ്റവും ജനപ്രിയ എസ്‌യുവിയായ XUV 3XO യുടെ ഇലക്ട്രിക് വേരിയന്‍റ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. പരീക്ഷണത്തിനിടെ ഈ കാർ നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ മഹീന്ദ്ര ഈ ഇവി അനാച്ഛാദനം ചെയ്‍തേക്കും. ഈ ഇവിയുടെ രൂപകൽപ്പന, ശ്രേണി, സാധ്യമായ സവിശേഷതകൾ എന്നിവയെക്കുറിച്ച് അറിയാം.
പരീക്ഷണത്തിനിടെ കണ്ടെത്തിയ മഹീന്ദ്ര XUV 3XO ഇവി സൂചിപ്പിക്കുന്നത് കാറിന് അതിന്റെ ഐസിഇ പതിപ്പിൽ നിന്ന് മിക്ക ഡിസൈൻ ഘടകങ്ങളും കടമെടുക്കാൻ കഴിയുമെന്നാണ്. ഈ മഹീന്ദ്ര ഇവിയിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സി ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയുണ്ട്. ഇതിനുപുറമെ, സവിശേഷതകൾ എന്ന നിലയിൽ, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇവിയിൽ നൽകാം.
അതിന്റെ ഉപരിതല ട്രിമ്മുകളിലും മെറ്റീരിയലിലും ചില മാറ്റങ്ങൾ നിങ്ങൾ കണ്ടേക്കാം. ഇതോടൊപ്പം, പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവയും ഇവിയിൽ നൽകാനാണ് സാധ്യത. മഹീന്ദ്ര 3XO എസ്‌യുവിയുടെ പെട്രോൾ പതിപ്പിനെക്കുറിച്ച് പറയുകയാണെങ്കിൽ, അഞ്ച് സീറ്റർ കോംപാക്റ്റ് എസ്‌യുവിയാണ് മഹീന്ദ്ര 3XO, 1197 സിസി മുതൽ 1498 സിസി വരെയുള്ള എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ എന്നിവയിൽ ലഭ്യമാണ്. ഡിസി ഫാസ്റ്റ് ചാർജിംഗ് സൗകര്യവും നൽകും.
മഹീന്ദ്രയുടെ ഈ ഇലക്ട്രിക് ഇവിയുടെ പ്രത്യേകത അതിന്‍റെ ഡ്രൈവിഗം റേഞ്ച് ആയിരിക്കും. 34.5 kWH ബാറ്ററി പായ്ക്കാണ് ഇവിയിൽ പവർട്രെയിനായി നൽകുന്നത്. ഒറ്റ ചാർജിൽ ഏകദേശം 400 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇവിക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഇവിയുടെ എക്സ്-ഷോറൂം വില 10 ലക്ഷം രൂപ ആയിരിക്കുമെന്നും വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. വരും മാസങ്ങളിൽ മഹീന്ദ്ര XUV 3XO ഇലക്ട്രിക് വേരിയന്‍റ് ഔദ്യോഗിക അനാച്ഛാദനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.