മഹീന്ദ്ര XUV 3XO പെട്രോൾ വകഭേദങ്ങൾ വാങ്ങാൻ വൻ ഡിമാൻഡ്

Published : May 24, 2024, 11:28 AM IST
മഹീന്ദ്ര XUV 3XO പെട്രോൾ വകഭേദങ്ങൾ വാങ്ങാൻ വൻ ഡിമാൻഡ്

Synopsis

മഹീന്ദ്ര XUV 3XO പെട്രോൾ വേരിയൻ്റുകൾക്ക് ഉയർന്ന ഡിമാൻഡാണ്. ഇതുവരെയുള്ള മൊത്തം ബുക്കിംഗിൻ്റെ 70 ശതമാനം വരും ഈ ബുക്കിംഗ്.

പുതിയ മഹീന്ദ്ര XUV 3XO സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വിലകൾ ഏകദേശം ഒരു മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എൻട്രി ലെവൽ M1, MX2, MX2 പ്രോ വേരിയൻ്റുകളുടെ ഡെലിവറി ഇതിനകം ആരംഭിച്ചിട്ടുണ്ട്.അതേസമയം ടോപ്പ് എൻഡ് AX7, AX7 L വേരിയൻ്റുകളുടെ ഉപഭോക്തൃ ഡെലിവറികൾ 2024 ജൂണിൽ ആരംഭിക്കും.  ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനകം XUV 3XO-യ്ക്ക് 50,000 ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി സ്ഥിരീകരിച്ചു. മഹീന്ദ്ര പ്രതിമാസം ഈ സബ് കോംപാക്റ്റ് എസ്‌യുവിയുടെ  9,000 യൂണിറ്റുകൾ വീതം നിർമ്മിക്കുന്നു.

മഹീന്ദ്ര XUV 3XO പെട്രോൾ വേരിയൻ്റുകൾക്ക് ഉയർന്ന ഡിമാൻഡാണ്. ഇതുവരെയുള്ള മൊത്തം ബുക്കിംഗിൻ്റെ 70 ശതമാനം വരും ഈ ബുക്കിംഗ്.  1.2L ടർബോ പെട്രോൾ (112PS/200Nm), 1.2L TGDi ടർബോ പെട്രോൾ (130PS/250Nm), 1.5L ഡീസൽ (117PS/300Nm) എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട് വാഹനത്തിന്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡ് ആണ്. രണ്ട് പെട്രോൾ എഞ്ചിനുകളും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്. അതേസമയം 1.5L ഡീസൽ 6-സ്പീഡ് എഎംടി യൂണിറ്റുമായി ജോടിയാക്കും.

അതിൻ്റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, XUV 3XO മോഡൽ ലൈനപ്പിൽ അഞ്ച് 112PS, 1.2L പെട്രോൾ മാനുവൽ വേരിയൻ്റുകൾ ഉൾപ്പെടുന്നു. MX1, MX2 Pro, MX3, MX3 Pro, AX5 എന്നിവയാണവ. ഇവയുടെ യഥാക്രമം വില 7.49 ലക്ഷം രൂപ, 8.99 ലക്ഷം രൂപ, 9.49 ലക്ഷം രൂപ, 9.99 ലക്ഷം രൂപ, 10.69 ലക്ഷം രൂപ എന്നിങ്ങനെയാണ്. 112 ബിഎച്ച്പി, 1.2 എൽ പെട്രോൾ ഓട്ടോമാറ്റിക് വേരിയൻ്റുകൾ  MX Pro, MX3, MX3 Pro, AX5 എന്നിങ്ങനെ വരുന്നു. ഇവയുടെ വില യഥാക്രമം 9.99 ലക്ഷം രൂപ, 10.99 ലക്ഷം രൂപ, 11.49 ലക്ഷം രൂപ, 12.19 ലക്ഷം രൂപ എന്നിങ്ങനെയാണ്.

11.99 ലക്ഷം മുതൽ 15.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിൻ ഉയർന്ന വകഭേദങ്ങളായ  AX5 L, AX7, AX7 L എന്നിവ വാഗ്ദാനം ചെയ്യുന്നത്. ഡീസൽ മാനുവൽ വേരിയൻ്റുകളുടെ എക്സ്-ഷോറൂം  വില 9.99 ലക്ഷം രൂപയിൽ തുടങ്ങി 14.99 ലക്ഷം രൂപ വരെ ഉയരുന്നു. ഡീസൽ-ഓട്ടോമാറ്റിക് കോംബോ MX3, AX5, AX7 ട്രിമ്മുകൾക്കൊപ്പം ലഭ്യമാണ്. ഇവയുടെ എക്സ്-ഷോറൂം  വില യഥാക്രമം 11.69 ലക്ഷം രൂപ, 12.89 ലക്ഷം രൂപ, 14.49 ലക്ഷം രൂപ എന്നിങ്ങനെയാണ്. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം