- Home
- Automobile
- Auto Blog
- നെക്‌സോണിനോടും ബ്രെസയോടും മത്സരിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഈ ജനപ്രിയ കാറിന്‍റെ വില കൂടുന്നു
നെക്‌സോണിനോടും ബ്രെസയോടും മത്സരിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഈ ജനപ്രിയ കാറിന്‍റെ വില കൂടുന്നു
സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ സബ്-4 മീറ്റർ എസ്‌യുവിയായ കൈലാക്കിന്റെ വില വർദ്ധിപ്പിച്ചു. അസംസ്കൃത വസ്തുക്കളുടെ വില വർധനവ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ, വേരിയന്റുകൾക്ക് 4,349 രൂപ മുതൽ 19,295 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്.

സ്‍കോഡ കൈലാക്ക് വില കൂടും
സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന കാറായ കൈലാഖിന്റെ വില വർദ്ധിപ്പിച്ചു. എസ്‌യുവിയുടെ വ്യത്യസ്ത വകഭേദങ്ങളെ ആശ്രയിച്ച് വില വർദ്ധനവ് വ്യത്യാസപ്പെടുന്നു. സ്കോഡ കൈലാക്കിന്‍റെ പുതിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരും.
നിലവിലെ വില
ഇപ്പോൾ സ്‍കോഡ കൈലാക്കിന്‍റെ എക്സ്-ഷോറൂം വില 7.59 ലക്ഷം മുതൽ 12.99 ലക്ഷം വരെയാണ്
വില കൂട്ടാൻ കാരണം
വില വർധനവിന് പ്രധാന കാരണമായി സ്കോഡ പറയുന്നത് അസംസ്കൃത വസ്തുക്കളുടെ വില വർധനവാണ്. ഒപ്പം വിദേശനാണ്യ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകൾ, പണപ്പെരുപ്പം തുടങ്ങിയ കാരണങ്ങളും സ്കോഡ ചൂണ്ടിക്കാട്ടുന്നു
വില കൂടുന്നത് ഇത്രയും
സ്കോഡ കൈലാഖ് നാല് വേരിയന്റുകളിലാണ് വരുന്നത്. ടോപ്പ്-സ്പെക്ക് പ്രെസ്റ്റീജ് എടി വേരിയന്റിന് 19,295 രൂപയും പ്രെസ്റ്റീജ് എംടി വേരിയന്റിന് 15,341 രൂപയും വില വർദ്ധിച്ചു. സിഗ്നേച്ചർ+ എംടി വേരിയന്റിന് 10,357 രൂപയും വില വർദ്ധിച്ചു. സിഗ്നേച്ചർ എംടി, സിഗ്നേച്ചർ എടി വേരിയന്റുകൾക്ക് ഓരോന്നിനും 10,000 രൂപ വില വർദ്ധിച്ചു. സിഗ്നേച്ചർ+ എടി വേരിയന്റിന് 9,736 രൂപയും എൻട്രി ലെവൽ ക്ലാസിക് വേരിയന്റിന് 4,349 രൂപയും വർദ്ധിച്ചു. എസ്‌യുവിയുടെ എൻട്രി ലെവൽ ക്ലാസിക് വേരിയന്റിന് 4,349 എന്ന ഏറ്റവും കുറഞ്ഞ വില വർദ്ധനവ് ലഭിച്ചു. ടോപ്പ്-സ്പെക്ക് പ്രെസ്റ്റീജ് എടി വേരിയന്‍റിനാണ് ഏറ്റവും ഉയർന്ന വില വർദ്ധനവ്.
സുരക്ഷ
മികച്ച ഡ്രൈവിംഗ് അനുഭവവും ഇന്ത്യ എൻസിഎപിയിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും ഈ എസ്‌യുവിക്ക് ലഭിക്കുന്നു. ഈ വിഭാഗത്തിൽ കൂടുതലും ഇന്ത്യൻ, കൊറിയൻ കമ്പനികളിൽ നിന്നുള്ള വാഹനങ്ങളാണ് ഉള്ളത്, എന്നാൽ സ്‌കോഡ കൈലോക്ക് ശക്തമായ ഒരു യൂറോപ്യൻ അനുഭവം കൊണ്ട് വേറിട്ടുനിൽക്കുന്നു.
സ്കോഡയുടെ ഏറ്റവും വിജയകരമായ കാർ
സ്കോഡയുടെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വിജയകരമായ മോഡലാണ് കൈലാക്ക്. സ്കോഡ ഇന്ത്യ ഇന്ത്യയിലെ 25-ാം വാർഷികം ആഘോഷിച്ചത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വിജയകരമായ വർഷത്തോടെയാണ്.
കഴിഞ്ഞ വർഷം വിറ്റത് ഇത്രയും കൈലാക്കുകൾ
ഈ വിജയത്തിന്റെ ഏറ്റവും വലിയ ചാലകശക്തി പുതിയ സബ്-4 മീറ്ററിൽ താഴെയുള്ള എസ്‌യുവിയായ സ്കോഡ കൈലാക്ക് ആയിരുന്നു. 2025 ൽ 45,000 യൂണിറ്റിലധികം കൈലാക്ക് വിറ്റു. കമ്പനിയുടെ മൊത്തം വിൽപ്പനയുടെ ഏകദേശം 62 ശതമാനം കൈലാക്കിനായിരുന്നു.
എതിരാളികൾ
ടാറ്റാ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, കിയ സീറോസ് തുടങ്ങിയ ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹനങ്ങളുമായി നേരിട്ട് മത്സരിക്കുന്ന ഒരു സബ്-4 മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവിയാണ് സ്‌കോഡ കൈലാക്ക്.

