എക്സ്‌യുവി 300 ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര

Web Desk   | Asianet News
Published : Feb 09, 2020, 09:53 AM IST
എക്സ്‌യുവി 300 ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര

Synopsis

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായ ഇ–കെയുവി 100നു പിന്നാലെ ദില്ലി ഓട്ടോ എക്സ്പോയില്‍ കോംപാക്ട് എസ്‌യുവി മോഡലായ എക്സ്‌യുവി 300 ഇലക്ട്രിക് പതിപ്പും അവതരിപ്പിച്ച് മഹീന്ദ്ര. 

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായ ഇ–കെയുവി 100നു പിന്നാലെ ദില്ലി ഓട്ടോ എക്സ്പോയില്‍ കോംപാക്ട് എസ്‌യുവി മോഡലായ എക്സ്‌യുവി 300 ഇലക്ട്രിക് പതിപ്പും അവതരിപ്പിച്ച് മഹീന്ദ്ര. 

സ്റ്റാന്‍ഡേര്‍ഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളായാണ് ഈ വാഹനം നിരത്തുകളിലെത്തുക. റേഞ്ചിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വേരിയന്റുകളായി തിരിച്ചിട്ടുള്ളത്. ഇതില്‍ സ്റ്റാന്റേഡ് പതിപ്പ് 200 കിലോമീറ്ററും ലോങ്ങ് റേഞ്ച് പതിപ്പ് 300 കിലോമീറ്ററുമാണ് ഒറ്റത്തവണ ചാര്‍ജില്‍ സഞ്ചരിക്കുന്ന ദൂരം.

വിവിധ തലങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായി രണ്ട് തരത്തിലുള്ള ബാറ്ററി പാക്കുകളിലായിരിക്കും ഈ എസ്യുവി നിരത്തിലെത്തുകയെന്നാണ് വിവരം.  എൽജി കെം എന്ന കൊറിയൻ ബാറ്ററി നിർമാതാക്കൾ ഇന്ത്യൻ  വാഹനങ്ങൾക്കായി മാത്രം രൂപകൽപന ചെയ്തിട്ടുള്ള ബാറ്ററിയാകും ഇ–എക്സ്‌യുവി 300–യിൽ ഉപയോഗിക്കുക.  മഹീന്ദ്രയുടെ നൂതന സാങ്കേതിക വിദ്യയായ Mahindra Electric Scalable and Modular Architecture (MESMA) പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് 350 വാട്ട് കരുത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമാവധി വേഗത 150 കിലോമീറ്ററുള്ള ഈ എസ്യുവി 11 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് സൂചന. 

ഇ–കെയുവിയിലേതു പോലെ മുന്നിലെ ഗ്രിൽ ഇലക്ട്രിക് സാങ്കേതിക വിദ്യയുടെ സുഗമമായ പ്രവർത്തനത്തിനായി അടച്ചിരിക്കുന്നു. ഇത്തരത്തിലാകും മഹീന്ദ്രയുടെ ഇനിയുള്ള മോഡലുകളുടെ ഗ്രല്ലിന്റെ രൂപകൽപനയും.

നെക്സോൺ ഇ–വിയുമായി വിലയിലും ഹ്യൂണ്ടേയ് കോനയുമായി സാങ്കേതികതയിലും കിട പിടിക്കുന്നതാവും ഇ–എക്സ്‌യുവി 300 എന്നാണ് കമ്പനിയുടെ അവകാശവാദം.‌ രണ്ടുബാറ്ററി പാക്കുകൾ വാഹനത്തിൽ‌ ഉൾപ്പെടുത്തുമെന്ന് നിർമാതാക്കൾ ഉറപ്പു പറയുന്നു. ഒപ്പം മൂന്നാമതൊരു ബാറ്ററി പാക്ക് സ്ഥാപിക്കുന്നതിനായുള്ള സാധ്യതകളും മഹീന്ദ്ര പരിശോധിച്ചു വരികയാണ്. 

നെക്‌സോണ്‍ ഇവി ആയിരിക്കും ഈ വാഹനത്തിന്റെ എതിരാളി എന്നതുകൊണ്ടുതന്നെ വിലയും നെക്‌സോണ്‍ ഇവിക്ക് സാമാനമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചെങ്കിലും ഇതിന്റെ പൊഡക്ഷന്‍ പതിപ്പ് എപ്പോഴെത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2021–ൽ വാഹനം വിപണിയിലെത്തിയേക്കും. 
 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം