ആ വാഹനം തടഞ്ഞ പൊലീസ് ആദ്യം ഞെട്ടി, പിന്നാലെ ഉടമയും!

By Web TeamFirst Published Apr 20, 2019, 5:16 PM IST
Highlights

തെറ്റായ ദിശയിലൂടെ വരികയായിരുന്ന ആ മഹീന്ദ്ര XUV500 -യെ തടയുമ്പോള്‍ പൊലീസുകാര്‍ വിചാരിച്ചിരുന്നില്ല ഇത്രയും ഭീമമായൊരു തുക പിഴയിനത്തില്‍ ലഭിക്കുമെന്ന്. 

 

തെറ്റായ ദിശയിലൂടെ വരികയായിരുന്ന ആ മഹീന്ദ്ര XUV500 -യെ തടയുമ്പോള്‍ പൊലീസുകാര്‍ വിചാരിച്ചിരുന്നില്ല ഇത്രയും ഭീമമായൊരു തുക പിഴയിനത്തില്‍ ലഭിക്കുമെന്ന്. എന്തായും വാഹനം തടഞ്ഞ് രേഖകള്‍ പരിശോധിച്ച പൊലീസുകാരും പിന്നാലെ ഉടമയും പിഴത്തുക അറിഞ്ഞ് അല്‍പ്പമൊന്ന് അമ്പരന്നിരിക്കണം.

35,760 രൂപയെന്ന ഭീമമായ പിഴയാണ് എസ്‌യുവിയുടെ മേലുണ്ടായിരുന്നത്. ഹൈദരാബാദിലാണ് സംഭവം. വാഹനം തടഞ്ഞ ശേഷം വാഹനത്തിന് മേല്‍ മുമ്പ് ഏതെങ്കിലും തരത്തിലുള്ള കേസുകളോ പിഴയോ ചുമത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഇലക്ട്രോണിക്ക് ചലാന്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് പൊലീസിന് പിഴയിനത്തില്‍ ഇത്രയും തുക ഒരുമിച്ച് ലഭിച്ചത്. ഈ വാഹനത്തിന്‍റെ  മുന്നില്‍ നിന്നൊരു ട്രാഫിക്ക് പൊലീസുകാരന്‍ എടുത്ത സെല്‍ഫി, സൈബരാബാദ് ട്രാഫിക്ക് പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്ക് വയ്ക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിലൂം മറ്റും പെടുന്ന വാഹന നമ്പര്‍ പരിശോധിച്ചാണ്  ഇലക്ട്രോണിക്ക് ചലാന്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിംഗ്, അമിതവേഗം എന്നിവയെല്ലാം സൂഷ്‍മമായി പരിശോധിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. തങ്ങളുടെ വാഹനങ്ങള്‍ക്ക് മേല്‍ ഏതെങ്കിലും തരത്തിലുള്ള പിഴ ചുമത്തിയിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്കും പരിശോധിക്കാന്‍ സാധിക്കും. 

click me!