കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചില്ല, പിഴയിട്ട് പൊലീസ്; അമ്പരന്ന് യുവാവ്

By Web TeamFirst Published Feb 18, 2020, 11:40 AM IST
Highlights

നിയമലംഘനത്തെക്കുറിച്ച് വിശദമാക്കിയപ്പോഴാണ് ഹെല്‍മറ്റ് ധരിക്കാത്തതാണ് കുറ്റമെന്ന് കണ്ടെത്തുന്നത്. എന്നാല്‍ നാലുചക്രവാഹനം സാധാരണ റോഡില്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കണോയെന്നാണ് യുവാവ് ചോദിക്കുന്നത്. 

ഹമിര്‍പൂര്‍: ബൊലേറോ ഓടിച്ച യുവാവിന് ഉത്തര്‍ പ്രദേശ് പൊലീസ് ചുമത്തിയ പിഴ ഹെല്‍മറ്റ് ധരിക്കാത്തതിന്. കഴിഞ്ഞ നവംബറില്‍ നിയമലംഘനം നടത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ ഹമിര്‍പൂര്‍ സ്വദേശിക്ക് അറിയിപ്പ് ലഭിക്കുന്നത്. പ്രശാന്ത് തിവാരിയെന്ന യുവാവിനോടാണ് അഞ്ഞൂറ് രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടത്.

നിയമലംഘനത്തെക്കുറിച്ച് വിശദമാക്കിയപ്പോഴാണ് ഹെല്‍മറ്റ് ധരിക്കാത്തതാണ് കുറ്റമെന്ന് കണ്ടെത്തുന്നത്. എന്നാല്‍ നാലുചക്രവാഹനം സാധാരണ റോഡില്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കണോയെന്നാണ് യുവാവ് ചോദിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ ട്രാഫിക് പൊലീസ് നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ഇതിനിടയില്‍ ഇത്തരം വിചിത്രമായ കാരണം കൊണ്ട് പിഴയിടുന്ന സംഭവങ്ങളും ഉത്തര്‍ പ്രദേശില്‍ പതിവാകുകയാണ്. ഏതാനു ദിവസം മുന്‍പാണ് കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് മറ്റൊരു യുവാവിന് പിഴയിട്ടത്. ഇയാള്‍ കാറിനുള്ളില്‍ ഹെല്‍മെറ്റ് ധരിച്ച് പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു. പിയൂഷ് വാഷ്ണേയ് എന്നയാള്‍ക്കാണ് ഇതിന് മുന്‍പ് സമാനമായ രീതിയില്‍ ട്രാഫിക് പൊലീസ് പിഴയിട്ടത്. സീറ്റ് ബെല്‍ട്ട് ധരിക്കാതിരുന്ന ഓട്ടോ ഡ്രൈവര്‍ക്കും ഉത്തര്‍ പ്രദേശില്‍ പിഴ ചുമത്തിയിരുന്നു. 

ഓടിച്ചത് കാര്‍, ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പിഴയടിച്ച് ട്രാഫിക് പൊലീസ്; പ്രതിഷേധവുമായി യുവാവ്

ബസ് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ല, ഡ്രൈവർക്ക് പിഴ

പുതിയ റോഡ് നിയമം, കാളവണ്ടിക്കും പിഴ ചുമത്തി പൊലീസ്

click me!