കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ..! ട്രെയിനിൽ കയറ്റിപ്പറ്റാൻ ഇനി സർക്കസ് പഠിക്കണോ, വീഡിയോ വൈറൽ

Published : Nov 14, 2023, 10:50 AM IST
കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ..! ട്രെയിനിൽ കയറ്റിപ്പറ്റാൻ ഇനി സർക്കസ് പഠിക്കണോ, വീഡിയോ വൈറൽ

Synopsis

ആള്‍ക്കൂട്ടത്തിന് നടുവില്‍ തൂങ്ങിക്കിടന്ന് ഒരു കാലെങ്കിലും അകത്ത് വയ്ക്കാനുള്ള ശ്രമമാണ് യുവാവ് നടത്തിയത്. എന്നാൽ, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതിന് കഴിഞ്ഞില്ല

ദീപാവലി കഴിഞ്ഞതോടെ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എങ്ങനെയെങ്കിലും ട്രെയിനില്‍ കയറിപ്പറ്റാൻ ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. ഇന്ത്യൻ റെയില്‍വേയ്ക്കെതിരെ കടുത്ത ജനരോഷമാണ് ഉയര്‍ന്നിട്ടുള്ളത്. ഇതിനിടെ ഒരിഞ്ച് പോലും സ്ഥലമില്ലാത്ത ഒരു ബോഗിക്കുള്ളില്‍ കയറിപ്പറ്റാനുള്ള ഒരു യുവാവിന്‍റെ പരിശ്രമത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

ആള്‍ക്കൂട്ടത്തിന് നടുവില്‍ തൂങ്ങിക്കിടന്ന് ഒരു കാലെങ്കിലും അകത്ത് വയ്ക്കാനുള്ള ശ്രമമാണ് യുവാവ് നടത്തിയത്. എന്നാൽ, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതിന് കഴിഞ്ഞില്ല. ഒടുവില്‍ പരിശ്രമം ഉപേക്ഷിക്കുന്ന യുവാവിനെയും വീഡിയോയില്‍ കാണാം. അതേസമയം, കൺഫേംഡ് എസി ടിക്കറ്റ് ഉണ്ടായിട്ടും ട്രെയിനിൽ കയറാൻ സാധിക്കാത്ത യുവാവിന്റെ പോസ്റ്റും വൈറലായിട്ടുണ്ട്. താൻ എസി ടിക്കറ്റ് എടുത്തിരുന്നു എങ്കിലും തനിക്ക് തിരക്ക് കാരണം ട്രെയിന്റെ അകത്ത് കയറാൻ പോലും സാധിച്ചില്ല എന്നാണ് പോസ്റ്റിൽ പറയുന്നത്.

അൻഷുല്‍ ശര്‍മ്മ എന്നയാളാണ് ട്വിറ്ററിൽ തന്റെ അനുഭവം പങ്കുവച്ചത്. ​മധ്യപ്രദേശിലെ രത്‍ലം ആണ് അൻശുലിന്റെ നാട്. ​ഗുജറാത്തിൽ ജോലി ചെയ്യുന്ന അൻശുൽ നാട്ടിലേക്ക് പോകുന്നതിനായി നേരത്തെ എസി ടിക്കറ്റും ബുക്ക് ചെയ്തു. എന്നാൽ, റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും വലിയ തിരക്കായിരുന്നു അവിടെ. മാത്രമല്ല, ട്രെയിനിൽ എസി കാംപാർട്‍മെന്റിൽ അടക്കം തിങ്ങിനിറഞ്ഞ് ആളുകളായിരുന്നു.

അവർ ആരേയും അകത്തേക്ക് കയറ്റിവിടുന്നും ഉണ്ടായിരുന്നില്ല. പല കംപാർ‍ട്‍മെന്റുകളുടെയും വാതിൽ അകത്ത് നിന്നും അടച്ചിരുന്നു. താൻ അകത്തേക്ക് കയറാൻ ശ്രമിച്ചു. വഡോദരയായിരുന്ന സ്റ്റേഷൻ. അവിടെയുണ്ടായിരുന്ന പൊലീസുകാരോട് സഹായം അഭ്യർത്ഥിച്ചപ്പോൾ അവർ സാഹചര്യത്തെ പരിഹസിച്ച് ചിരിക്കുകയായിരുന്നു എന്നും യുവാവ് പറയുന്നു. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ ട്രെയിനിന്റെ അകം ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നത് വ്യക്തമാണ്.

ആട് കയറി പൈനാപ്പിൾ ചെടി നശിപ്പിച്ചതിനുണ്ടായ പുകിലേ...; റൂറൽ എസ്‍പിക്ക് വരെ പരാതി, ഒടുവിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം