ഹോൺ മുഴക്കല്‍, പാർക്കിംഗ് തര്‍ക്കം; ഒടുവില്‍ പൊലിഞ്ഞത് ഒരു ജീവന്‍!

By Web TeamFirst Published Jul 21, 2022, 12:02 PM IST
Highlights

വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ സംഭവസ്ഥലത്ത് നിന്നിരുന്ന അഞ്ചോ ആറോ പേര്‍ ഹോണ്‍ ശബ്‍ദത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഇഷ്‍ടികയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. 

ഹോൺ മുഴക്കി കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കല്ലും ഇഷ്‍ടികയും ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് 32 കാരന്‍ മരിച്ചു. കഴിഞ്ഞയാഴ്ച ഡൽഹിയിലെ സാകേത് മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഹിത് എന്നയാളാണ് മരിച്ചത്. ആറംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്. സംഭവത്തില്‍ പ്രിയാൻഷു (22) എന്ന പ്രതിയെ അറസ്റ്റ് ചെയ്‍തതായി പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ഏറ്റുമുട്ടൽ.

ശ്രീലങ്കയിലെ ബസ് ചാര്‍ജ്ജ് കുറച്ചു, മിനിമം ചാര്‍ജ്ജ് ഇനി 38 രൂപ!

സാകേത് മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 2 ന് സമീപം ഒരാൾ കിടക്കുന്നതായി ജൂലൈ 16 ന് സാകേത് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോൾ ലഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ബെനിറ്റ മേരി ജെയ്‌ക്കർ പറഞ്ഞു. ആളിന് ഗുരുതരമായി പരിക്കേറ്റതായി വിളിച്ചയാൾ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴേക്കും പരിക്കേറ്റ വ്യക്തിയെ സഫ്‍ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

മെട്രോ സ്‌റ്റേഷനു സമീപം നടന്ന ഏറ്റുമുട്ടലിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു. ആശുപത്രിയില്‍ വച്ചായിരുന്നു രോഹിത്തിന്‍റെ മരണം. കാറിലെത്തിയ രോഹിതും സുഹൃത്തുക്കളും മെട്രോ സ്റ്റേഷന്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപം വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് സംഭവം.  വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ സംഭവസ്ഥലത്ത് നിന്നിരുന്ന അഞ്ചോ ആറോ പേര്‍ ഹോണ്‍ ശബ്‍ദത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഇഷ്‍ടികയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. 

റെയില്‍പ്പാളത്തിന് മീതേപ്പറന്ന് ഇൻഡിഗോ; ജയരാജനെ വിമാനക്കമ്പനി ട്രോളിയെന്ന് സോഷ്യല്‍ മീഡിയ!

സംഭവത്തിലെ മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് ഉദ്യോഗസ്ഥർ ഒന്നിലധികം ടീമുകൾ രൂപീകരിക്കുകയും നിരവധി സിസിടിവി റെക്കോർഡിംഗുകൾ പരിശോധിക്കുകയും ചെയ്‍തിട്ടുണ്ട്. കാറില്‍ ഉണ്ടായിരുന്ന നാല് പേർ സ്ഥലത്ത് എത്തിയപ്പോൾ താനും തന്‍റെ അഞ്ച് സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു എന്ന് പിടിയിലായ ഒരാൾ സമ്മതിച്ചതായി ഡിസിപി പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവർ ഹോൺ മുഴക്കിയെങ്കിലും സംഘം വഴങ്ങിയില്ല. “ഇതിന് ശേഷം ഒരു തർക്കം ഉടലെടുക്കുകയും ആറ് പേരിൽ രണ്ട് പേർ ഇഷ്ടികയും കല്ലും ഉപയോഗിച്ച് രോഹിതിന്റെ തലയ്ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. തുടർന്ന് ആറുപേരും ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികളെ പിടികൂടാൻ ഞങ്ങൾ ശ്രമിക്കുന്നു, ”പൊലീസ് പറയുന്നു. 

ഇന്നോവയെ 'സ്‍കെച്ച്' ചെയ്‍ത് അവന്‍ റോഡിലേക്ക്, ഇനി സംഭവിക്കുന്നത് കണ്ടറിയണം കോശീ..!

click me!